കൊറോണ ബാധിച്ച്‌ മരണം 1486 ആയി; ചൈനയില്‍ വ്യാഴാഴ്ച മാത്രം 116 മരണം; ആശങ്ക ഒഴിയാതെ ലോക രാജ്യങ്ങള്‍

ബീജിങ്: ലോകമെമ്ബാടു നിന്നും കൊറോണയെ സംബന്ധിച്ച്‌ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിനിടെ ചൈനയില്‍ ഒരു ദിവസം മാത്രം കൊറോണ ബാധിച്ചുള്ള മരണം 116 കവിഞ്ഞു. ഫെബ്രുവരി 13നാണ് നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4823 പുതിയ കൊറോണ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ ആകെ 64600 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നത്. ലോകത്താകെ കൊറോണ ബാധിച്ച്‌ 1486 പേരാണ് മരിച്ചത്. ഇതില്‍ 1483 പേരും ചൈനയിലാണ്.

ചൈനയ്ക്ക് പുറത്ത് മൂന്നാമത്തെ രാജ്യത്ത് കൂടി കൊറോണ വൈറസ് ബാധിച്ചുള്ള മരണം സംഭവിച്ചതോടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്. എണ്‍പത് വയസുള്ള സ്ത്രീയാണ് മരിച്ചത്. നേരത്തെ ഹോങ്കോങ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഓരോ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

prp

Leave a Reply

*