ജേക്കബ് തോമസിന്‍റെ  ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സസ്പെന്‍ഷനില്‍ കഴിയുന്ന ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ  ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അഴിമതി ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ ജേക്കബ് തോമസിന് നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ തുടര്‍ നടപടികളാലോചിക്കുന്ന ഘട്ടത്തിലാണ് അഴിമതി പുറത്തു കൊണ്ടുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഉപ ഹര്‍ജി നല്‍കിയത്. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്‍റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

2010 ല്‍ നല്‍കിയ ഹര്‍ജിയില്‍ തുടര്‍ നടപടികളായില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉപഹര്‍ജി. ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. അതേസമയം  എട്ടുവര്‍ഷത്തിനുശേഷം സമര്‍പ്പിച്ച ഉപഹര്‍ജി നിലനില്‍ക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ഈ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി മാര്‍ച്ച്‌ ആദ്യം പരിഗണിക്കാനായി ഹര്‍ജി മാറ്റി.

 

 

prp

Related posts

Leave a Reply

*