കൊറോണ: ഇറ്റലിയിലെ സൂപ്പര്‍ പോരാട്ടം അടച്ചിട്ട മൈതാനത്ത്

ടൂറിന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ മുന്നിലുള്ള യുവന്റസും മൂന്നാമതുള്ള ഇന്റര്‍ മിലാനും തമ്മിലുള്ള പോരാട്ടം അടച്ചിട്ട മൈതാനത്ത് നടക്കുമെന്ന് സൂചന. കൊറോണ വൈറസ് പടരുന്നതിനാല്‍ ഇറ്റലിയിലെ ചില മേഖലകളില്‍ പൊതു പരിപാടികള്‍ക്ക് അനുമതി ലഭിക്കില്ല. അടുത്ത ഞായറാഴ്ച വരെ ഈ നിരോധനമുണ്ട്. എന്നാല്‍, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രത്യേക അനുമതി ചോദിച്ചു. ഇതോടെ അടച്ചിട്ട മൈതാനത്ത് മത്സരം സംഘടിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എ.സി. മിലാന്‍- ജെനോവ, പാര്‍മ- സ്പാല്‍ എന്നീ മത്സരങ്ങളും അടച്ചിട്ട […]

വെസ്റ്റ്ഹാമിനേയും വീഴ്ത്തി ലിവര്‍പൂള്‍; വിജയങ്ങളുടെ റെക്കോഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. വെസ്റ്റ്ഹാം യുണൈറ്റഡിനെ 3-2ന് തോല്‍പ്പിച്ച്‌ ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 18-ാം വിജയം സ്വന്തമാക്കി. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡിനൊപ്പമെത്തി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ പരാജയമറിയാതെ 54-ാം മത്സരവും ലിവര്‍പൂള്‍ പൂര്‍ത്തിയാക്കി. കളി തുടങ്ങി ഒമ്ബതാം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ ക്രോസില്‍ ജോര്‍ജിനിയൊ വൈനാള്‍ഡം ലിവര്‍പൂളിന് ലീഡ് നല്‍കി. മൂന്നു മിനിറ്റിനുള്ളില്‍ തന്നെ സ്‌നോഡ്ഗ്രാസിന്റെ കോര്‍ണറില്‍ ഹെഡറിലൂടെ ഗോള്‍ […]

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വി; 10 വിക്കറ്റ് വിജയവുമായി ന്യൂസിലാന്റ്

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 10 വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ വെറും 8 റണ്‍സ് ലീഡ് നേടിയപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സ് 1.4 ഓവറില്‍ നേടി ന്യൂസിലാന്റ് ജയം സ്വന്തമാക്കുകയായിരുന്നു. കിവീസിനായി രണ്ടാം ഇന്നിംഗ്‌സില്‍ ടിം സൗത്തി അഞ്ചും ട്രെന്റ് ബോള്‍ട്ട് നാലും വിക്കറ്റ് വീതം വീഴ്ത്തി. പരമ്ബരയില്‍ കിവീസ് 1-0ന് മുന്നിലെത്തി. സ്‌കോര്‍; 165 & 191, ന്യൂസിലന്‍ഡ്: 348 & 9/0 നാലു വിക്കറ്റിന് 144 റണ്‍സ് […]

രോഗം മാറി വീട്ടിലെത്തിയ രോഗിക്ക് 10 ദിവസത്തിന് ശേഷം വീണ്ടും ‘കൊറോണ’

ഒരു മുന്‍ കൊറോണാവൈറസ് രോഗി ആശുപത്രി വാസം പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തി പത്താം നാള്‍ വീണ്ടും പോസിറ്റീവായി മാറിയത് ആശങ്കയാകുന്നു. രോഗമുക്തി നേടി മടങ്ങിയവര്‍ അപകടകാരികളായ വൈറസിനെ ഉള്ളില്‍ കൊണ്ടുനടക്കുന്നതായാണ് ആശങ്ക ഉയരുന്നത്. ഒരു ചൈനീസ് നഗരത്തില്‍ നിന്നും ഈ മാസം ആദ്യം ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗി സ്വയം ക്വാറന്റൈന്‍ ചെയ്ത് താമസിക്കവെയാണ് വൈറസ് തിരിച്ചറിഞ്ഞത്. പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ രോഗമുക്തി സ്ഥിരീകരിച്ച്‌ രോഗിയെ തിരിച്ചയച്ചെന്ന സംശയമാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്. ചൈനയിലെ സിഷ്വാന്‍ പ്രവിശ്യയിലെ ചെങ്ക്ഡുവിലാണ്‌ഈ വ്യക്തി താമസിക്കുന്നത്. […]

രാജ്യാന്തര ക്രിക്കറ്റില്‍ 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി വിരാട് കോഹ്ലി

ഇന്ത്യക്ക് വേണ്ടി 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ വിരാട് കോഹ്ലിക്ക് ആയി. ഇന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ അശ്വിന്റെ പന്തില്‍ ഹെന്‍റി നിക്കോള്‍സ് നല്‍കിയ ക്യാച്ച്‌ കൈക്കലാക്കിയതോടെയാണ് കോഹ്ലി ഈ അപൂര്‍വ്വ നേട്ടത്തില്‍ എത്തിയത്. 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരം മാത്രമാണ് വിരാട് കോഹ്ലി. ഇതിനു മുമ്ബ് രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ മാത്രമെ ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളൂ. 334 ക്യാച്ചുകള്‍ കൈക്കലാക്കിയിട്ടുള്ള രാഹുല്‍ ദ്രാവിഡ് ആണ് ഈ ലിസ്റ്റില്‍ മുന്നില്‍ ഉള്ളത്. […]

പ്രീമിയര്‍ ലീഗ്: വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. വെസ്റ്റ്ഹാം യുണൈറ്റഡിനെ 2-0 എന്ന സ്കോറിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. റോഡ്രിഗോ(30), കെവിന്‍ ഡി ബ്രുയിന്‍(62) എന്നിവര്‍ സിറ്റിക്കായി ഗോള്‍ നേടി. മത്സരത്തിന്‍രെ 78 ശതമാനവും പന്തടക്കം കാട്ടിയ സിറ്റി 20 തവണയാണ് ഗോള്‍ശ്രമം നടത്തിയത്. മത്സരത്തിന്റെ തുടക്കംമുതല്‍ പ്രതിരോധത്തില്‍മാത്രം ശ്രദ്ധയൂന്നിയ വെസ്റ്റ്ഹാമിന് ഒരുതവണപോലും ഗോളിനടുത്തെത്താനായില്ല.

ഐഎസ്‌എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദ് എഫ്സിയും ഇന്നിറങ്ങും

ഗുവാഹത്തി: ഐഎസ്‌എല്ലില്‍ അവസാനസ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദ് എഫ്സിയും ഇന്നിറങ്ങും. ഗുവാഹത്തിയില്‍ വച്ച്‌ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. നോര്‍ത്ത് ഈസ്റ്റ് 13 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണുള്ളത്. എന്നാല്‍ ഹൈദരാബാദ് അവസാന സ്ഥാനത്തുമാണുള്ളത്. നോര്‍ത്ത് ഈസ്റ്റ് ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ജംഷഡ്പൂരിനെയും കേരള ബ്ലാസ്റ്റേഴ്സിനെയും പിന്നിലാക്കാന്‍ സാധിക്കും. ഹൈദരാബാദിന്റെ സീസണിലെ അവസാന മത്സരമാണ്. കഴിഞ്ഞ സീസണില്‍ ഒന്‍പത് പോയിന്റ് മാത്രം നേടിയ ചെന്നൈയിന്‍ എഫ് സിയാണ് ഐഎസ്‌എല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കുറവ് പോയിന്റ് […]

നിലമ്ബൂരില്‍ ഇന്ന് കിരീട പോരാട്ടാം, ഫിഫാ മഞ്ചേരിക്ക് എതിരായി മെഡിഗാഡ് അരീക്കോട്

നിലമ്ബൂര്‍ അഖിലേന്ത്യാ സെവന്‍സിന്റെ കലാശ പോരാട്ടം ഇന്ന് നടക്കും. ഇന്ന് നിലമ്ബൂര്‍ ഫൈനലില്‍ സെവന്‍സിലെ വന്‍ ശക്തികളായ മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും ആണ് നേര്‍ക്കുനേര്‍ വരിക. സെമി ഫൈനലില്‍ അല്‍ മദീനയെ തോല്‍പ്പിച്ചാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കും ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും മെഡിഗാഡ് മദീനയെ തോല്‍പ്പിച്ചിരുന്നു. മെഡിഗാഡിന്റെ ഈ സീസണിലെ മൂന്നാം ഫൈനലാണിത്. ഇതിനകം രണ്ട് കിരീടങ്ങള്‍ മെഡിഗാഡ് സ്വന്തമാകിയിട്ടുണ്ട്. […]

ഇന്ത്യന്‍ ജാവ‍ലിന്‍ ത്രോ താരത്തിന് നാലു വര്‍ഷത്തേക്ക് വിലക്ക്

കായിക മേഖലയുമായി ബന്ധപ്പെട്ട ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ ‘നാഡ’യെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ ജാവ‍ലിന്‍ ത്രോ താരം അമിത് ദാഹിക്ക് നാലു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനക്ക് ഹാജരാക്കവേ സാമ്ബിള്‍ മാറ്റി നല്‍കിയാണ് താരം നാഡയെ കബളിപ്പിച്ചത്. ഹരിയാനയുടെ താരമാണ് അമിത് ദാഹി. 2019ലെ ദേശീയ ജാവ‍ലിന്‍ ത്രോ ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു ദാഹി. ചാമ്ബ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദാഹി 68.21 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് മൂന്നാം സ്ഥാനം നേടിയത്. […]

‘ഒരു രാജ്യത്തിന്റെ ചുമലിലേറി’യ സച്ചിന് ലോറസ് പുരസ്‌കാരം; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

ബെര്‍ലിന്‍: കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്. 2011 ഏകദിന ലോകകപ്പ് ജയിച്ചശേഷം ഇന്ത്യയുടെ യുവതാരങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷത്തിനാണ് പുരസ്‌കാരം. ‘ഒരു രാജ്യത്തിന്റെ ചുമലില്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിന്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ […]