ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി ഇന്ത്യയില്‍

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി മെല്‍ബണിലല്ല ഇന്ത്യയില്‍…

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ അധ്യക്ഷതയില്‍ അമിത്ഷായുടെ നേതൃത്തത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഫെബ്രുവരി 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

63 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണത്തിന് ഏകദേശം 700 കോടിയോളം രൂപയുടെ ചെലവുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

ഈ സ്റ്റേഡിയത്തില്‍ ഏകദേശം 1.10 ലക്ഷം കാണികളെ ഉള്‍ക്കൊള്ളും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന ബഹുമതി ഓസ്‌ട്രേലിയയിലെ മെല്‍ബണിന് നഷ്ടമാകും. മെല്‍ബണില്‍ 90,000 കാണികള്‍ക്കാണ് മത്സരം കാണാനാകുക

prp

Leave a Reply

*