ചൈനയെ പിടിവിടാതെ കൊറോണ മരണം 1350 നു മുകളില്‍

വുഹാന്‍: ചൈനയെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് അനു ദിനം മരണസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുന്നു ബുധനാഴ്ച വുഹാനില്‍ 242 പേര്‍ കൂടി മരിച്ചതോടെ മരണനിരക്ക് 1350-ന് മുകളിലെത്തി. കൂടാതെ 14,840 പുതിയ കേസുകളില്‍ കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60,000 ആയി. ഇതില്‍ 48,000 കേസുകളില്‍ വുഹാനിലാണ്.

ഇതിനിടെ, കൊറോണ വൈറസ് ബാധയുടെ പേര് കോവിഡ്-19 എന്നാക്കി. ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ട്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഈ മാസം അവസാനത്തിലോ മധ്യത്തിലോ ആയി വൈറസ് ബാധ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് സാക്രമികരോഗ വിദഗ്ധന്‍ ഷോംഗ് നന്‍ഷാന്‍ പറഞ്ഞു.

prp

Leave a Reply

*