പ്രണയ പൂക്കള്‍ക്കൊപ്പം ഒരു കുപ്പി ഹാന്‍ഡ് വാഷും; കൊറോണ ഭീതിക്കിടയിലും പ്രണയദിനം ആഘോഷിക്കാന്‍ ചൈന

ബീജിങ്: കൊറോണ ഭീതിക്കിടയിലും പ്രണയദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. ഇതുവരെ 1000ത്തിലേറെ പേരുടെ ജീവനാണ് വൈറസ് ബാധ എടുത്തത്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് പ്രണയ ദിനത്തില്‍ പൂക്കള്‍ വില്‍ക്കുന്ന ഒരു ചൈനീസ് യുവതിയാണ്.

സായ് സിയോമന്‍ എന്ന പൂക്കച്ചവടക്കാരി ഇത്തവണ തന്‍റെ പൂക്കൊട്ടകള്‍ക്കൊപ്പം വാങ്ങുന്നവര്‍ക്ക് ഒരു ചെറിയ സമ്മാനവും നല്‍കുന്നുണ്ട്. കൈകള്‍ കഴുകാനുള്ള ഒരു ചെറിയ കുപ്പി ഹാന്‍ഡ് വാഷ് ആണ് നല്‍കുന്നത്. തന്‍റെ കസ്റ്റമേര്‍സിന് കൊറോണ വൈറസ് ബാധയുണ്ടാവാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് അവര്‍ പറയുന്നു.

കൊറോണ രാജ്യത്തെയാകെ പിടിച്ചു കുലുക്കിയതു മൂലം ഇവരുടെ പൂക്കച്ചവടമൊക്കെ വലിയ തരത്തില്‍ ഇടിഞ്ഞിട്ടുണ്ട്. ‘പൊടുന്നനെയുള്ള ആ അപകടം രൂക്ഷമായതിനാല്‍ എല്ലാവരും ഭയത്തിലാണ്. ഇത് എത്രയും പെട്ടന്ന് അവസാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ മുഖത്ത് മാസ്ക് ധരിച്ച്‌ കൈകളില്‍ കൈയ്യുറകള്‍ ധരിച്ചു കൊണ്ട് പൂക്കള്‍ വില്‍ക്കുന്ന സായ് സിയോമന്‍ പറഞ്ഞു.

prp

Leave a Reply

*