നാലര കോടിയുടെ സ്വര്‍ണം മല്‍സ്യ ബന്ധന ബോട്ടില്‍ ; രഹസ്യ വിവരം ; കോസ്റ്റ് ഗാര്‍ഡിന്റെ ‘ചേസിംഗ്’

ചെന്നൈ : തമിഴ്‌നാട്ടിലെ ഗള്‍ഫ് ഓഫ് മാന്നാറില്‍ ബോട്ടില്‍ കടത്താന്‍ ശ്രമിച്ച ഒമ്ബതു കിലോ സ്വര്‍ണം പിടിച്ചു. വിപണിയില്‍ നാലര കോടി വിലവരുന്ന സ്വര്‍ണക്കട്ടികളാണ് മല്‍സ്യ ബന്ധന ബോട്ടില്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ഒരാള്‍ പിടിയിലായി.

പിടികൂടിയ സ്വര്‍ണം

കോസ്റ്റ് ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്വര്‍ണം പിടികൂടിയത്. പിടിയിലായ ബോട്ട്, മല്‍സ്യതൊഴിലാളി, സ്വര്‍ണം എന്നിവ ഡിആര്‍ഐക്ക് കൈമാറിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

prp

Leave a Reply

*