കിളിപറക്കുന്ന തീരുമാനം അറിയിച്ച്‌ മസ്‌ക്, നീല ടിക്കിനായി എല്ലാ ഉപയോക്താക്കളും പ്രതിമാസം നല്‍കേണ്ടത് വ്യത്യസ്ത തുക

ഏഴുമാസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് ട്വിറ്ററിനെ ലോകത്തെ ഏറ്റവും സമ്ബന്നനായ എലോണ്‍ മസ്‌ക് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ട്വിറ്ററിനെ കുറിച്ച്‌ ഉയര്‍ന്ന് വന്നത്. ഇതില്‍ പ്രധാനമായിരുന്നു ഇനി മുതല്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കുമെന്നത്. മാസം ഇരുപത് ഡോളര്‍ നല്‍കിയാലെ പ്രൊഫൈലില്‍ നീല ടിക്ക് മാര്‍ക്ക് ഉണ്ടാവു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മസ്‌ക് ഇപ്പോള്‍. ട്വിറ്ററില്‍ ഒരു ബ്ലൂ ടിക്ക് ലഭിക്കുന്നതിന്, ഉപയോക്താക്കള്‍ പ്രതിമാസം എട്ട് അമേരിക്കന്‍ ഡോളര്‍ അഥവാ […]

കോവിഡിന്റെ പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ട

കുവൈത്ത് സിറ്റി: കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ബി.ബിയെ കുറിച്ച്‌ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അബ്ദുല്‍ വഹാബ് അല്‍ അവാദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് എക്സ്.ബി.ബി വേരിയന്റ് രാജ്യത്ത് ഗുരുതരമായ ലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് മന്ത്രിമാരെ അഭിസംബോധന ചെയ്ത ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. അതേസമയം, ആളുകളുടെ ഒത്തുചേരല്‍ ഒഴിവാക്കുന്നത് തുടരണമെന്നും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുള്ളവര്‍ മാസ്ക് ധരിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. കോവിഡ്, ഫ്ലൂ എന്നിവക്കെതിരെ വാക്‌സിനേഷന്‍ എടുക്കണമെന്നും അദ്ദേഹം […]

വൈഫൈ പാസ് വേര്‍ഡ് നല്‍കിയില്ല; 17 കാരനെ കുത്തിക്കൊന്നു

photo-mangalam വൈഫൈ പാസ് വേര്‍ഡ് നല്‍കാക്കതിന് മുംബൈയില്‍ 17 കാരനെ കുത്തിക്കൊന്നു. നവിമുംബൈയിലെ കാമോട്ടൈയില്‍ സെക്ടര്‍ 14 ലാണ് സംഭവം നടന്നത്. ഹൗസിംഗ് സൊസൈറ്റികളില്‍ ജോലി ചെയ്യുന്ന രണ്ട് യുവാക്കളാണ് വൈഫൈ ഹോട്ട്സ്പോട്ടിന്റെ പാസ്വേഡ് നല്‍കാത്തതിനെ തുടര്‍ന്ന് 17 കാരനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹരിയാന്‍വി എന്ന രവീന്ദ്ര അത്വാള്‍, സന്തോഷ് വാല്‍മീകി എന്നിവര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മൂവരും പാന്‍ ഷോപ്പില്‍ പോയതായി പോലീസ് പറഞ്ഞു.പ്രതികള്‍ 17 കാരനില്‍ നിന്ന് ഹോട്ട്സ്പോട്ടിന്റെ പാസ്വേഡ് ചോദിച്ചു. […]

ഇലന്തൂര്‍ ഇരട്ട നരബലി കേസ്: കൊലപാതകത്തില്‍ പങ്കില്ല, ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലൈല; ഹര്‍ജി കോടതി തള്ളി

ഇലന്തൂര്‍ ഇരട്ട നരബലി കേസ്: കൊലപാതകത്തില്‍ പങ്കില്ല, ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലൈല; ഹര്‍ജി കോടതി തള്ളി കൊച്ചി : ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവല്‍ സിങ്ങിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ഇരട്ടക്കൊലപാതക കേസില്‍ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇനി കസ്റ്റഡിയില്‍ തുടരേണ്ടതില്ല. കൊലപാതകവുമായി തനിക്ക് നേരിട്ടോ അല്ലാതെയോ പങ്കില്ല. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നുമാണ് ലൈലയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹര്‍ജി തള്ളിയത്. പദ്മ […]

രാഹുല്‍ ഗാന്ധിയുടെ ഒപ്പത്തിനൊപ്പം നടന്ന് പൂജ ഭട്ട്, ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ബോളിവുഡ് താരം

ഹൈദരാബാദ്: രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് സിനിമാതാരവും നിര്‍മാതാവുമായ പൂജ ഭട്ട്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ബോളിവുഡ് സെലിബ്രിറ്റിയാണ് പ്രശസ്ത സിനിമാ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായ പൂജ ഭട്ട്. ഹൈദരാബാദിലെ ബാലനഗറില്‍ എം ജി ബി ബജാജ് ഷോറൂമിന് സമീപത്തുനിന്നാണ് ഇന്ന് യാത്ര ആരംഭിച്ചത്. രാഹുലിനൊപ്പം വേഗത്തില്‍ നടന്ന താരത്തെ മറ്റ് യാത്രികര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പലവിഷയങ്ങളിലും പൂജ ഭട്ട് അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഡാഡി എന്ന ചിത്രത്തിലൂടെ 1989ലാണ് […]

Accident | കെ എസ് ആര്‍ ടി സി ബസില്‍ വിമാനച്ചിറക് ഇടിച്ച്‌ നിരവധി പേര്‍ക്ക് പരുക്ക്; മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത കുരുക്ക്

നെയ്യാറ്റിന്‍കര: (www.kvartha.com) കെ എസ് ആര്‍ ടി സി ബസില്‍ ട്രെയിലര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന വിമാനച്ചിറക് ഇടിച്ച്‌ നിരവധി പേര്‍ക്ക് പരുക്കേറ്റു.സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഉള്‍പെടെ അഞ്ചിലേറെ യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലരാമപുരം ജന്‍ക്ഷന് സമീപം ബുധനാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത കുരുക്കുണ്ടായി. വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ട്രെയിലര്‍. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു കെ എസ് ആര്‍ ടി സി […]

ലിഫ്റ്റില്‍ കുടുങ്ങി, പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗം താഴേക്കു പതിച്ചു; 62കാരി മരിച്ചു

ലിഫ്റ്റില്‍ കുടുങ്ങി, പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗം താഴേക്കു പതിച്ചു; 62കാരി മരിച്ചു മുംബൈ: മഹാരാഷ്ട്രയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ അറുപത്തിരണ്ടുകാരി മരിച്ചു. നാലാം നിലയില്‍നിന്നു താഴേക്കു വരുന്നതിനിടെ ലിഫ്റ്റ് നിലയ്ക്കുകയായിരുന്നു. പിന്നീട് ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അതിവേഗത്തില്‍ താഴേക്കു പതിച്ചു. ചാര്‍പോക്കിലാണ് സംഭവം. നാലാം നിലയിലെ വീട്ടില്‍നിന്നു പ്രഭാത സവാരിക്കായി പുറത്തേക്കു വരികയായിരുന്നു സ്ത്രീ. നാലാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയില്‍ വച്ച്‌ ലിഫ്റ്റ് നിലച്ചു. അമ്മയുടെ നിലവിളി കേട്ട് മകന്‍ എത്തി ലിഫ്റ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. […]

രാജ്യത്ത് ഇന്ധന വിലയില്‍ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

രാജ്യത്ത് ഇന്ധന വിലയില്‍ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് വില കുറയ്ക്കാന്‍ ഇന്ധന കമ്ബനികള്‍ നടപടി തുടങ്ങിയത്.(petrol price will decrease in india) ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ധന വില കുറയ്ക്കുന്നതിലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഒറ്റയടിക്ക് ഇന്ധന വില കുറയ്ക്കുമോ എന്നതില്‍ വ്യക്തതയില്ല. എന്നാലും വരും ദിവസങ്ങളില്‍ രണ്ട് ഘട്ടങ്ങളില്‍ എങ്കിലും വില കുറവ് […]

പ്രവാസികളുടെ ഇന്റര്‍നെറ്റ് കോളില്‍ കടുത്ത നിയന്ത്രണം; നിയമം ലംഘിച്ചാല്‍ ഒടുക്കേണ്ടത് കോടികളുടെ പിഴ

അബുദാബി: പ്രവാസികളുടെ നാട്ടിലേയ്ക്കുള്ല ഇന്റര്‍നെറ്റ് ഫോണ്‍വിളിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ. അനുവദനീയമായ 17 വോയ്സ് ആപ്പുകള്‍ വഴി മാത്രമേ ഇനി മുതല്‍ ഇന്റര്‍നെറ്റ് ഫോണ്‍വിളി സാധിക്കുകയുള്ലു എന്ന് ടെലി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അനുവദനീയമായ ആപ്പുകള്‍ മുഖേനയല്ലാതെ അനധികൃത മാര്‍ഗത്തിലൂടെ ഇന്റര്‍നെറ്റ് ഫോണ്‍വിളി നടത്തുന്നവര്‍ക്ക് കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും. നിയമവിരുദ്ധമായി സേവനം നടത്തുന്ന വെബ്സൈറ്റുകള്‍ക്കും പിടി വീഴും. വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച്‌ ഇന്റര്‍നെറ്റ് ഫോണ്‍ നടത്തുന്നതിന് യുഎയില്‍ […]

24 രൂപയ്ക്ക് മട്ട അരി, 23 ന് പച്ചരി; അരിവണ്ടി ഇന്നു മുതല്‍; 10.90 രൂപ നിരക്കില്‍ സ്പെഷ്യല്‍ അരി നീല-വെള്ള റേഷന്‍ കാര്‍ഡുകാര്‍ക്ക്

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ ഇന്നുമുതല്‍. അരിവണ്ടിയുടെ ഉദ്ഘാടനം രാവിലെ 8.30ന് പാളയം മാര്‍ക്കറ്റിനു മുന്നില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ജയ, കുറുവ, മട്ട, പച്ചരി ഇനങ്ങളിലായി ആകെ 10 കിലോ അരി ഇതില്‍ നിന്ന് ഓരോ റേഷന്‍ കാര്‍ഡുടമകള്‍ക്കും വാങ്ങാം. സപ്ലൈകോ സ്റ്റോറുകള്‍ ഇല്ലാത്ത 500 താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി എത്തുക. ഒരു താലൂക്കില്‍ 2 ദിവസം എന്ന ക്രമത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. […]