പ്രവാസികളുടെ ഇന്റര്‍നെറ്റ് കോളില്‍ കടുത്ത നിയന്ത്രണം; നിയമം ലംഘിച്ചാല്‍ ഒടുക്കേണ്ടത് കോടികളുടെ പിഴ

അബുദാബി: പ്രവാസികളുടെ നാട്ടിലേയ്ക്കുള്ല ഇന്റര്‍നെറ്റ് ഫോണ്‍വിളിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ. അനുവദനീയമായ 17 വോയ്സ് ആപ്പുകള്‍ വഴി മാത്രമേ ഇനി മുതല്‍ ഇന്റര്‍നെറ്റ് ഫോണ്‍വിളി സാധിക്കുകയുള്ലു എന്ന് ടെലി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

അനുവദനീയമായ ആപ്പുകള്‍ മുഖേനയല്ലാതെ അനധികൃത മാര്‍ഗത്തിലൂടെ ഇന്റര്‍നെറ്റ് ഫോണ്‍വിളി നടത്തുന്നവര്‍ക്ക് കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും. നിയമവിരുദ്ധമായി സേവനം നടത്തുന്ന വെബ്സൈറ്റുകള്‍ക്കും പിടി വീഴും.

വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച്‌ ഇന്റര്‍നെറ്റ് ഫോണ്‍ നടത്തുന്നതിന് യുഎയില്‍ ഇതിന് മുന്‍പ് തന്നെ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമം ലഘിക്കുന്നവര്‍ക്ക് സൈബര്‍ചട്ടങ്ങള്‍ പ്രകാരം തടവ് ശിക്ഷയും പിഴയും നേരിടേണ്ടി വരും. നിയമലംഘനത്തിന് 4.5 കോടി രൂപ പിഴയൊടുക്കേണ്ടി വരുമെന്നാണ് വിവരം. യുഎഇയിലെ ജനസംഖ്യയിലെ 85 ശതമാനം വരുന്ന പ്രവാസികളില്‍ പലരും നാട്ടിലേയ്ക്ക് ബന്ധപ്പെടാനായി സൗജന്യ ഇന്റര്‍നെറ്റ് കോളിങ് ഓഡിയോ, വിഡിയോ ആപ്പുകളാണ് ഉപയോഗിച്ച്‌ വരുന്നത്.

അനുവദനീയമായ ആപ്പുകള്‍

സ്കൈപ് (ബിസിനസ്), സൂം ബ്ലാക്ക്ബോര്‍ഡ്, ഗൂഗിള്‍ ഹാങൗട്ട്സ് മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സിസ്കോ വെബെക്സ്, അവായ സ്പേസ്, ബ്ലൂജീന്‍സ്, സ്ലാക്ക്, ബോട്ടിം, സി മി, എച്ച്‌ഐയു മെസഞ്ചര്‍, വോയ്കൊ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്, മാട്രിക്സ്, ടുടോക്ക്, കോമറ

prp

Leave a Reply

*