മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം

ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത നടി സഞ്ജന ഗല്‍റാണിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നു. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി എടുത്തിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ കെട്ടിവയ്ക്കണം, എല്ലാ മാസവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് കോടതി.

നേരത്തേ കേസില്‍ തന്നെ പ്രതി ചേര്‍ത്തത് തെറ്റെന്ന് കാണിച്ചായിരുന്നു സഞ്ജന ഹൈക്കോടതിയെ സമീപിക്കുകയുണ്ടായത്. അന്ന് ഹൈക്കോടതി സഞ്ജനയുടെ ഹര്‍ജി തള്ളി. എന്നാല്‍ ഇത്തവണ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജിയുമായി നടി എത്തിയത്.Dailyhunt

prp

Leave a Reply

*