ഐ ലീഗ് ഫുട്‌ബോള്‍: ട്രായുവിനെതിരെ ഐസ്വാള്‍ എഫ്‌സിക്ക് ജയം

ഐ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഐസ്വാള്‍ എഫ്‌സിക്ക് ജയം. ട്രായുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഐസ്വാള്‍ എഫ്‌സി തോല്‍പ്പിച്ചത്. ഐസ്വാള്‍ എഫ്‌സി മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് ജയം ഉറപ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം അബ്ദുലായെ കനൗട്ടി(75, 87) യുടെ ഇരട്ട ഗോളിലാണ് ടീം വിജയം നേടിയത്.

ലീഗില്‍ 12 കളികളില്‍ നിന്ന് 15 പോയന്റുമായി ട്രായു നാലാം സ്ഥാനത്ത് തുടരുകയാണ്. 11 കളികളില്‍നിന്നും 14 പോയന്റുമായി ഐസ്വാള്‍ എഫ്‌സി ആറാം സ്ഥാനത്തേക്ക് മുന്നേറി. ഫിബ്രുവരി 15ന് ഐസ്വാള്‍ ചര്‍ച്ചിലുമായും ഫിബ്രുവരി 16ന് ട്രായു ചെന്നൈ സിറ്റിയുമായും ഏറ്റുമുട്ടും.

prp

Leave a Reply

*