ഹാലപ്പിനെ അട്ടിമറിച്ച്‌ തിരിച്ചു വരവ് അറിയിച്ചു മുഗുരെസ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

കഴിഞ്ഞ രണ്ട് വര്‍ഷത്തെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം തന്റെ തിരിച്ചു വരവ് അറിയിച്ച്‌ സ്പാനിഷ് താരം ഗബ്രിന മുഗുരെസ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. സീഡ് ചെയ്യാതെ ടൂര്‍ണമെന്റിനു എത്തിയ സ്പാനിഷ് താരം നാലാം സീഡ് സിമോണ ഹാലപ്പിനെ രണ്ട് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ മറികടന്ന് ആണ് ഫൈനലിലേക്ക് മുന്നേറിയത്. മുന്‍ ലോക ഒന്നാം നമ്ബറും വിംബിള്‍ഡണ്‍ ജേതാവുമായ മുഗുരെസയുടെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ ആണ് ഇത്. കരിയറിലെ നാലാം ഫൈനലില്‍ എത്തിയ മുഗുരെസ 1998 നു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്തിയ കൊന്‍ചിറ്റ മാര്‍ട്ടിനെസിന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കാണുന്ന ആദ്യ സ്പാനിഷ് താരവും ആയി. നേരിട്ടുള്ള സെറ്റുകള്‍ക്ക് ആയിരുന്നു ജയം എങ്കിലും മത്സരം അത്ര എളുപ്പം ആയിരുന്നില്ല സ്പാനിഷ് താരത്തിന്.

ആദ്യ സെറ്റില്‍ ഇരു താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച ടെന്നീസ് ഇരു താരങ്ങളും പുറത്ത് എടുത്തപ്പോള്‍ മത്സരം ടൈബ്രെക്കറിലേക്ക് നീണ്ടു. ടൈബ്രെക്കറിലൂടെ ആദ്യ സെറ്റ് സ്വന്തമാക്കിയ മുഗുരെസ ഹാലപ്പിന് വരാനിരിക്കുന്നത് എന്താണ് എന്ന വ്യക്തമായ സൂചന നല്‍കി. എന്നാല്‍ രണ്ടാം സെറ്റില്‍ ആധിപത്യം ആദ്യം തന്നെ നേടിയ ഹാലപ്പ് ബ്രൈക്ക് പോയിന്റുകളോടെ സെറ്റില്‍ 5-3 നു മുന്നില്‍ എത്തി. എന്നാല്‍ സെറ്റ് നഷ്ടപ്പെടാന്‍ ഒരുക്കമല്ലാത്ത മുഗുരെസയില്‍ നിന്ന് പിന്നീട്‌ കണ്ടത് തിരിച്ചു വരവിന്റെ മികച്ച ടെന്നീസ് ആയിരുന്നു. തുടര്‍ന്ന് 2 തവണ ഹാലപ്പിന്റെ സര്‍വ്വീസ് ബ്രൈക്ക് ചെയ്ത സ്പാനിഷ് താരം തുടര്‍ച്ചയായ 4 പോയിന്റുകള്‍ നേടി 7-5 നു സെറ്റും മത്സരവും മുഗുരെസ കയ്യിലാക്കി. സീഡ് ചെയ്യാതെ തിരിച്ചു വരവില്‍ മറ്റൊരു ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന മുഗുരെസ ഫൈനലില്‍ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനല്‍ കളിക്കുന്ന 14 സീഡ് സോഫിയ കെനിനെ ആവും നേരിടുക.

prp

Leave a Reply

*