ഇറ്റാലിയന്‍ സീരി എ: എസി മിലാനെ തകര്‍ത്ത് ഇന്റര്‍മിലാന്‍

ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന് ജയം. എസി മിലാനെ 4-2 എന്ന സ്‌കോറിനാണ് ഇന്റര്‍മിലാന്‍ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ററിന്റെ ജയം.

ഇന്റര്‍മിലാനായി മാഴ്‌സലോ ബ്രോസോവിച്ച്‌(51), മാത്തിയാസ് വസിനോ(53), സ്‌റ്റെഫാന്‍ ഡി വ്രിജ്(70), ലുക്കാക്കു(90+3) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ആന്റെ റെബിക്(40), ഇബ്രാഹിമോവിച്ച്‌(45+1) എന്നിവരാണ് മിലാന്റെ സ്‌കോറര്‍മാര്‍. ലീഗില്‍ 23 കളികളില്‍നിന്നും 54 പോയന്റുമായി ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനത്തും ഇത്രതന്നെ പോയന്റോടെ യുവന്റസ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

prp

Leave a Reply

*