രാജ്യത്ത് ഇന്ധന വിലയില്‍ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

രാജ്യത്ത് ഇന്ധന വിലയില്‍ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് വില കുറയ്ക്കാന്‍ ഇന്ധന കമ്ബനികള്‍ നടപടി തുടങ്ങിയത്.(petrol price will decrease in india)

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ധന വില കുറയ്ക്കുന്നതിലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഒറ്റയടിക്ക് ഇന്ധന വില കുറയ്ക്കുമോ എന്നതില്‍ വ്യക്തതയില്ല. എന്നാലും വരും ദിവസങ്ങളില്‍ രണ്ട് ഘട്ടങ്ങളില്‍ എങ്കിലും വില കുറവ് പ്രാബല്യത്തില്‍ വന്നേക്കും. ഇന്ധന വില കുറയുന്നത് രാഷ്ട്രീയ നേട്ടം ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.

അതേസമയം യുഎഇയില്‍‍ നവംബര്‍ മാസത്തില്‍ ഇന്ധനവിലയില്‍ വന്‍ വര്‍ധനവ്. രാജ്യത്ത് പെട്രോള്‍ വിലയില്‍ പത്ത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച്ച യുഎഇ പെട്രോളിയം കോര്‍പ്പറേഷനാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. ലിറ്ററിന് മുപ്പത് ഫില്‍സാണ് നവംമ്ബറിലെ പെട്രോള്‍ വിലവര്‍ധനവ്.യുഎഇയില്‍ സൂപ്പര്‍പെട്രോള്‍98ന് വില ലിറ്ററിന് 3.32 ദിര്‍ഹമായാണ് വര്‍ധിച്ചത്. കഴിഞ്ഞമാസം സൂപ്പര്‍ പെട്രാള്‍ വില ലിറ്ററിന് 3.03 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ പെട്രോള്‍95ന് 3.20 ദിര്‍ഹമായാണ് വില വര്‍ധിച്ചത്.

prp

Leave a Reply

*