ലോകകപ്പ് ട്രോഫിയുടെ 144ഓളം വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തു

ദോഹ: ലോകകപ്പ് ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പിന്റെ വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്റെ സാമ്ബത്തിക- സൈബര്‍ കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് പരിശോധനയില്‍ 144ഓളം വ്യാജ ട്രോഫികള്‍ പിടികൂടിയത്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോകകപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ വ്യാജ ട്രോഫികള്‍ പിടിച്ചെടുത്തത്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ലോകകപ്പ് ട്രോഫിയുടെ വ്യാജ പതിപ്പുകള്‍ വില്‍പന നടത്തുന്നതുസംബന്ധിച്ച്‌ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. […]

ആര്‍എസ്‌എസുകാരനെയെന്നല്ല ഏതെങ്കിലും ഒരാളെ ഞാന്‍ നിയമിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവയ‌്ക്കാം, അല്ലെങ്കില്‍ നിങ്ങള്‍ അതിന് തയ്യാറാണോ? വെല്ലുവിളിച്ച്‌ ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് കൂടിയുള്ള മറുപടിയെന്നോണമാണ് ഇന്ന് ഗവര്‍ണറുടെ പ്രതികരണം. ഗവര്‍ണര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്ബോള്‍ അത് തെളിയിക്കേണ്ട ബാധ്യത കൂടി മുഖ്യമന്ത്രിക്കുണ്ട്. മാദ്ധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഗവര്‍ണറോട് ചോദിക്കാനുള്ള ധൈര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേര്‍ക്ക് മാദ്ധ്യമങ്ങള്‍ കാണിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. മുഖ്യമന്ത്രിയും ഇടതുമുന്നണിയും പറയുന്നത് ആര്‍എസ്‌എസിന്റെ ആളുകളെ യൂണിവേഴ്‌സിറ്റികളിലേക്ക് കൊണ്ടുവരാനാണ് ഞാന്‍ അവരെ എതിര്‍ക്കുന്നത് എന്നാണ്. എന്നാല്‍ ഞാന്‍ അവരെ വെല്ലുവിളിക്കുകയാണ്. […]

അന്ന്‌ അറുപതാക്കി; ഇന്ന്‌ മുതലക്കണ്ണീര്‍ ; വിരമിക്കല്‍പ്രായത്തില്‍ യുഡിഎഫിന്‌ ഇരട്ടത്താപ്പ്‌

തിരുവനന്തപുരം എല്ലാ എതിര്‍പ്പും അവഗണിച്ച്‌ സംസ്ഥാന സര്‍വീസില്‍ വിരമിക്കല്‍പ്രായം അറുപതാക്കിയ യുഡിഎഫ് പൊതുമേഖലയിലെ വിരമിക്കല്‍പ്രായം ഏകീകരണ നിര്‍ദേശത്തിന്റെ പേരില്‍ പ്രകടിപ്പിക്കുന്നത് യുവജനങ്ങളോടുള്ള കപടസ്നേഹം. 2013 ഏപ്രില്‍ ഒന്നിന് നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്റെ മറവിലാണ് യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്. ആ തീയതിമുതല്‍ സര്‍വീസില്‍ കയറിയവരുടെ പെന്‍ഷന്‍ പ്രായം 60 ആണ്. യുഡിഎഫ്, ബിജെപി അനുകൂല സംഘടനകളെല്ലാം വഞ്ചനാപരമായ നിലപാടാണ് അന്ന് സ്വീകരിച്ചത്. അധ്യാപകരും ജീവനക്കാരും നടത്തിയ പണിമുടക്കിനെത്തുടര്‍ന്ന് നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പങ്കാളിത്ത […]

പാകിസ്ഥാന്റെ സാമ്ബത്തിക സ്ഥിതി സുസ്ഥിരമാക്കാന്‍ ചൈനയുടെ പിന്തുണ

ബീജിംഗ്: സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ചൈന തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് നടത്തിയ ബീജിംഗ് സന്ദര്‍ശനത്തിനിടെയാണ് ഷീ ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് വിനാശകരമായ വെള്ളപ്പൊക്കം ബാധിക്കുന്നതിനു മുമ്ബ് തന്നെ പേയ്മെന്റ് ബാലന്‍സ് പ്രതിസന്ധിയുമായി പാകിസ്ഥാന്‍ മല്ലിടുകയായിരുന്നു.ഏകദേശം 30 ബില്യണ്‍ ഡോളര്‍ നഷ്ടം ഇതിലൂടെയുണ്ടായതായാണ് കണക്ക്. പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് ഏകദേശം 23 ബില്യണ്‍ കടാശ്വാസം തേടുമെന്ന് കണക്കുകൂട്ടുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. […]

‘കോടതി വിളക്ക്’ ജഡ്‌ജിമാര്‍ക്ക് വിലക്ക്

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ നടത്തിപ്പില്‍ ജഡ്‌ജിമാര്‍ പങ്കെടുക്കുന്നത് വിലക്കി ഹൈകോടതി. കോടതികള്‍ ഏതെങ്കിലും പ്രത്യേക മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത്‌ ശരിയല്ലെന്ന് വിലയിരുത്തി ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍ രജിസ്ട്രാര്‍ മുഖേന തൃശൂര്‍ ജില്ല ജഡ്‌ജിക്ക്‌ കത്തയച്ചു. ചടങ്ങിനെ ‘കോടതി വിളക്ക്’ എന്ന് വിളിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈകോടതി, ജില്ലയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ നേരിട്ടോ അല്ലാതെയോ നടത്തിപ്പില്‍ പങ്കാളികളാകരുതെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട്‌ ചാവക്കാട് മുന്‍സിഫ് കോടതി ബാര്‍ […]

അപ്പൂപ്പന്‍ ചേച്ചിമാരുടെ ഉടുപ്പില്ലാത്ത വീഡിയോകള്‍ കാണിച്ചിട്ട് അങ്ങനെ ചെയ്‌തെന്ന് അഞ്ചുവയസുകാരി; കേസ് കൊടുത്താല്‍ ഭവിഷത്ത് എന്താണെന്നറിയാമോ എന്ന് പറഞ്ഞ് സി ഐ ഭീഷണിപ്പെടുത്തിയെന്ന് അമ്മ

ആലപ്പുഴ: അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് അമ്മ. എണ്‍പത്തിയാറുകാരന്‍ കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ചാണ് യുവതി ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. കേസുമായി മുന്നോട്ടുപോയാലുള്ള ഭവിഷത്തിനെക്കുറിച്ച്‌ പറഞ്ഞ് സി ഐ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നു. അപ്പൂപ്പന്‍ ചേച്ചിമാരുടെ ഉടുപ്പില്ലാത്ത വീഡിയോകള്‍ കാണിച്ച്‌ തന്റെ അത്തരത്തിലുള്ള ഫോട്ടോ എടുത്തെന്നും, മിഠായി നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്‌ത് ഉപദ്രവിച്ചെന്നും മകള്‍ പറഞ്ഞെന്ന് അമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വിഷയം ഗൗരവമേറിയതാണെന്ന് പറഞ്ഞ് അദ്ധ്യാപികമാര്‍ മുഹമ്മ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു, എന്നാല്‍ […]

ലക്ഷക്കണക്കിന് ന്യൂക്ലിയര്‍ ബോംബ് വര്‍ഷിക്കുന്നതിന് തുല്യമായ സോളാര്‍ സുനാമി മുതല്‍ മഹായുദ്ധം വരെ : 2023 ല്‍ ബാബ വാംഗേയുടെ പ്രവചനങ്ങള്‍ ഇങ്ങനെ

2023 ല്‍ ഭൂമിയെ കാത്തിരിക്കുന്നത് വലിയ അപകടങ്ങളെന്ന് ബാബ വാംഗേ. അമേരിക്കയിലെ 9/11 ആക്രമണം പ്രവചിച്ച്‌ പ്രശസ്തയായ വ്യക്തിയാണ് ബാബ വാംഗേ.ഇപ്പോള്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയെ പറ്റിയാണ് വാംഗേ സൂചിപ്പിച്ചിരിക്കുന്നത്. റഷ്യ യുക്രെയ്‌ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ “മൂന്നാം ലോകമഹായുദ്ധ”ത്തിന്റെ സാധ്യത നിരവധി വിദഗ്ധര്‍ പ്രവചിച്ചിട്ടുണ്ട്.ബാബ വാംഗേയുടെ പ്രവചനമനുസരിച്ച്‌, ഒരു വലിയ രാഷ്‌ട്രം യുദ്ധത്തില്‍ ജൈവ ആയുധങ്ങള്‍ ഉപയോഗിക്കും. . കിഴക്കന്‍ യൂറോപ്പില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആവര്‍ത്തിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നു […]

കടുവകളെ കൂട്ടിലടച്ച്‌ ഇന്ത്യ സെമിയ്ക്കരികില്‍

ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശിനെ ഡക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം അഞ്ച് റണ്‍സിന് കീഴടക്കി ഇന്ത്യ സെമി ഫൈനല്‍ യോഗ്യതയ്ക്ക് അരികിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കൊഹ്‌ലിയുടേയും (പുറത്താകാതെ 44 പന്തില്‍ 64), കെ.എല്‍ രാഹുലിന്റെയും (32 പന്തില്‍ 50), സൂര്യ കുമാര്‍ യാദവിന്റെയും (16 പന്തില്‍ 30) ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം മഴപെയ്തതിനെ തുടര്‍ന്ന് 16 […]

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്, അധികാരം നിലനിറുത്താന്‍ ബി ജെ പി, ചുവടുറപ്പിക്കാന്‍ ആപ്പ്

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാവും പ്രഖ്യാപനം ഉണ്ടാവുക. നേരത്തേ ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിലെ തീയതികളും പ്രഖ്യാപിക്കും എന്നുകരുതിയെങ്കിലും അത് ഉണ്ടായില്ല. 2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കാലാവധി കഴിയുക. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 111 എംഎല്‍എമാരും കോണ്‍ഗ്രസിന് 62 എംഎല്‍എമാരുമുണ്ട്. നിലവില്‍ ബി ജെ പിക്ക് ഭരണത്തുടര്‍ച്ച കിട്ടുമെന്നാണ് കരുതുന്നതെങ്കിലും ആം ആദ്‌മി പാര്‍ട്ടി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ കാലുറപ്പിക്കാനുള്ള […]

കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറിയ കേസ്: മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കുറവന്‍കോണത്ത് രാത്രി വീട്ടില്‍ അതിക്രമിച്ച്‌ കയറിയ കേസിലെ പ്രതി അറസ്റ്റില്‍. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ മലയന്‍കീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. പേരൂര്‍ക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. സന്തോഷിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ തന്നെയാണോ മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആദ്യം ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. […]