അബ്രാം ഖുറേഷിയും റോക്കി ഭായും കണ്ടുമുട്ടിയപ്പോള്‍! ആഘോഷമാക്കി ആരാധകര്‍

തെന്നിന്ത്യന്‍ സിനിമയില്‍ തരംഗമായി മുന്നേറികൊണ്ടിരിക്കുന്ന സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും യഷും. തങ്ങളുടെ ഇന്‍ഡസ്ട്രികളെ പുതിയ തലത്തില്‍ എത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. ലൂസിഫര്‍,കെജിഎഫ് തുടങ്ങിയ സിനിമകളിലൂടെയാണ് കഴിഞ്ഞ വര്‍ഷം ഇരുവരും തരംഗമായത്. രണ്ട് ചിത്രങ്ങളും 200 കോടി ക്ലബില്‍ ഇടംപടിച്ച്‌ ഇന്‍ഡസ്ട്രികള്‍ക്ക് അഭിമാനമായി മാറിയിരുന്നു.

മോഹന്‍ലാലും യഷും ആദ്യമായി കണ്ടുമുട്ടിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അബ്രാം ഖുറേഷിയും റോക്കി ഭായും കണ്ടുമുട്ടിയപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബാംഗ്ലൂരില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിനായി എത്തിയതായിരുന്നു ഇരുവരും.

നിലവില്‍ പുതിയ സിനിമകളുടെ തിരക്കുകളിലാണ് സൂപ്പര്‍താരങ്ങള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് യഷ്. കെജിഎഫ് പോലെ ലൂസിഫറിനും രണ്ടാം ഭാഗം വരുന്നുണ്ട്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്ബുരാന്‍ കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഒന്നടങ്കം ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

‘പട്ടി ചന്തയ്ക്ക് പോയപോലെ വളര്‍ന്ന ആളാണ്’! രജിത്ത് സറിനെ അധിക്ഷേപിച്ച്‌ പാഷാണം ഷാജി

prp

Leave a Reply

*