മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് ചാ​ന്പ്യ​ന്‍​സ് ലീ​ഗി​ലെ അ​ടു​ത്ത ര​ണ്ടു സീ​സ​ണു​ക​ളി​ല്‍ വി​ല​ക്ക്

ല​ണ്ട​ന്‍: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് യൂ​റോ​പ്യ​ന്‍ ക്ല​ബ് ചാ​ന്പ്യ​ന്‍​ഷി​പ്പാ​യ യു​വേ​ഫ ചാ​ന്പ്യ​ന്‍​സ് ലീ​ഗി​ലെ അ​ടു​ത്ത ര​ണ്ടു സീ​സ​ണു​ക​ളി​ല്‍ വി​ല​ക്ക്. സാ​ന്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ലും ക്ല​ബ് ച​ട്ട​ങ്ങ​ളി​ലും ഗു​രു​ത​ര പി​ഴ​വ് വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണു ന​ട​പ​ടി​യെ​ന്നു യൂ​റോ​പ്യ​ന്‍ ഭ​ര​ണ​സ​മി​തി​യാ​യ യു​വേ​ഫ അ​റി​യി​ച്ചു.

സി​റ്റി​യു​ടെ ഇ-​മെ​യി​ലു​ക​ളി​ല്‍ ചി​ല​ത് ഒ​രു ജ​ര്‍​മ​ന്‍ മാ​സി​ക പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. 2012-നും 2016-​നും ഇ​ട​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ക​ണ​ക്കു​ക​ളി​ല്‍ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​ന്പു​ണ്ടെ​ന്ന് യു​വേ​ഫ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് വ​രു​മാ​നം പെ​രു​പ്പി​ച്ച്‌ കാ​ട്ടി സാ​ന്പ​ത്തി​ക അ​ച്ച​ട​ക്ക സ​മി​തി​യെ ക്ല​ബ് ക​ബ​ളി​പ്പി​ച്ച​താ​യും അ​ന്വേ​ഷ​ണ സ​മി​തി​ക്കു വ്യ​ക്ത​മാ​യി.

2.5 കോ​ടി പൗ​ണ്ട് (ഏ​ക​ദേ​ശം 233 കോ​ടി രൂ​പ) പി​ഴ ശി​ക്ഷ​യും ക്ല​ബ്ബി​നു വി​ധി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന സീ​സ​ണി​ല്‍ സി​റ്റി​ക്ക് തു​ട​ര്‍​ന്നും ക​ളി​ക്കാം. നി​ല​വി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ചാ​ന്പ്യ​ന്‍​ഷി​പ്പി​ന്‍റെ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നി​ട്ടു​ണ്ട്. യു​വേ​ഫ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ രാ​ജ്യാ​ന്ത​ര ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു ക്ല​ബ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

അ​ബു​ദാ​ബി യു​ണൈ​റ്റ​ഡ് ഗ്രൂ​പ്പാ​ണ് ക്ല​ബി​ന്‍റെ ഉ​ട​മ​ക​ള്‍. അ​ബു​ദാ​ബി രാ​ജ​കു​ടും​ബാം​ഗം ഷെ​യ്ഖ് മ​ന്‍​സൂ​റാ​ണു യു​ണൈ​റ്റ​ഡ് ഗ്രൂ​പ്പി​ല്‍ പ​ണം​മു​ട​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത്തി​ഹാ​ദ് വി​മാ​ന​ക്ക​ന്പ​നി​യാ​ണു സി​റ്റി ടീ​മി​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​ര്‍​മാ​ര്‍.

prp

Leave a Reply

*