കുടിയേറ്റക്കാര്‍ക്ക് മറ്റൊരു നിയമം കൊണ്ടുവരണം.നമ്മുടെ രാജ്യത്ത് മതത്തിന്‍റെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പി ചിദംബരം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണം. ഈ നിയമത്തിന് പകരം കുടിയേറ്റക്കാര്‍ക്ക് മറ്റൊരു നിയമം കൊണ്ടുവരണമെന്നും എന്‍പിആറിനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും തന്നെ നേരിടണമെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം.

പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റര്‍, ദേശീയ ജസസംഖ്യ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള നമ്മുടെ രാജ്യത്ത് മതത്തിന്‍റെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവുന്ന കാര്യമല്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

prp

Leave a Reply

*