കഴിഞ്ഞ രണ്ട് വര്‍ഷത്തെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം തന്റെ തിരിച്ചു വരവ് അറിയിച്ച് സ്പാനിഷ് താരം ഗബ്രിന മുഗുരെസ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. സീഡ് ചെയ്യാതെ ടൂര്‍ണമെന്റിനു എത്തിയ സ്പാനിഷ് താരം നാലാം സീഡ് സിമോണ ഹാലപ്പിനെ രണ്ട് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ മറികടന്ന് ആണ് ഫൈനലിലേക്ക് മുന്നേറിയത്. മുന്‍ ലോക ഒന്നാം നമ്ബറും വിംബിള്‍ഡണ്‍ ജേതാവുമായ മുഗുരെസയുടെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ ആണ് ഇത്. കരിയറിലെ നാലാം ഫൈനലില്‍ എത്തിയ മുഗുരെസ 1998 […]
Category: Sports
ലംബോര്‍ഗിനിയുടെ ഹുറാകാന് ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യന്‍ വിപണിയില്‍ ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാകാന് ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് (rwd) ഇന്ത്യന്‍ വിപണിയില്‍ എത്തി. വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 3.22 കോടി രൂപയാണ്. 5.2 ലിറ്റര്‍ വി 10 എന്ജിന് ആണ് വാഹനത്തിന്റ ഹൃദയം. പുതിയ വാഹനത്തിന്റെ എന്ജിന് ഔട്പുട്ടില്‍ വ്യത്യാസമുണ്ടെന്നാണ് സൂചന. 8,000 ആര്‍പിഎമ്മില്‍ 610 എച്ച്പി പവറും 6,500 ആര്‍പിഎമ്മില്‍ 550 എന്‍എം ടോര്‍ക്കുമായിരിക്കും ഈ വി10 എന്ജിന് ഹുറാക്കന് […]
രോഹിത്ത് ശര്‍മയുടെ ഹിറ്റ് സിക്സുകള്‍: ന്യൂസിലന്റിനെതിരെ സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് ജയം, പരമ്ബരയും ഹാമില്ട്ടണ്: സൂപ്പര്‍ ഓവറിലേക്ക് കടന്ന ഇന്ത്യ- ന്യൂസിലന്റ് മൂന്നാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സ് വേണ്ടിയിരുന്ന സമയത്ത് രണ്ട് സിക്സര്‍ പായിച്ച് രോഹിത്ത് ഇന്ത്യയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മത്സരം സമനിലയിലായതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്റ് ഉയര്‍ത്തിയ 18 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ അവസാന […]
പരീക്ഷണങ്ങള്‍ പാളി, ന്യൂസിലന്‍ഡിനെതിരെ മിന്നും തുടക്കം നേടിയും കൂറ്റന്‍ സ്കോര്‍ നേടാനാവാതെ ഇന്ത്യ റണ്സൊഴുകുമെന്ന് പ്രവചിക്കപെട്ടിരുന്ന ന്യൂസിലന്‍ഡിനെതിരായുള്ള മൂന്നാം ടി20യില്‍ മികച്ച തുടക്കം മുതലെടുക്കാനാവാതെ ടീം ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിട്ടും നിശ്ചിത 20 ഓവറില്‍5 വിക്കറ്റിന് 179 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്. അര്‍ധ സെഞ്ച്വറിയോടെ രോഹിത് നല്കിയ മികച്ച തുടക്കം മുതലെടുക്കാനാവാത്തതാണ് ഇന്ത്യക്ക് വിനയായത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയെങ്കിലും ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. 9 ഓവറില്‍ 89 […]
ആറാം സീസണില്‍ വീണ് കേരള ബ്ലാസ്റ്റേഴ്സ്, പ്രതീക്ഷ അവശേഷിക്കുന്ന നാല് മത്സരങ്ങളില്‍ കൊച്ചി : വസൂ… ദേ തോറ്റ് തുന്നം പാടി വിന്നിരിക്കുന്നു നിന്റെ മോാാന്‍…. !! യോദ്ധാ സിനിമയിലെ ഈ ഡയലോഗും കഥാ സന്ദര്‍ഭവും ഏതാണ്ട് വീണ്ടും ഒത്ത് വന്നിരിക്കുകയാണ്. തോറ്റ് തുന്നം പാടി വരുന്ന ആധുനിക അരശുംമൂട്ടില്‍ അപ്പുക്കുട്ടന് മറ്റാരുമല്ല, കേരള ബ്ലാസ്റ്റേഴ്സ് തന്നെ ! കലിപ്പടക്കാനും കപ്പെടുക്കാനും ഇറങ്ങിയ മഞ്ഞപ്പടകള്‍ ആറാം സീസണില്‍ അടിയേറ്റ് വീണ് കിടപ്പാണ്. ഇനി നാല് മത്സരമുണ്ട്, എതിര് […]
ചെന്നൈയിൽ ഇന്ന് ജെല്ലിക്കെട്ട് : ചെന്നൈയിൻ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് പേരാട്ടം ഇന്ന് രാത്രി 7.30 ന
മൃഗാവേശത്തിന്റെ ക്രോധവും ക്രൗര്യവും മനക്കരുത്തിന്റെ മൂക്കുകയറിൽ തളയ്ക്കപ്പെടുന്ന ജെല്ലിക്കെട്ടിനു സമാനമാണ് എക്കാലത്തും ഐഎസ്എല്ലിലെ ചെന്നൈയിൻ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടങ്ങൾ. ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ സമാനതകളില്ലാത്ത ആവേശം നുരയുന്ന തെന്നിന്ത്യൻ ഡെർബി. കളിക്കുമുമ്പ് കളിക്കളത്തിനു വെളിയിൽ ആരാധകർ തമ്മിലുള്ള വാക്പോരാട്ടമാണ് ബ്ലാസ്റ്റേഴ്സ് – ബെംഗളുരു ദക്ഷിണേന്ത്യൻ മത്സരത്തെ ഐഎസ്എല്ലിൽ ശ്രദ്ധേയമാക്കുന്നതെങ്കിൽ അയൽക്കാർ തമ്മിലുള്ള പോരിന്റെ യഥാർഥ ചൂട് എന്നും ഇവിടെയാണ്. കേരള-ചെന്നൈ നേരങ്കം. ഒരു വിജയത്തോടെ ക്രിസ്മസ് ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് രണ്ടു ടീമുകളും. ചെന്നൈയിലെ […]
ഹിറ്റ്മെയർ ; ആദ്യ ഏകദിനത്തിൽ വിൻഡീസിന് എട്ട് വിക്കറ്റ് ജയം
ചെന്നൈ: ഷിമ്രോൺ ഹെറ്റ്മെയറിന്റെയും ഷെയ് ഹോപ്പിന്റെയും സെഞ്ചുറി കരുത്തിൽ ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ വിൻഡീസിന് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 288 റൺസിന്റെ ലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് മറികടന്നു. 106 പന്തിൽ 139 റൺസെടുത്ത ഹെറ്റ്മെയറാണ് വിൻഡീസ് ജയം എളുപ്പമാക്കിയത്. 151 പന്തിൽ 102 റൺസെടുത്ത ഹോപ്പ് പുറത്താകാതെ നിന്നു. 23 പന്തിൽ 29 റൺസുമായി നിക്കോളാസ് പൂരനും വിൻഡീസ് നിരയിൽ […]
മത്സരം മുടക്കി പാമ്ബ്!!
വിജയവാഡ: രഞ്ജി ട്രോഫി മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മൈതാനത്ത് അപ്രതീക്ഷിതമായി എത്തിയ “കളിക്കാരനെ” കണ്ട് ഏവരുമൊന്ന് അമ്ബരന്നു… ഞ്ജി ട്രോഫി ഗ്രൂപ്പ് എയിലെ ആന്ധ്ര – വിദര്‍ഭ മത്സരത്തിന് മുന്‍പാണ് ഈ കളിക്കാരന് കളിക്കളം കീഴടക്കിയത്. പുതിയ കളിക്കാരന് ആരെന്നല്ലേ? ഒരു ‘പാമ്ബ്’ ആയിരുന്നു ആ കളികാരന്!! മത്സരം നടക്കുന്ന മൈതാനത്ത് പാമ്ബ് എത്തിയതോടെ കളിമുടങ്ങി. പിന്നീട് പാമ്ബ് മൈതാനത്തുനിന്നും ഇഴഞ്ഞു നീങ്ങിയതിനുശേഷമാണ് കളി തുടങ്ങിയത്. പാമ്ബ് മൈതാനത്തുകൂടി നീങ്ങുന്ന വീഡിയോ ബി.സി.സി.ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഐ എസ് എല്‍ : ഇന്ന് ചെന്നൈയിന് എഫ് സി ജംഷദ്പൂര്‍ എഫ് സിയെ നേരിടും
ഐ എസ് എല്ലില്‍ ഇന്ന് ചെന്നൈ യിങ് എഫ് സി രണ്ടാം ജയത്തിനായി ജംഷദ്പൂര്‍ എഫ് സിയെ നേരിടും. ഈ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച ടീമുകള്‍ ഒന്നാം ചെന്നൈയിന് എഫ് സി. പുതിയ പരിശീലകന്റെ കീഴില്‍ ഇന്ന് ചെന്നൈ ഇറങ്ങുമ്ബോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടില്‍ ഇന്ന് രാത്രി 7:30ന് ആണ് മത്സരം നടക്കുക. ആറ് കളികളില്‍ മൂന്ന് ജയമുള്ള ജംഷദ്പൂര്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തുന്നത്. ഇന്ന് ജയിക്കാനായാല്‍ അവര്‍ക്ക് രണ്ടാം സ്ഥാനതെത്താന്‍ സാധിക്കും. […]
ടെസ്റ്റ് റാങ്ക് ബാറ്റ്സ്മാന്; സ്മിത്തിനെ മറികടന്ന് വീണ്ടും കോഹ്ലി ഒന്നാം സ്ഥാനത്ത്
സ്മിത്തിനെ മറികടന്ന് വീണ്ടും കോഹ്ലി തന്നെ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാന്മാരുടെ നിരയിലാണ് കോഹ്ലി ഇപ്പോള്‍ മുന്‍ നിരയില്‍ എത്തിയത്. ഓസീസ് താരം സ്റ്റീവ് സ്മിത്ത് നേടിയ ഒന്നാം റാങ്കാണ് ഇന്ത്യന്‍ നായകന് തിരിച്ചുപിടിച്ചത്. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച പിങ്ക് ടെസ്റ്റിലെ സെഞ്ചുറി പ്രകടനമാണ് റാങ്കിങ്ങിന്റെ തലപ്പെത്തെത്താന് കോഹ്ലിക്കു തുണയായത്. കൊല്‍ക്കത്ത ടെസ്റ്റില്‍ 136 റണ്‍സെടുത്ത കോലി, ഡേനൈറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഇതോടെ, ഏകദിനത്തിലും ടെസ്റ്റിലും […]





