ഇന്ത്യന്‍ ജാവ‍ലിന്‍ ത്രോ താരത്തിന് നാലു വര്‍ഷത്തേക്ക് വിലക്ക്

കായിക മേഖലയുമായി ബന്ധപ്പെട്ട ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ ‘നാഡ’യെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ ജാവ‍ലിന്‍ ത്രോ താരം അമിത് ദാഹിക്ക് നാലു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനക്ക് ഹാജരാക്കവേ സാമ്ബിള്‍ മാറ്റി നല്‍കിയാണ് താരം നാഡയെ കബളിപ്പിച്ചത്.

ഹരിയാനയുടെ താരമാണ് അമിത് ദാഹി. 2019ലെ ദേശീയ ജാവ‍ലിന്‍ ത്രോ ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു ദാഹി. ചാമ്ബ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദാഹി 68.21 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് മൂന്നാം സ്ഥാനം നേടിയത്.

എന്നാല്‍ ചാമ്ബ്യന്‍ഷിപ്പിന് പിന്നാലെ അമിതിനോട് സാമ്ബിള്‍ നല്‍കാന്‍ നാഡ നിര്‍ദേശിക്കുകയും തുടര്‍ന്ന് അമിത് നല്‍കിയ സാമ്ബിള്‍ പരിശോധിച്ച നാഡ, ഇത് മെഡല്‍ ലഭിച്ച താരത്തിന്റേതല്ലെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതോടെയാണ് വിലക്ക് നടപടിയിലേക്ക് നാഡ എത്തിയത്.

prp

Leave a Reply

*