നായയയുടെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച്‌ കൊടുംക്രൂരത! വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഓടുന്ന ദയനീയ ദൃശ്യങ്ങള്‍: ടാക്സി ഡ്രൈവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഇരമ്ബുന്നു: സംഭവം അത്താണിക്ക് സമീപം ചാലാക്കയില്‍

നായയെ നടുറോഡില്‍ കാറിന്റെ പിറകില്‍ കയറില്‍ കെട്ടി വലിച്ചു യുവാവ്. നടുറോഡിലൂടെ ഓടുന്ന കാറിന്റെ പിറകില്‍ കെട്ടിയിട്ട നിലയിലാണ് നായ ഉള്ളത്.

അതി ദാരുണമായ ഈ സംഭവം നടന്നത് നോര്‍ത്ത് പറവൂരിലാണെന്ന് സോഷ്യല്‍ മീഡിയയിലുള്ളവര്‍ കമന്റുകളായി കുറിക്കുന്നുണ്ട്. കോവിഡ് കാലത്തു നിന്നു പോലും ഒന്നും പഠിക്കാത്ത മനുഷ്യന്റെ പോക്ക് ഇതെങ്ങോട്ടാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

നയന എന്ന യുവതി ഈ ദാരുണ സംഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് കുറിച്ചിരിക്കുന്നത് ഈ പാപം ഒക്കെ എവിടെ കൊണ്ട് കളയും എന്നാണ്, ഇതു തന്നെയാണ് ഈ വീഡിയോ കാണുന്ന ഏതൊരാള്‍ക്കും ചോദിക്കാനുണ്ടാകുക. എത്രയും വേ​ഗം ഈ ക്രൂരത ചെയ്തയാളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

വീഡിയോയില്‍ ഈ അക്രമത്തിനെതിരെ ഒരു യുവാവ് കാറിലുള്ള ആളോട് കയര്‍ക്കുന്നതും കാണാം, എന്നാല്‍ ആരെന്ന് നിലവില്‍ വിവരങ്ങള്‍ ലഭ്യമല്ല.

വീഡിയോ കാണാം…

https://www.facebook.com/Black.Moon.Media.0007

prp

Leave a Reply

*