നടിയെ ആക്രമിച്ച കേസ്; രണ്ടാംഘട്ട സാക്ഷിവിസ്‌താരം ഇന്ന് തുടങ്ങും, വിസ്തരിക്കുന്നത് മഞ്ജു വാര്യര്‍ അടക്കം ഇരുപത് പേരെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് രണ്ടാംഘട്ട വിസ്താരം തുടങ്ങും. മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുന്നത്.

മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ, സാഗര്‍ വിന്‍സെന്റ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. സാക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

കേസിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിരുന്നു. ഇതില്‍ 12 സാക്ഷികളെ വിസ്തരിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറിയത്.

അതേസമയം, കേസില്‍ തെളിവുനശിപ്പിച്ച മൂന്ന് അഭിഭാഷകരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അതിജീവിത വീണ്ടും നീക്കം തുടങ്ങിയിരിക്കുകയാണ്. ദിലീപിന്റെ അഭിഭാഷകര്‍ തെളിവു നശിപ്പിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. ദിലീപിന്റെ ഫോണില്‍നിന്ന് രഹസ്യസന്ദേശങ്ങളും ചിത്രങ്ങളുമടങ്ങുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടെന്ന് വ്യക്തമാക്കി ഐ.ടി വിദഗ്ദ്ധന്‍ സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയതിന് പിന്നാലെയാണിത്.

ഇവരെ പ്രതി ചേര്‍ക്കാന്‍ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂര്‍ണമാകില്ലെന്നാണ് അതിജീവിത വാദിക്കുന്നത്. വിചാരണ നടപടികള്‍ ഫെബ്രുവരി അവസാനവാരത്തോടെ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ വിധി പ്രസ്താവിക്കുമെന്നാണ് വിവരം.

prp

Leave a Reply

*