‘ഗൂഗില്‍’ പിന്മാറിയാലും യാത്രക്കാര്‍ക്ക് ‘സൗജന്യ വൈഫൈ’ നല്‍കും; നയം വ്യക്തമാക്കി ഇന്ത്യന്‍ റയില്‍വേ

ന്യൂഡല്‍ഹി: റയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ അവസാനിപ്പിച്ചാലും, വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ. ഗൂഗില്‍ പിന്മാറിയാലും തടസ്സമില്ലാത്ത വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കും. ഗൂഗിള്‍ വൈഫൈ സേവനം നല്‍കിയിരുന്ന 415 സ്റ്റേഷനുകളിലും റെയില്‍ ടെല്‍ വൈഫൈ ഒരുക്കുമെന്നും റയില്‍വേ വ്യക്തമാക്കി.

നിലവില്‍ രാജ്യത്തെ 5600ല്‍ അധികം സ്റ്റേഷനുകളില്‍ റെയില്‍ ടെല്‍ ആണ് സൗജന്യമായി വൈഫൈ സേവനം നല്‍കുന്നത്. യാത്രക്കാര്‍ക്ക് വൈഫൈ ഇല്ലാത്ത് മൂലം ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുണ്ടാവില്ലെന്നും റെയില്‍ ടെല്‍ വ്യക്തമാക്കി.

2015ല്‍ ആരംഭിച്ച സേവനം നിര്‍ത്തുകയാണെന്ന് ഗൂഗില്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത നേരത്തെ വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ ചെലവ് കുറഞ്ഞ നിരക്കില്‍ ലഭ്യമായതോടെ ഫ്രീ വൈഫൈയുടെ ആവശ്യം ഇനിയില്ലെന്നാണ് ഗൂഗിള്‍ വിലയിരുത്തുന്നത്. ഈ വര്‍ഷത്തോടെ സേവനം നിര്‍ത്തുമെന്നും സീസര്‍ സെന്‍ഗുപ്ത വിശദമാക്കിയിരുന്നു. റയില്‍വേയുടെ ഗൂഗിളുമായുള്ള കരാര്‍ അവസാനിക്കുന്നത് 2020 മേയ് മാസത്തിലാണ്. ഇന്ത്യന്‍ റെയില്‍വേയും റെയില്‍ ടെല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നായിരുന്നു ഗൂഗിള്‍ പദ്ധതി നടപ്പിലാക്കിയിരുന്നത്.

prp

Leave a Reply

*