നായയയുടെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച്‌ കൊടുംക്രൂരത! വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഓടുന്ന ദയനീയ ദൃശ്യങ്ങള്‍: ടാക്സി ഡ്രൈവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഇരമ്ബുന്നു: സംഭവം അത്താണിക്ക് സമീപം ചാലാക്കയില്‍

നായയെ നടുറോഡില്‍ കാറിന്റെ പിറകില്‍ കയറില്‍ കെട്ടി വലിച്ചു യുവാവ്. നടുറോഡിലൂടെ ഓടുന്ന കാറിന്റെ പിറകില്‍ കെട്ടിയിട്ട നിലയിലാണ് നായ ഉള്ളത്. അതി ദാരുണമായ ഈ സംഭവം നടന്നത് നോര്‍ത്ത് പറവൂരിലാണെന്ന് സോഷ്യല്‍ മീഡിയയിലുള്ളവര്‍ കമന്റുകളായി കുറിക്കുന്നുണ്ട്. കോവിഡ് കാലത്തു നിന്നു പോലും ഒന്നും പഠിക്കാത്ത മനുഷ്യന്റെ പോക്ക് ഇതെങ്ങോട്ടാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നയന എന്ന യുവതി ഈ ദാരുണ സംഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് കുറിച്ചിരിക്കുന്നത് ഈ പാപം ഒക്കെ എവിടെ കൊണ്ട് […]

നാലര കോടിയുടെ സ്വര്‍ണം മല്‍സ്യ ബന്ധന ബോട്ടില്‍ ; രഹസ്യ വിവരം ; കോസ്റ്റ് ഗാര്‍ഡിന്റെ ‘ചേസിംഗ്’

ചെന്നൈ : തമിഴ്‌നാട്ടിലെ ഗള്‍ഫ് ഓഫ് മാന്നാറില്‍ ബോട്ടില്‍ കടത്താന്‍ ശ്രമിച്ച ഒമ്ബതു കിലോ സ്വര്‍ണം പിടിച്ചു. വിപണിയില്‍ നാലര കോടി വിലവരുന്ന സ്വര്‍ണക്കട്ടികളാണ് മല്‍സ്യ ബന്ധന ബോട്ടില്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ഒരാള്‍ പിടിയിലായി. പിടികൂടിയ സ്വര്‍ണം കോസ്റ്റ് ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്വര്‍ണം പിടികൂടിയത്. പിടിയിലായ ബോട്ട്, മല്‍സ്യതൊഴിലാളി, സ്വര്‍ണം എന്നിവ ഡിആര്‍ഐക്ക് കൈമാറിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം

ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത നടി സഞ്ജന ഗല്‍റാണിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നു. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി എടുത്തിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ കെട്ടിവയ്ക്കണം, എല്ലാ മാസവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് കോടതി. നേരത്തേ കേസില്‍ തന്നെ പ്രതി ചേര്‍ത്തത് തെറ്റെന്ന് കാണിച്ചായിരുന്നു സഞ്ജന ഹൈക്കോടതിയെ സമീപിക്കുകയുണ്ടായത്. അന്ന് ഹൈക്കോടതി സഞ്ജനയുടെ ഹര്‍ജി തള്ളി. എന്നാല്‍ ഇത്തവണ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജിയുമായി നടി […]

പാകിസ്ഥാന്‍ ഭീകരരെ സഹായിച്ച്‌ കോണ്‍ഗ്രസ് നേതാവ്; തന്ത്രം പൊളിച്ചടുക്കി സൈന്യം

പാകിസ്ഥാന്‍ ഭീകരന് ഇന്ത്യന്‍ മണ്ണില്‍ നിന്നു കൊണ്ട് സഹായം ചെയ്തു കൊടുത്ത കോണ്‍ഗ്രസ് നേതാവിനെ പിടികൂടി സൈന്യം. ജമ്മുകശ്മീരിലെ കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് വാനിയെ ആണ് സൈന്യം പിടികൂടിയത്. കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറിയ ഭീകരരെ അഹമ്മദ് വാനി സഹായിക്കുകയായിരുന്നു. സൈന്യത്തിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഷോപ്പിയാന്‍ മേഖലയിലെ കോണ്‍ഗ്രസ്സ് നേതാവാണ് സൈന്യത്തിന്റെ വലയിലായത്. ഈ മാസം 7-ാം തീയതി ഭീകരരെ കശ്മീരിലെത്താന്‍ സഹായിച്ചെന്നാണ് കശ്മീര്‍ പോലീസും സൈന്യവും കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസ്സെടുത്തു. അഹമ്മദ് […]

സിസിടിവി കേടായിരുന്നെന്ന് ഉത്രയുടെ പിതാവ്

കൊല്ലം: ഉത്രയുടെ പിതാവ് വിജയസേനന്റെയും സഹോദരന്‍ വിഷുവിന്റെയും സാക്ഷിവിസ്താരം ഇന്നലെ പൂര്‍ത്തിയായി. വീട്ടില്‍ സിസിടിവി ഉണ്ടായിട്ടും ഉത്ര കൊല്ലപ്പെടുന്ന സമയത്ത് അവ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന് പിതാവ് വിജയസേനന്‍ മൊഴി നല്‍കി. സിസിടിവി ക്യാമറ സൂരജിന്റെ ഇടപാടില്‍ അടൂരില്‍ നിന്നുള്ള സുഹൃത്തുക്കളാണ് വീട്ടില്‍ ഘടിപ്പിച്ചത്. ക്യാമറ കേടായെന്നും അത് നന്നാക്കണമെന്നും പലതവണ സൂരജിനോട് പറഞ്ഞെങ്കിലും പിന്നെയാകട്ടെ എന്നായിരുന്നു മറുപടി, അദ്ദേഹം പറഞ്ഞു. സംഭവദിവസം സൂരജ് ഉത്രയോടൊപ്പമല്ല, ഹാള്‍മുറിയിലാണ് കിടന്നതെന്ന പ്രതിഭാഗത്തിന്റെ ആരോപണം തെറ്റാണെന്ന് വിജയസേനന്‍ പറഞ്ഞു. സ്വര്‍ണവും സ്വത്തും തിരിച്ചുകിട്ടാനും […]

കര്‍ഷക സമരം: കേന്ദ്രത്തിന്റെ മുഖംരക്ഷിക്കാന്‍ 100 പത്രസമ്മേളനം, 700 യോഗങ്ങള്‍; എല്ലാം ബി ജെ പിയുടെ വക

ന്യൂഡല്‍ഹി: കേന്ദ്രത്തിന് തലവേദനയായി കര്‍ഷക സമരം തുടരുന്നതിനിടെ വിവാദമായ കാര്‍ഷിക നിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കാനും ആശങ്കകള്‍ പരിഹരിക്കാനും ബി ജെ പി രംഗത്ത്. ഇതിനായി രാജ്യത്താകെ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 700 ജില്ലകളില്‍ 100 പത്രസമ്മേളനങ്ങളും 700കര്‍ഷക യോഗങ്ങളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മന്ത്രിമാരുള്‍പ്പടെ ഇതില്‍ പങ്കെടുക്കും. കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്റെ വ്യാപക പ്രചാരണത്തെ ഇതിലൂടെ തടയിനാന്‍ കഴിയും എന്നാണ് പാര്‍ട്ടിയുടെ […]

100 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: മുത്തങ്ങയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നു. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെ മുത്തങ്ങ കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവര്‍ അറസ്റ്റില്‍ ആയിരിക്കുന്നത്. കെഎല്‍11 ബിഎസ് 2637 നമ്ബര്‍ ഭാരത് ബെന്‍സ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സിഐ അനില്‍ കുമാര്‍, സിഐ കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുകേഷ് കുമാര്‍, മധുസൂദനന്‍ നായര്‍ എന്നിവരുടെ […]

അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടും: എംഎം ഹസന്‍

തിരുവനന്തപുരം> അധികാരത്തില് വന്നാല് ലൈഫ് മിഷന് അടക്കമുള്ള സംവിധാനങ്ങള് പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്വീനര് എം എം ഹസന്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില് വരുന്നതാണ് ഭവന നിര്മാണമുള്പ്പെടെയുള്ള പദ്ധതികള്. ഇതില് കൈകടത്തുകയാണ് നാല് പദ്ധതികളിലൂടെ സംസ്ഥാന സര്ക്കാര് ചെയ്തത്. യുഡിഎഫ് ഭരണം നേടിയാല് ഈ സംവിധാനങ്ങള് പിരിച്ച്‌ വിട്ട് തദ്ദേശ സ്ഥാപനങ്ങള്ക്ക് അധികാരം നല്കുന്ന രീതിയില് പദ്ധതികള് നടപ്പാക്കുമെന്നും എം എം ഹസന് പ്രതികരിച്ചു. കേരളത്തില്ആരോഗ്യ, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളില് കാതലായ മാറ്റങ്ങള് കൊണ്ടുവന്ന മറ്റു മൂന്ന് […]

ഇടത് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം- സുരേഷ്ഗോപി

കോഴിക്കോട്: ഇത്രയും മോശം ഭരണം കേരളം മാത്രമല്ല ഇന്ത്യ പോലും ഇതുവരെ കണ്ടിട്ടില്ലെന്ന് സുരേഷ്ഗോപി എം.പി. ജനങ്ങളോട് സ്മരണയില്ലാത്ത ഇടത് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സുരേഷ്‌ഗോപിയുടെ പരാമര്‍ശം. സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന കൊള്ളയ്ക്ക് ഇടയില്‍ കൊലപാതകത്തിന് ചെറിയ ശമനം വന്നതില്‍ ദൈവത്തോട് നന്ദി പറയാം. കോസ്മിക്ക് ലോ ഇവരെ ഒടുക്കിയിരിക്കും. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. ശക്തമായ പ്രതിപക്ഷമായിരുന്നെങ്കില്‍ ഇവരെ എടുത്ത് കളയുമായിരുന്നെന്ന് സുരേഷ് ഗോപി […]

പെരുമാറ്റച്ചട്ട ലംഘനം: ജില്ലയില്‍ നീക്കം ചെയ്തത് 1022 തിരഞ്ഞെടുപ്പ് പ്രചരണസാമഗ്രികള്‍

കാസര്‍ഗോഡ്‌: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചരണത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഇതു വരെ നീക്കം ചെയ്തത് 1022 പ്രചരണ സാമഗ്രികള്‍. പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, ചുവരെഴുത്ത് എന്നിവ ഉള്‍പ്പടെയാണിത്. കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലാണ് ഏറ്റവുമധികം വസ്തുക്കള്‍ നീക്കം ചെയ്തത്. 275 പ്രചരണ സാമഗ്രികളാണ് ഇവിടെ നീക്കം ചെയ്തത്. മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ 167 പ്രചരണ സാമഗ്രികളും കാസര്‍കോട് ബ്ലോക്ക് പരിധിയില്‍ 251 എണ്ണവും കാറഡുക്ക ബ്ലോക്കിലെ 1499 ഉം നീലേശ്വരം ബ്ലോക്കില്‍ […]