ബിസിനസുകാരനാണെന്ന് പറയുമെങ്കിലും ആ സിനിമയില്‍ അഭിനയിക്കാന്‍ ഷാരൂഖ് ഖാന്‍ ഒരു രൂപ പോലും വാങ്ങിയില്ല, പകരം മറ്റൊരു സാധനം വാങ്ങി: വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍

കമല്‍ഹാസന്റെ ഹേ റാം റിലീസ് ചെയ്ത് 20 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞു. മഹാത്മാ ഗാന്ധിയുടെ വധത്തെ ആസ്‌പദമാക്കിയുള്ള ഹേ റാമിന്റെ തിരക്കഥകൃത്തും സംവിധായകനും കൂടിയാണ് കമല്‍ഹാസന്‍. ഹേ റാമില്‍ സാകേത് റാമിന്റെ (കമല്‍ഹാസന്‍) സുഹൃത്തായ അംജദ് അലി ഖാനെന്ന മുഴുനീള കഥാപാത്രത്തെയാണ് ഷാരൂഖ് ഖാന്‍ അവതരിപ്പിച്ചത്.

ഹേ റാം ചെയ്തതിന് ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് നിങ്ങള്‍ക്കറിയാമോ? ഈ വേഷത്തിന് താരം ഒരു പൈസ പോലും ഈടാക്കിയിട്ടില്ല.പേയ്‌മെന്റായി ഒരു റിസ്റ്റ് വാച്ചാണ് അദ്ദേഹം വാങ്ങിയത്. ഇപ്പോഴിതാ ഷാരൂഖിനെക്കുറിച്ചും ഈ വേഷം ചെയ്‌തതിന് പ്രതിഫലം വാങ്ങാത്തതിനെക്കുറിച്ചും കമല്‍ഹാസന്‍ പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

“ഈ കഥാപാത്രം ചെയ്യാന്‍ ഷാരൂഖ് ഒരു രൂപ പോലും ഈടാക്കിയിരുന്നില്ല. ഇത് ഒരു കെട്ടു കഥയാണെന്നാണ് എല്ലാവരും കരുതുക. ഭാവിയില്‍ ഒരിക്കലും ഇത് സംഭവിക്കാന്‍ പോകുന്നില്ല. ഷാരൂഖ് ഒരു ബിസിനസുകാരനാണെന്ന് അവര്‍ പറയുന്നു, ഞാനും അങ്ങനെ തന്നെ. പക്ഷേ, ഹേ റാമിന്റെ ബജറ്റ് അദ്ദേഹത്തിന് അറിയാമായിരുന്നു. ഷാരൂഖിനെ അതിന്റെ ഭാഗമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹം അത് ചെയ്യുകയും ചെയ്തു. പ്രതിഫലം പോലും ചോദിച്ചില്ല.ഒരു റിസ്റ്റ് വാച്ചാണ് വാങ്ങിയത്’-കമല്‍ഹാസന്‍ പറഞ്ഞു.

prp

Leave a Reply

*