വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ എന്‍ഐഎ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച്‌ എന്‍ഐഎ രംഗത്ത് വന്നിരിക്കുന്നു. സിദ്ദിഖുല്‍ അക്ബര്‍, മുഹമ്മദ് ഷമീര്‍, രതീഷ്, അഹമ്മദ് കുട്ടി എന്നിവര്‍ക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. പ്രതികള്‍ നാല് പേരും യുഎഇയില്‍ ഉണ്ടെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിക്കുകയുണ്ടായി. പ്രതികളെ പിടികൂടാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്. പ്രതികള്‍ക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. എന്നാല്‍ അതേസമയം കേസില്‍ റബിന്‍സിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. നിലവില്‍ എന്‍ഐഎയുടെ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് […]

സര്‍ക്കാരിനെ വെള്ളപൂശുകയാണ് അന്വേഷണ ഏജന്‍സികളുടെ ദൗത്യം: മുല്ലപ്പള്ളി

തിരുവനന്തപുരം: സിപിഎമ്മും സര്‍ക്കാരും പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കുന്ന ദൗത്യമാണ് ഇപ്പോള്‍ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന് ഒടുവിലത്തെ ഉദാഹരണമാണ് വധഭീഷണിയെന്ന സ്വപ്‌ന കോടതിയില്‍ നല്‍കിയ മൊഴിയില്‍ കഴമ്ബില്ലെന്ന ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് അവയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ജീവന്‍ അപകടത്തിലാണെന്ന് സ്വപ്ന കോടതിയെ ബോധ്യപ്പെടുത്തിയതിനെ നിസ്സാരമായി കാണാന്‍ സാധിക്കില്ല. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളയുന്ന […]

ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ഖത്തറില്‍ ഇന്ന് പകല്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴക്കും സാധ്യതയുണ്ട്. ഖത്തറില്‍ ഈ വാരാന്ത്യം തണുപ്പ് കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ കാറ്റനുഭവപെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില 25 ഡിഗ്രി സെല്‍ഷ്യസ്.

കാലിതീറ്റ കുംഭക്കോണക്കേസില്‍ ലാലുപ്രദാസ് യാദവിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജാര്‍ഖണ്ഡ് ഹൈക്കോടതി മാറ്റിവച്ചു

ഡല്‍ഹി: കാലിതീറ്റ കുംഭക്കോണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രദാസ് യാദവിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജാര്‍ഖണ്ഡ് ഹൈക്കോടതി മാറ്റിവച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സമയം നല്‍കണമെന്ന ലാലുവിന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ മാറ്റിവെച്ചത്. ലാലുപ്രസാദ് യാദവിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബല്‍ ഹാജരായി. വിവിധ കേസുകളിലായി ലാലു 42 മാസമായി വിചാരണ തടവില്‍ കഴിയുകയാണെന്നും അനാരോഗ്യം അലട്ടുന്നതിനാല്‍ ജാമ്യം നല്‍കണമെന്നും കബില്‍ സിബല്‍ വാദിച്ചു. അത് വിസമതിച്ച കോടതി, കീഴ്ക്കോടതിയില്‍ കേസുമായി […]

എംഐ വാച്ച്‌ ലൈറ്റ് അവതരിപ്പിച്ചു

റെഡ്മി വാച്ചിന്‍റെ പുനര്‍നാമകരണം ചെയ്യ്ത മോഡല്‍ എംഐ വാച്ച്‌ ലൈറ്റ് അവതരിപ്പിച്ചു.എംഐ വാച്ച്‌ ലൈറ്റ് പിങ്ക്, ഐവറി, ഒലിവ്, നേവി ബ്ലൂ, ബ്ലാക്ക്സ്ട്രാപ്പ് ഓപ്ഷനുകളില്‍ വരുന്നു.1.4 ഇഞ്ച് (320×320 പിക്‌സല്‍) സ്‌ക്വയര്‍ എല്‍സിഡി ഡിസ്‌പ്ലേ, 323 പിപി പിക്‌സല്‍ ഡെന്‍സിറ്റി, അഡാപ്റ്റീവ് ബറൈറ്നെസ്സ് (കുറഞ്ഞത് 350 നിറ്റുകള്‍) എന്നിവയാണ് ഷവോമിയുടെ പുതിയ എംഐ വാച്ച്‌ ലൈറ്റിന്‍റെ പ്രത്യകതകള്‍. ഇതില്‍ വരുന്ന 230 എംഎഎച്ച്‌ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ രണ്ട് മണിക്കൂര്‍ സമയം എടുക്കും. ഒരു സാധാരണ […]

പ​ര്യ​വേ​ക്ഷ​ണ ക​പ്പ​ല്‍ യാ​ത്ര ന​ട​ത്താം; തി​മിം​ഗ​ല സ്രാ​വു​ക​ളെ അ​ടു​ത്തു​കാ​ണാം

ദോ​ഹ: സാ​ഹ​സി​ക​ത ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഖ​ത്ത​ര്‍ സ​മു​ദ്ര​ത്തി​ലൂ​ടെ യാ​ത്ര ന​ട​ത്താ​നും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ്യ​മാ​യ തി​മിം​ഗ​ല സ്രാ​വു​ക​ളെ അ​ടു​ത്തു​കാ​ണാ​നും ഡി​സ്​​ക​വ​ര്‍ ഖ​ത്ത​ര്‍ അ​വ​സ​ര​മൊ​രു​ക്കു​ന്നു. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും പ​ഞ്ച​ന​ക്ഷ​ത്ര സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ആ​ഡം​ബ​ര പ​ര്യ​വേ​ക്ഷ​ണ ക​പ്പ​ലി​ലൂ​ടെ​യു​ള്ള പ്ര​ഥ​മ യാ​ത്ര പാ​ക്കേ​ജാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സിെന്‍റ ഡെ​സ്​​റ്റി​നേ​ഷ​ന്‍ മാ​നേ​ജ്മെന്‍റ് ഡി​വി​ഷ​നാ​യ ഡി​സ്​​ക​വ​ര്‍ ഖ​ത്ത​ര്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത​തും ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തു​മാ​യ അ​ല്‍ ഷാ​ഹീ​ന്‍ സ​മു​ദ്ര​മേ​ഖ​ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നും ഖ​ത്ത​റിെന്‍റ സ​മു​ദ്ര വൈ​വി​ധ്യ​ങ്ങ​ള്‍ അ​ടു​ത്ത​റി​യു​ന്ന​തി​നു​മു​ള്ള അ​പൂ​ര്‍​വ അ​വ​സ​ര​വു​മാ​യി​രി​ക്കും പാ​ക്കേ​ജ്. ആ​ഡം​ബ​ര​ക്ക​പ്പ​ലി​ലെ പ​ഞ്ച​ന​ക്ഷ​ത്ര സേ​വ​ന​ങ്ങ​ള്‍​ക്കൊ​പ്പം ഖ​ത്ത​റിെന്‍റ സ​മു​ദ്ര […]

വിജയ്‌യുടെ 65ാം ചിത്രം പ്രഖ്യാപിച്ചു; സംവിധാനം നെല്‍സണ്‍ ദിലീപ് കുമാര്‍

ഇളയദളപതി വിജയ് നായകനാവുന്ന 65ാം ചിത്രം പ്രഖ്യാപിച്ചു. തമിഴ്നാടിന്റെ സ്വന്തം ദളപതി വിജയ്‌യുടെ 65-ാം സിനിമ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യും. നയന്‍താര നായികയായ കൊലമാവ് കോകില എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെല്‍സണ്‍. പ്രഖ്യാപനത്തോടനുബന്ധിച്ച്‌ കലാനിധി മാരന്‍, വിജയ്, നെല്‍സണ്‍ എന്നിവര്‍ ഒന്നിച്ചുള്ള ഒരു വിഡിയോയും സണ്‍ പിക്ചേഴ്സ് പുറത്തു വിട്ടു. ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കുന്ന ഡോക്ടര്‍ എന്ന സിനിമയാണ് നെല്‍സന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഗ്യാങ്സ്റ്റര്‍ സിനിമയാണെന്നു സൂചന നല്‍കുന്നതാണ് ചിത്രത്തിന്റെ […]

ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിന് 12 കോടി ഡോളറും ആമസോണിന് 4.2 കോടി ഡോളറും പിഴ ചുമത്തി

പാരിസ്: ( 11.12.2020) ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിനും ആമസോണിനും വന്‍ പിഴ ചുമത്തി. വെബ്സൈറ്റിലെത്തുന്ന ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഉപകരണത്തിലേക്ക് കുക്കീസ് വരുന്നതുമായി ബന്ധപ്പെട്ടാണ് പിഴ. കുക്കീസിനെ കുറിച്ച്‌ ഉപഭോക്താക്കള്‍ക്ക് കമ്ബനികള്‍ നല്‍കിയ വിവരങ്ങളും വിശദമല്ല. 12 കോടി ഡോളറാണ് ഗൂഗിളിന് ചുമത്തിയ പിഴ. 4.2 കോടി ഡോളര്‍ ആമസോണിനും ചുമത്തി. കഴിഞ്ഞ ഒരു വര്‍ഷമായി ഫ്രാന്‍സിലെ റെഗുലേറ്റര്‍ അന്വേഷണം നടത്തുകയായിരുന്നു. ഗൂഗിളിന്റെ കാര്യത്തില്‍ മൂന്ന് നിയമ ലംഘനങ്ങളാണ് ഏജന്‍സി കണ്ടെത്തിയത്. ആമസോണ്‍ രണ്ട് ലംഘനങ്ങള്‍ നടത്തി. […]

ഇടത്-വലത് കോട്ടകള്‍ തകര്‍ക്കും; എന്‍ഡിഎ തരംഗം സൃഷ്ട്ടിക്കുമെന്ന് ബിജെപി

തൃശ്ശൂര്‍: സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ജില്ലയില്‍ എന്‍ഡിഎ തരംഗമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍. അവസാനത്തെ പ്രവര്‍ത്തകന്‍ വരെ സജീവമായി തെരെഞ്ഞെടുപ്പ് ദിനത്തില്‍ എല്ലായിടത്തും രംഗത്തിറങ്ങി. എന്നാല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ഈ ആവേശം പ്രകടമായിരുന്നു. എന്‍ഡിഎ പ്രതീക്ഷ വെക്കുന്ന സ്ഥലങ്ങളിലെല്ലാം സാധ്യതയുള്ള മുഴുവന്‍ വോട്ടര്‍മാരെയും പോളിങ്ങ് ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇടത് വലത് മുന്നണികളെ ഞെട്ടിക്കുന്ന ഫലമാണ് ഡിംബര്‍ 16ന് ഉണ്ടാകാന്‍ പോകുന്നത്. ഇടത്-വലത് കോട്ടകള്‍ തകര്‍ത്ത് നിരവധി സ്ഥലങ്ങളില്‍ എന്‍ഡിഎ ഭരണം […]

സ്വപ്‌നയുടെയും സരിത്തിന്റേയും മൊഴികളില്‍ നാല് മന്ത്രിമാരെ കുറിച്ച്‌ പരാമര്‍ശം; സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തല്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴികളില്‍ നാല് മന്ത്രിമാരെ കുറിച്ച്‌ പരാമര്‍ശം ഉള്ളതായി റിപ്പോര്‍ട്ട്. സ്വപ്‌ന സുരേഷും, സരിത്തും കസ്റ്റംസ് മുമ്ബാകെ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച്‌ പ്രസ്താവന നടത്തിയിരിക്കുന്നത്. ഈ മന്ത്രിമാരുമായുള്ള ബന്ധത്തെ കുറിച്ചും ഇടപാടുകള്‍ സംബന്ധിച്ചും കസ്റ്റംസ് മൊഴിയില്‍ പ്രതിപാദിക്കുന്നുണ്ട്. സ്വപ്‌ന, സരിത്ത് എന്നിവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സമര്‍പ്പിച്ച രഹസ്യരേഖയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. സ്വപ്നയുടെ ഫോണില്‍ നിന്നു സിഡാകിന്റെ സഹായത്തോടെ വീണ്ടെടുത്ത വാട്‌സാപ് സന്ദേശങ്ങളില്‍ മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചു […]