ബിബിസി ഡോക്യുമെന്ററിക്കെതിരായ പ്രതികരണത്തില്‍ അധിക്ഷേപം അസഹനീയം; അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടി പദവികള്‍ രാജിവച്ചു

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ പാര്‍ട്ടി പദവികളില്‍ നിന്ന് രാവിവച്ചു.

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് സെല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ പദവികളാണ് ആന്റണി രാജിവച്ചത്. ഗുജറാത്ത് കലാപം സംബന്ധിച്ച ബിബിസി ഡോക്യൂമെന്ററിക്കെതിരേ അനില്‍ ശക്തമായ നിലപാട് സ്വീകരിച്ചു രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. ബിബിസി ഡോക്യുമെന്ററിക്കെതിരായ പ്രതികരണത്തില്‍ അധിക്ഷേപം അസഹനീയമാണെന്നും അസഹിഷ്ണുക്കളുടെ പ്രതികരണം അതിരു കടക്കുന്നെന്നും അനില്‍ ട്വീറ്റ് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരാണ് ഇത്തരത്തില്‍ അസഹിഷ്ണുത കാണിക്കുന്നത് അതിനാല്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുകയാണെന്ന് അനില്‍ ട്വീറ്റ് ചെയ്തു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ വ്യക്തമായ നിലപാടുമായി കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണി രംഗത്തെത്തിയത്. ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം കല്‍പിക്കുന്നത് വളരെ അപകടകരമായ കീഴ് വഴക്കമാണെന്ന് അനില്‍ ആന്റണി ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും പ്രകോപിപ്പിച്ചത്.

‘ബിജെപിയോട് വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം കല്‍പിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല, നമ്മുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കാരണം ഒട്ടേറെ മുന്‍വിധികളുടെ വലിയ ചരിത്രമുള്ള ബ്രിട്ടന്‍ പിന്തുണക്കുന്ന ഒരു ചാനലാണ് ബിബിസി. മാത്രവുമല്ല, ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു ജാക്ക് സ്‌ട്രോ’- ഇതായിരുന്നു അനിലിന്റെ ട്വീറ്റ്.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfaG9yaXpvbl90aW1lbGluZV8xMjAzNCI6eyJidWNrZXQiOiJ0cmVhdG1lbnQiLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VkaXRfYmFja2VuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfcmVmc3JjX3Nlc3Npb24iOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYnVzaW5lc3NfdmVyaWZpZWRfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X2NoaW5fcGlsbHNfMTQ3NDEiOnsiYnVja2V0IjoiY29sb3JfaWNvbnMiLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X3Jlc3VsdF9taWdyYXRpb25fMTM5NzkiOnsiYnVja2V0IjoidHdlZXRfcmVzdWx0IiwidmVyc2lvbiI6bnVsbH0sInRmd19taXhlZF9tZWRpYV8xNTg5NyI6eyJidWNrZXQiOiJ0cmVhdG1lbnQiLCJ2ZXJzaW9uIjpudWxsfSwidGZ3X3NlbnNpdGl2ZV9tZWRpYV9pbnRlcnN0aXRpYWxfMTM5NjMiOnsiYnVja2V0IjoiaW50ZXJzdGl0aWFsIiwidmVyc2lvbiI6bnVsbH0sInRmd19leHBlcmltZW50c19jb29raWVfZXhwaXJhdGlvbiI6eyJidWNrZXQiOjEyMDk2MDAsInZlcnNpb24iOm51bGx9LCJ0ZndfZHVwbGljYXRlX3NjcmliZXNfdG9fc2V0dGluZ3MiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3ZpZGVvX2hsc19keW5hbWljX21hbmlmZXN0c18xNTA4MiI6eyJidWNrZXQiOiJ0cnVlX2JpdHJhdGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmx1ZV92ZXJpZmllZF9iYWRnZSI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0Zndfc2hvd19nb3ZfdmVyaWZpZWRfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYnVzaW5lc3NfYWZmaWxpYXRlX2JhZGdlIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2Zyb250ZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1618095211284160513&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam&sessionId=6bff2569a95f85accf48d86dfff596d934234d0b&theme=light&widgetsVersion=aaf4084522e3a%3A1674595607486&width=550px

prp

Leave a Reply

*