തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യതാരം; റെക്കോര്‍ഡ് സ്വന്തമാക്കി സോഫി

വെല്ലിംഗ്ടണ്‍: അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്‍. നാലാം ടി20യിലാണ് സോഫി നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു മത്സരം. ഇപ്പോള്‍ താരം മറികടന്നത് മുമ്ബ് നാല് ഫിഫ്റ്റി നേടിയിട്ടുള്ള മിതാലി രാജ്, ക്രിസ് ഗെയ്ല്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ റെക്കോര്‍ഡാണ്. 65 പന്തില്‍ മൂന്ന് സിക്സും 12 ബൗണ്ടറികളും സഹിതം 105 റണ്‍സാണ് സോഫി നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ […]

ബുംറയുടെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ വിവിഎസ് ലക്ഷ്മണ്‍

ഹാമില്‍ട്ടണ്‍: പരിക്കുമാറി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ഇന്ത്യയുടെ മുന്‍താരം വി.വി.എസ് ലക്ഷ്മണ്‍. നിര്‍ണായക ഘട്ടങ്ങളില്‍ വിരാട് കോലി ആശ്രയിക്കാറുള്ള ബൗളറാണ് ബുംറ. മത്സരഫലം വഴിതിരിച്ചുവിടാന്‍ ബുംറയുടെ ബൗളിങ്ങിന് കഴിയാറുണ്ട്. എന്നാല്‍ പരിക്കുമാറി തിരിച്ചെത്തിയ ഇന്ത്യന്‍ താരം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ലെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ കോളത്തിലാണ് ലക്ഷ്മണ്‍ തന്റെ ആശങ്ക പങ്കുവെച്ചത്. പരിക്കിനെ തുടര്‍ന്ന് കുറച്ചുകാലം ടീമിന് പുറത്തായിരുന്നു ബുംറ. തിരിച്ചെത്തിയ ബുംറ […]

ഡേവിഡ് വാര്‍ണര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റെര്‍ ഓഫ് ദി ഇയര്‍

കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ അവാര്‍ഡ് ഓപ്പണിങ് ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണര്‍ക്ക്. ലോകകപ്പിലും തുടര്‍ന്നും താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് വാര്‍ണര്‍ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. കൂടാതെ മികച്ച ഏകദിന താരവും ടി20 താരവും ഡേവിഡ് വാര്‍ണര്‍ തന്നെയാണ്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‍കാരം മാര്‍ക്ക് ലബുഷെയിന്‍ സ്വന്തമാക്കി. ഒരു വോട്ടിന്റെ വ്യതാസത്തിലാണ് ഡേവിഡ് വാര്‍ണര്‍ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് സ്റ്റീവ് സ്മിത്തും മൂന്നാം സ്ഥാനത്ത് […]

ഇറ്റാലിയന്‍ സീരി എ: എസി മിലാനെ തകര്‍ത്ത് ഇന്റര്‍മിലാന്‍

ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന് ജയം. എസി മിലാനെ 4-2 എന്ന സ്‌കോറിനാണ് ഇന്റര്‍മിലാന്‍ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ററിന്റെ ജയം. ഇന്റര്‍മിലാനായി മാഴ്‌സലോ ബ്രോസോവിച്ച്‌(51), മാത്തിയാസ് വസിനോ(53), സ്‌റ്റെഫാന്‍ ഡി വ്രിജ്(70), ലുക്കാക്കു(90+3) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ആന്റെ റെബിക്(40), ഇബ്രാഹിമോവിച്ച്‌(45+1) എന്നിവരാണ് മിലാന്റെ സ്‌കോറര്‍മാര്‍. ലീഗില്‍ 23 കളികളില്‍നിന്നും 54 പോയന്റുമായി ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനത്തും ഇത്രതന്നെ പോയന്റോടെ യുവന്റസ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

അമലാ പോള്‍ ചിത്രം ‘അതോ അന്ത പറവൈ പോലെ’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

അമലാ പോള്‍ മുഖ്യവേഷത്തിലെത്തുന്ന തമിഴ് ചിത്രം അതോ അന്ത പറവൈ പോലെയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ വിനോദ് കെ.ആര്‍. സംവിധാനം ചെയ്ത ചിത്രത്തില്‍ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ വര്‍ഷം ആദ്യം ആരംഭിച്ച ചിത്രം പലവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. നേരത്തേ വനിതാ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ഷൂട്ടിംഗിനിടെ അമല പോളിന് പരിക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു

ഐഎസ്‌എല്‍: ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് – ചെന്നൈയിന്‍ എഫ്‌സി പോരാട്ടം

ഐഎസ്‌എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. കൊച്ചിയില്‍ രാത്രി 7.30നാണ് മത്സരം. കേരളത്തിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. ശേഷിക്കുന്ന നാല് ലീഗ് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാകൂ. സീസണിലെ ആദ്യ പകുതിയില്‍നിന്നും ബ്ലാസ്റ്റേഴ്‌സ് ഏറെ മെച്ചപ്പെട്ടുകഴിഞ്ഞു. പരിക്കേറ്റ കളിക്കാര്‍ തിരിച്ചുവന്നതും താരങ്ങള്‍ ഫോമിലേക്കുയര്‍ന്നതും ബ്ലാസ്‌റ്റേഴ്‌സിന് ജയപ്രതീക്ഷ നല്‍കുന്നു. നിലവില്‍ 14 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അവസാനം കളിച്ച മൂന്നു കളികളും ജയിച്ചാണ് ചെന്നൈ കൊച്ചിയില്ലെത്തുന്നത്.

എഫ്സി ഗോവ പരിശീലകനെ പുറത്താക്കി; ഈ മികച്ച ടീമിന് കളികള്‍ ഇനി നിര്‍ണായകം

പനാജി: എഫ്സി ഗോവ പരിശീലകന്‍ സെര്‍ജിയോ ലൊബേറയെ ടീം പുറത്താക്കി. ടീമിന്റെ പുതിയ പരിശീലകനായി ഡെറിക് പെരേരയെ നിയമിച്ചു. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് എഫ്സി ഗോവ. 15 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റ് ആണ് ടീമിന്റെ ഇത് വരെയുള്ള സമ്ബാദ്യം. കഴിഞ്ഞ സീസണില്‍ എഫ്സി ഗോവയെ ഐഎസ്‌എല്‍ ഫൈനലിലേക്ക് ലൊബേറ നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ കപ്പ് ജേതാക്കളും എഫ്സി ഗോവയാണ്. അതേസമയം, ഒന്നാം സ്ഥാനത്ത് ടീം നില്‍ക്കുന്ന സാഹചര്യത്തില്‍ […]

ന്യൂസിലന്‍ഡിന് ടോസ്, ഇന്ത്യയെ ബാറ്റിങിന് വിട്ടു; സഞ്ചു ഓപ്പണ്‍ ചെയ്യും

വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ടി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ടീം ഇന്ത്യയെ ബാറ്റിങിന് വിട്ടു. രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതോടെ മലയാളി താരം സഞ്ചു സാംസണ്‍ ഇന്ന് കളിക്കാനിറങ്ങും. ലോകേഷ് രാഹുലിനൊപ്പം സഞ്ചുവാകും ഓപ്പണര്‍. സഞ്ചുവിനെ കൂടാതെ പേസര്‍ നവദീപ് സെയ്‌നിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍സുന്ദറും ടീമിലെത്തി. കിവീസ് നിരയില്‍ പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് കളിക്കുന്നില്ല. ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. തോളിനേറ്റ പരുക്കാണ് കെയ്ന്‍ വില്യംസന് വിനയായത്. വില്യംസണ് പകരം ടോം ബ്രൂസ് ടീമിലെത്തി.

മെസ്സിക്ക് ഇരട്ട ഗോള്‍; അഞ്ചടിച്ച്‌ ബാഴ്‌സ കോപ്പ ഡെല്‍ റേ ക്വാട്ടറില്‍

ബാഴ്‌സലോണ: ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ലെഗാനസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ബാഴ്‌സലോണ കാപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍. നാലാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്‍ തുടങ്ങിവെച്ച ഗോളടി 89-ാം മിനിറ്റില്‍ മെസ്സി പൂര്‍ത്തിയാക്കി. 27-ാം മിനിറ്റില്‍ ക്ലെമന്റ് ലെഗ്ലെറ്റ് ബാഴ്‌സയുടെ ലീഡുയര്‍ത്തി. ആദ്യ പകുതി പിന്നിടുമ്ബോള്‍ സ്‌കോര്‍ 2-0. 59-ാം മിനിറ്റില്‍ മെസ്സി തന്റെ ആദ്യ ഗോള്‍ നേടി. പകരക്കാരനായി എത്തിയ ആര്‍തര്‍ 77-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. മത്സരത്തില്‍ ഇരട്ട ഗോളുകളോടെ തിളങ്ങിയ […]

ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ്​ നാ​ലാം ട്വ​ന്‍​റി20 ഇ​ന്ന്​

വെ​ലി​ങ്​​ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ സൂ​പ്പ​ര്‍ വി​ജ​യം നേ​ടി പ​ര​മ്ബ​ര സ്വ​ന്ത​മാ​ക്കി​യ​തി​​െന്‍റ ആ​വേ​ശ​വു​മാ​യി ടീം ​ഇ​ന്ത്യ വെ​ള്ളി​യാ​ഴ്​​ച വെ​ലി​ങ്​​ട​ണി​ല്‍ നാ​ലാം ട്വ​ന്‍​റി20​ക്കാ​യി പാ​ഡു​കെ​ട്ടും. ബു​ധ​നാ​ഴ്​​ച അ​വ​സാ​ന ഓ​വ​റി​ല്‍ കി​വീ​സി​നെ പി​ടി​ച്ചു​കെ​ട്ടി സ്​​കോ​ര്‍ തു​ല്യ​മാ​ക്കി​യ മു​ഹ​മ്മ​ദ്​ ഷ​മി​യും സൂ​പ്പ​ര്‍ ഓ​വ​റി​ലെ അ​വ​സാ​ന ര​ണ്ടു​ പ​ന്തു​ക​ളും സി​ക്​​സ​ര്‍ പ​റ​ത്തി​യ രോ​ഹി​ത്​ ശ​ര്‍​മ​യു​മാ​ണ്​ ഇ​ന്ത്യ​ക്ക്​ പ​ര​മ്ബ​ര​യി​ല്‍ 3-0ത്തി​​െന്‍റ അ​ഭേ​ദ്യ ലീ​ഡ്​ സ​മ്മാ​നി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച​യും ഞാ​യ​റാ​ഴ്​​ച​യു​മാ​യി ന​ട​ക്കു​ന്ന ശേ​ഷി​ക്കു​ന്ന ര​ണ്ട്​ ട്വ​ന്‍​റി20​ക​ളി​ല്‍ ഇ​ന്ത്യ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക്​ മു​തി​ര്‍​ന്നേ​ക്കും. എ​ങ്കി​ലും പ​ര​മ്ബ​ര തൂ​ത്തു​വാ​രാ​ന്‍​ത​ന്നെ​യാ​ണ് ത​ങ്ങ​ള്‍​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ […]