ധോണിയില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ രാജീവ് ശുക്ല. ധോണി മികച്ച ക്രിക്കറ്റ് താരം ആണെന്നും താരത്തില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ശുക്ല പറഞ്ഞു.

എന്നാല്‍ ധോണി എപ്പോള്‍ വിരമിക്കണമെന്ന് ധോണി തന്നെ തീരുമാനിക്കണമെന്നും മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ പറഞ്ഞു. ഒരു താരത്തിന്റെ റിട്ടയര്‍മെന്റ് തീരുമാനിക്കേണ്ടത് ആ താരം തന്നെയാണെന്നും അതാണ് ബി.സി.സി.ഐ നിയമമെന്നും ശുക്ല പറഞ്ഞു.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് ശേഷം ധോണി ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിട്ടില്ല. തുടര്‍ന്ന് താരത്തിന്റെ വിരമിക്കലിനെ ചുറ്റിപറ്റി ഒരുപാട് വാര്‍ത്തകള്‍ വന്നെങ്കിലും താരം ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടിടില്ല. മാര്‍ച്ച്‌ 23ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിച്ച്‌കൊണ്ട് ധോണി ക്രിക്കറ്റില്‍ തിരികെയെത്തും.

prp

Leave a Reply

*