പ്രീമിയര്‍ ലീഗില്‍ ഇന്ന് ഒരു വന്‍ പോരാട്ടം ആണ് നടക്കുന്നത്. സ്റ്റാംഫോബ്രിഡ്ജില്‍ വെച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഒരിക്കല്‍ കൂടെ ഏറ്റുമുട്ടുകയാണ്. ഈ സീസണിലെ ഇരു ക്ലബുകളും തമ്മിലുള്ള മൂന്നാമത്തെ മത്സരമാണിത്. ആദ്യ രണ്ടു തവണയും ലമ്ബാര്‍ഡിന്റെ ചെല്‍സിയെ നേരിട്ടപ്പോള്‍ വിജയം ഒലെയുടെ യുണൈറ്റഡിനായിരുന്നു. എന്നാല്‍ ഇത്തവണ യുണൈറ്റഡിന് കാര്യങ്ങള്‍ എളുപ്പമായേക്കില്ല. ലീഗില്‍ ഇപ്പോള്‍ ഒമ്ബതാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉള്ളത്. പ്രീമിയര്‍ ലീഗില്‍ അവസാന മൂന്നു മത്സരങ്ങളില്‍ ഒരു ഗോള്‍ നേടാന്‍ വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിട്ടില്ല. […]
Category: Sports
മോര്‍ഗന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് പരമ്ബര സ്വന്തം
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരം ജയിച്ച് ഇംഗ്ലണ്ട്. അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്ബര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ഒരുവേള ഇംഗ്ലണ്ട് ജയം കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ സിക്സുകളുടെ പെരുമഴ പെയ്യിച്ച ക്യാപ്റ്റന്‍ മോര്‍ഗന്‍ ആണ് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് എടുത്തത്. 33 പന്തില്‍ 66 റണ്‍സ് എടുത്ത ക്ളസ്സനും […]
ധോണിയില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ രാജീവ് ശുക്ല. ധോണി മികച്ച ക്രിക്കറ്റ് താരം ആണെന്നും താരത്തില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ശുക്ല പറഞ്ഞു. എന്നാല്‍ ധോണി എപ്പോള്‍ വിരമിക്കണമെന്ന് ധോണി തന്നെ തീരുമാനിക്കണമെന്നും മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ പറഞ്ഞു. ഒരു താരത്തിന്റെ റിട്ടയര്‍മെന്റ് തീരുമാനിക്കേണ്ടത് ആ താരം തന്നെയാണെന്നും അതാണ് ബി.സി.സി.ഐ നിയമമെന്നും ശുക്ല പറഞ്ഞു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന […]
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാന്പ്യന്‍സ് ലീഗിലെ അടുത്ത രണ്ടു സീസണുകളില്‍ വിലക്ക്
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് യൂറോപ്യന്‍ ക്ലബ് ചാന്പ്യന്ഷിപ്പായ യുവേഫ ചാന്പ്യന്‍സ് ലീഗിലെ അടുത്ത രണ്ടു സീസണുകളില്‍ വിലക്ക്. സാന്പത്തിക വിഷയങ്ങളിലും ക്ലബ് ചട്ടങ്ങളിലും ഗുരുതര പിഴവ് വരുത്തിയതിനെ തുടര്‍ന്നാണു നടപടിയെന്നു യൂറോപ്യന്‍ ഭരണസമിതിയായ യുവേഫ അറിയിച്ചു. സിറ്റിയുടെ ഇ-മെയിലുകളില്‍ ചിലത് ഒരു ജര്‍മന്‍ മാസിക പുറത്തുവിട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. 2012-നും 2016-നും ഇടയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തില്‍ കഴന്പുണ്ടെന്ന് യുവേഫ അന്വേഷണത്തില്‍ കണ്ടെത്തി. സ്പോണ്‍സര്‍ഷിപ്പ് വരുമാനം പെരുപ്പിച്ച് കാട്ടി സാന്പത്തിക […]
ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കി അല്ല; വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അങ്ങനെ വീണ്ടും മറ്റൊരു തെറ്റിദ്ധാരണ കൂടി നീക്കി കേന്ദ്രസര്‍ക്കാര്‍. ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമാണെന്ന പൊതുധാരണയാണ് കേന്ദ്ര യുവജന മന്ത്രാലയം തിരുത്തിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനപ്രീതിവെച്ചു നോക്കിയാല്‍ ക്രിക്കറ്റാകും ദേശീയ കായിക വിനോദമെന്ന് തെറ്റിധരിക്കുകയും വേണ്ട. ദേശീയ പുഷ്പം പോലെ ഇന്ത്യയ്ക്ക് ദേശീയ കായികവും ഇല്ല. ദേശിയ മൃഗവും ദേശീയ പക്ഷിയുമൊക്കെയാണ് ഇന്ത്യയ്ക്കുള്ളത്. എന്നാല്‍, ഇന്ത്യയ്ക്ക് ഒരു ദേശീയ കായിക […]
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി ഇന്ത്യയില്‍
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി മെല്‍ബണിലല്ല ഇന്ത്യയില്‍… ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ അധ്യക്ഷതയില്‍ അമിത്ഷായുടെ നേതൃത്തത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഫെബ്രുവരി 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. 63 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണത്തിന് ഏകദേശം 700 കോടിയോളം രൂപയുടെ ചെലവുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ഈ സ്റ്റേഡിയത്തില്‍ ഏകദേശം 1.10 ലക്ഷം കാണികളെ ഉള്‍ക്കൊള്ളും. ഇതോടെ ലോകത്തിലെ […]
ലോക ബോക്‌സിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്ത്
ഇപ്പോള്‍ പുറത്തിറക്കിയ ലോക ബോക്‌സിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം അമിത് പംഘല്‍ ഒന്നാം സ്ഥാനം നേടി. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് ഒന്നാം സ്ഥാനത്തെത്തിയത്. പതിറ്റാണ്ടിനുശേഷമാണ് ഈ വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ലോക ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രത്തില്‍ ഇടംനേടിയ താരമാണ് അമിത് പംഘല്‍. ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മറ്റി പുറത്തുവിട്ട റാങ്കിങ്ങില്‍ അമിതിന് 420 പോയിന്റാണ് ഉള്ളത്. ഒളിമ്ബിക്‌സ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കാനിരിക്കെയാണ് പുതിയ റാങ്കിങ് ലിസ്റ്റ് […]
എഎഫ്‌സി കപ്പ്; തകര്‍പ്പന്‍ ജയം നേടി ബെംഗളൂരു എഫ്‌സി
ബെംഗളുരു: എഎഫ്‌സി കപ്പ് രണ്ടാം പാദ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്ക് ജയം. ഭൂട്ടാന്‍ ക്ലബ്ബ് പാരോ എഫ്‌സിയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്കാണ് ബെംഗളുരു തോല്‍പ്പിച്ച്. മത്സരത്തിന്റെ ആദ്യ പാദത്തില്‍ ബെംഗളുരു എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്. ഇപ്പോള്‍ നേടിയ വമ്ബന്‍ ജയവുമായി ബെംഗളുരു പ്ലേ ഓഫിലെത്തി. ബെംഗളുരുവിന് വേണ്ടി ഹവോക്കിപ്പ് നാലുഗോളാണ് നേടിയത്. 6, 26, 66, 85 മിനിറ്റിലായിരുന്നു ഗോളുകള്‍. ടീമിനായി ഡോഷോണ്‍ ബ്രൗണ്‍(29, 54, 64)ഹാട്രിക് നേടി. ചെഞ്ചോ ഗെല്‍ട്ടഷെന്‍(16) പാരോയുടെ ആശ്വാസഗോള്‍ നേടുകയും […]
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സചിത്ര സേനാനായക വിരമിക്കല്‍ പ്രഖ്യാപിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ സചിത്ര സേനാനായകെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഭ്യന്തര മത്സരങ്ങളില്‍ താരം തുടര്‍ന്ന് കളിക്കും. 2014ല്‍ ലോകകപ്പ് കിരീടം നേടിയ ശ്രീലങ്കന്‍ ടീമില്‍ സചിത്ര അംഗമായിരുന്നു. ഏറെനാളായി ടീമില്‍ ഇടം ലഭിക്കാതിരുന്ന താരം ദേശീയ ടീമിലേക്ക് ഇനി മടങ്ങിവരാനുള്ള സാധ്യത കുറവായതിനാല്‍ ആണ് വിരമിക്കുന്നത്. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലൂടെയാണ് സചിത്ര അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 49 ഏകദിനത്തില്‍ നിന്ന് 53 വിക്കറ്റും 24 ടി20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്. […]
ഐ ലീഗ് ഫുട്‌ബോള്‍: ട്രായുവിനെതിരെ ഐസ്വാള്‍ എഫ്‌സിക്ക് ജയം
ഐ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഐസ്വാള്‍ എഫ്‌സിക്ക് ജയം. ട്രായുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഐസ്വാള്‍ എഫ്‌സി തോല്‍പ്പിച്ചത്. ഐസ്വാള്‍ എഫ്‌സി മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് ജയം ഉറപ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം അബ്ദുലായെ കനൗട്ടി(75, 87) യുടെ ഇരട്ട ഗോളിലാണ് ടീം വിജയം നേടിയത്. ലീഗില്‍ 12 കളികളില്‍ നിന്ന് 15 പോയന്റുമായി ട്രായു നാലാം സ്ഥാനത്ത് തുടരുകയാണ്. 11 കളികളില്‍നിന്നും 14 പോയന്റുമായി ഐസ്വാള്‍ എഫ്‌സി ആറാം സ്ഥാനത്തേക്ക് മുന്നേറി. […]




