രോഹിത്ത് ശര്‍മയുടെ ഹിറ്റ് സിക്‌സുകള്‍: ന്യൂസിലന്റിനെതിരെ സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് ജയം, പരമ്ബരയും

ഹാമില്‍ട്ടണ്‍: സൂപ്പര്‍ ഓവറിലേക്ക് കടന്ന ഇന്ത്യ- ന്യൂസിലന്റ് മൂന്നാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സ് വേണ്ടിയിരുന്ന സമയത്ത് രണ്ട് സിക്‌സര്‍ പായിച്ച്‌ രോഹിത്ത് ഇന്ത്യയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ മത്സരം സമനിലയിലായതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്റ് ഉയര്‍ത്തിയ 18 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ അവസാന പന്തില്‍ രോഹിത് ശര്‍മ സിക്സറടിച്ച്‌ വിജയിപ്പിക്കുകയായിരുന്നു. ന്യൂസീലന്റിനായി കെയ്ന്‍ വില്ല്യംസണും മാര്‍ട്ടിന്‍ ഗപ്റ്റിലും സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങി. ജസ്പ്രീത് ബുംറ ആയിരുന്നു ബൗളര്‍. ഇരുവരും ചേര്‍ന്ന് ആറു പന്തില്‍ 17 റണ്‍സ് അടിച്ചു.

നേരത്തെ, അവസാന ഓവറില്‍ ഒമ്ബത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസീലന്‍ഡിനെ മുഹമ്മദ് ഷമി പിടിച്ചുകെട്ടി. ഇതോടെ എട്ടു റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു. തുടര്‍ന്നാണ് സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ സ്വന്തമാക്കി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചതോടെയാണ് പരമ്ബര ഇന്ത്യക്ക് സ്വന്തമായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹിത്തും രാഹുലും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒമ്ബത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 96-ന് മൂന്ന് എന്ന നിലയിലേക്ക് വീണു.

prp

Leave a Reply

*