ബി.ബി.സി ഡോക്യുമെന്ററി: ആന്‍റണിയുടെ മകന്‍ കോണ്‍ഗ്രസിന് തലവേദന

തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി നിലപാട് തള്ളിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണിയുടെ നടപടി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇത് ചര്‍ച്ചയായതോടെ അനിലിനെ തള്ളി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ഡോക്യുമെന്‍ററിക്ക് രാജ്യത്ത് പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കിനെതിരെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത് കണക്കിലെടുക്കാതെയാണ് അനില്‍ വിരുദ്ധനിലപാട് സ്വീകരിച്ചത്. ഡോക്യുമെന്ററി വിവാദം കേരളത്തില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിനെ […]

നടിയെ ആക്രമിച്ച കേസ്; രണ്ടാംഘട്ട സാക്ഷിവിസ്‌താരം ഇന്ന് തുടങ്ങും, വിസ്തരിക്കുന്നത് മഞ്ജു വാര്യര്‍ അടക്കം ഇരുപത് പേരെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് രണ്ടാംഘട്ട വിസ്താരം തുടങ്ങും. മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുന്നത്. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ, സാഗര്‍ വിന്‍സെന്റ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. സാക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. കേസിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിരുന്നു. ഇതില്‍ 12 സാക്ഷികളെ വിസ്തരിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറിയത്. അതേസമയം, കേസില്‍ തെളിവുനശിപ്പിച്ച മൂന്ന് […]

ഇന്നും മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റ്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ രാവിലെ മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഡഗാസ്‌കര്‍ ദ്വീപിന് സമീപമുണ്ടായ ചുഴലിക്കാറ്റാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം […]

‘സര്‍ക്കാരിനെ ഭയന്ന് മൗനത്തിലിരിക്കേണ്ട സമയമല്ലിത്’; ബിബിസി ഡോക്യുമെന്ററിയെ വിമര്‍ശിച്ച അനില്‍ ആന്റണിയെ തള്ളി ഷാഫി പറമ്ബില്‍

പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയില്‍ കോണ്‍ഗ്രസ് നിലപാടിനെ തള്ളിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍. അനില്‍ ആന്റണിയുടെ നിലപാടിനെ പൂര്‍ണമായും തള്ളുകയായിരുന്നു ഷാഫി പറമ്ബില്‍. യൂത്ത് കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് സംസ്ഥാന പ്രസി‍ഡന്റാണ്. ബിബിസി ഡോക്യുമെന്‍ററി സംബന്ധിച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം വ്യക്തമാണ്. ഇതില്‍ ഒരു അഭിപ്രായഭിന്നതയുമില്ല. ഇത് സര്‍ക്കാരിനെ ഭയന്ന് മൗനത്തിലിരിക്കേണ്ട സമയമല്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. ( BBC documentary Shafi Parambil criticized Anil […]

‘മികച്ച കളക്ടര്‍ക്ക് ലഭിച്ച അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്’; തുക കൈമാറി ദിവ്യ എസ് അയ്യര്‍

രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടര്‍ക്ക് ലഭിച്ച അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് എസ് അയ്യര്‍. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എക്‌സലന്‍സ് ഇന്‍ ഗുഡ് ഗവര്‍ണന്‍സ് അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ദിവ്യ എസ് അയ്യര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.ഔദ്യോഗിക മീറ്റിംഗുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഒപ്പം മാതാപിതാക്കളും മകനും ഉണ്ടായിരുന്നുവെന്നും ദിവ്യ എസ് അയ്യര്‍ കുറിച്ചു.(Excellence in […]

ബുംറ എന്നു തിരിച്ചെത്തും?- ഓസീസ് പരമ്ബരക്ക് മുമ്ബ് ചിലത് തുറന്നുപറഞ്ഞ് ക്യാപ്റ്റന്‍ രോഹിത്

ടെസ്റ്റിലെയും ഏകദിനത്തിലെയും ലോക ഒന്നാം നമ്ബറുകാര്‍ തമ്മിലെ ആവേശപ്പോരിന് നാളുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യയുടെ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ എന്നു തിരിച്ചെത്തുമെന്ന ആധിക്ക് കനം വെക്കുന്നു. പരിക്കിനെ തുടര്‍ന്ന് ഏറെയായി പുറത്തിരിക്കുന്ന ബുംറക്ക് പകരമാകാന്‍ മുഹമ്മദ് സിറാജും ഉംറാന്‍ മാലികുമുള്‍പ്പെടെ ഉണ്ടെങ്കിലും ഏതു പിച്ചിലും പ്രഹരശേഷി നിലനിര്‍ത്താന്‍ ഇവര്‍ക്കാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പുറംവേദനയെ തുടര്‍ന്ന് താരം പുറത്തായത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വീണ്ടും നെറ്റ്സില്‍ പന്തെറിഞ്ഞുതുടങ്ങിയ 29കാരന്‍ വൈകാതെ തിരിച്ചെത്തുമെന്ന് തന്നെയാണ് സൂചന. […]

പാറശാല ഷാരോണ്‍ വധക്കേസ്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും, കാമുകനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കിനല്‍കിയെന്ന് പൊലീസ്

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്തുനല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഗ്രീഷ്മ അറസ്റ്റിലായി 85ാമത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡി വൈ എസ് പി റാസിത്താണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഷാരോണ്‍ കേസിന്റെ വിചാരണ കേരളത്തില്‍ തന്നെ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബ‌ര്‍ […]

ചിലര്‍ക്കിപ്പോഴും യജമാനന്മാര്‍ വെള്ളക്കാര്‍; ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെ വിമര്‍ശിച്ച്‌ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു‍

ന്യൂദല്‍ഹി: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി ചില സംഘടനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു . വെള്ളക്കാരായ ഭരണാധികാരികളാണ് ചിലര്‍ക്കിപ്പോഴും യജമാനന്മാരെന്നും സുപ്രീംകോടതിയുടെയും ജനങ്ങളുടെയും തീരുമാനങ്ങള്‍ക്ക് അതീതമാണിതെന്നുമാണ് ഇവര്‍ ചിന്തിക്കുന്നതെന്നും റിജിജു വിമര്‍ശിച്ചു. കൊളോണിയല്‍ ഹാങ്‌ഓവര്‍ ഇവരെ ഇപ്പോഴും പിന്‍തുടരുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇടതു യുവജനസംഘടനകളുടെയും ജിഹാദികളുടെയും നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റിജിജുവിന്റെ പ്രതികരണം.

ബിബിസി ഡോക്യുമെന്ററിക്കെതിരായ പ്രതികരണത്തില്‍ അധിക്ഷേപം അസഹനീയം; അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടി പദവികള്‍ രാജിവച്ചു

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ പാര്‍ട്ടി പദവികളില്‍ നിന്ന് രാവിവച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് സെല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ പദവികളാണ് ആന്റണി രാജിവച്ചത്. ഗുജറാത്ത് കലാപം സംബന്ധിച്ച ബിബിസി ഡോക്യൂമെന്ററിക്കെതിരേ അനില്‍ ശക്തമായ നിലപാട് സ്വീകരിച്ചു രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. ബിബിസി ഡോക്യുമെന്ററിക്കെതിരായ പ്രതികരണത്തില്‍ അധിക്ഷേപം അസഹനീയമാണെന്നും അസഹിഷ്ണുക്കളുടെ പ്രതികരണം അതിരു കടക്കുന്നെന്നും അനില്‍ […]

‘മരണത്തിന് ഒരാഴ്ച മുമ്ബ് നയനയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു; നിരന്തരം ഭീഷണിയുണ്ടെന്ന് പറഞ്ഞു’; യുവസംവിധായികയുടെ ദുരൂഹമരണത്തില്‍ നിര്‍ണായക മൊഴി

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തില്‍ സുഹൃത്തിന്റെ നിര്‍ണായക മൊഴി. മരണത്തിന് ഒരാഴ്ച മുമ്ബ് നയനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. മരണത്തിന് ഒരാഴ്ച മുമ്ബ് നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ ക്ഷതം കണ്ടിരുന്നു. ഒരുവശം ചരിഞ്ഞു കിടന്നപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് നയന ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പിന്നീട് സായാഹ്ന നടത്തത്തിനിടയിലാണ് നയന മര്‍ദ്ദനമേറ്റ കാര്യം വെളിപ്പെടുത്തിയതെന്ന് സുഹൃത്ത് മൊഴിയില്‍ വ്യക്തമാക്കി. നയന താമസിച്ചിരുന്ന […]