സ്വപ്നയും സരിതയും ഭരണകക്ഷിയുടെ സ്വന്തം ആള്‍ക്കാര്‍; കുരുക്കി മുറുകി, നാണംകെട്ട് പിണറായി സര്‍ക്കാര്‍

തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനി മണ്‍ക്കൂറുകള്‍ മാത്രം അവശേഷിക്കേ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ കേസ്. കേസുകളും വിവാദങ്ങളും കൊണ്ട് ശ്വാസം വിടാന്‍ പോലും കഴിയാതെ പിണറായി സര്‍ക്കാര്‍. സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതാ എസ്. നായരാണ് സര്‍ക്കാരിനെ വെട്ടിലാക്കി നിയമന തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ സരിത എസ് നായര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെന്നാണ് കേസ്. ഈ കേസില്‍ […]

കേസുമായി മുന്നോട്ട് പോവരുതെന്ന് ആവശ്യപ്പെട്ടു, പണം നല്‍കാമെന്ന് പറഞ്ഞു; വെള്ളപ്പേപ്പറില്‍ ഒപ്പുവെയ്പ്പിച്ചു; ഫ്ലാറ്റുടമയ്ക്കെതി‌രെ ഗുരുതര ആരോപണവുമായി മരിച്ച കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍; ഫ്ലാറ്റുടമയും കുടുംബവും ഒളിവിലെന്ന് പൊലീസ്

കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ നിന്നും വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമയ്ക്കെതി‌രെ ഗുരുതര ആരോപണവുമായി മരിച്ച കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍. കേസുമായി മുന്നോട്ട് പോവരുതെന്നും പണം തരാമെന്ന് വാഗ്ദാനം ചെയ്തെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഉടമയുടെ ബന്ധുക്കള്‍ വെള്ളപ്പേപ്പറില്‍ ഒപ്പുവയ്പിച്ചെന്നും ശ്രീനിവാസന്‍ ആരോപിച്ചു. ഇതിനിടെ കേസെടുത്തതിനു പിന്നാലെ ഇയാളും കുടുംബവും ഒളിവില്‍ പോയെന്നാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് പറയുന്നത്. മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണാണ് വീട്ടു ജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനി കുമാരി […]

ലേറ്റസ്റ്റ് ന്യൂസ് സരിതയുടെ നിയമന തട്ടിപ്പ് ; വിജിലന്‍സ് അന്വേഷണം വേണമെന്ന് ബെവ്‌കോ

തിരുവനന്തപുരം : ബിവറേജസ് കോര്‍പറേഷന്റെ പേരില്‍ ലക്ഷക്കണക്കിനു രൂപയുടെ നിയമന തട്ടിപ്പുനടത്തിയ സരിത എസ്. നായര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോര്‍പറേഷന്‍ എംഡി സര്‍ക്കാരിനെ സമീപിച്ചു. തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കിയതായി ബവ്റിജസ് കോര്‍പറേഷന്‍ എംഡി ജി.സ്പര്‍ജന്‍ കുമാര്‍ ഐപിഎസ് പറഞ്ഞു. സോളാര്‍ വിവാദ നായിക സരിതയോടൊപ്പം കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ഥി ടി.രതീഷ്, പൊതു പ്രവര്‍ത്തകന്‍ ഷാജു പാലിയോട് എന്നിവരാണ് മറ്റു പ്രതികള്‍. തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ […]

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ നട്ടിപോര മേഖലയിലാണ് വെടിവയ്പ് ഉണ്ടായത് . വെടിവയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പിഡിപി നേതാവ് പര്‍വേസ് ഭട്ടിന്റെ വീടിനരികെയാണ് സംഭവം. മന്‍സൂര്‍ അഹമ്മദ് എന്ന പൊലീസുകാരനാണ് മരിച്ചത്. പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനയില്‍ അംഗമായിരുന്നു ഇദ്ദേഹം. പരുക്കേറ്റ ഉദ്യോഗസ്ഥനെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബലാത്സംഗ കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തി അതിരൂപത കലണ്ടര്‍

തൃശൂര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി തൃശൂര്‍ അതിരൂപത കലണ്ടര്‍ ഇറക്കിയത് വിവാദമാകുന്നു. 2021ലെ കലണ്ടറില്‍ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ കോട്ടയത്തും കൊല്ലത്തും വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി. ബിഷപ്പായ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ലെന്ന് തൃശൂര്‍ അതിരൂപതയുടെ വിശദീകരണം. ഫ്രാങ്കോയുടെ ജന്‍മദിനമായ മാര്‍ച്ച്‌ 25 അടയാളപ്പെടുത്തിയാണ് 2021ലെ കലണ്ടറില്‍ ചിത്രം ഇടം നേടിയത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍ ഉള്‍പ്പെടുത്തിയതിനെ വിശ്വാസികള്‍ പ്രതിഷേധിച്ചു. കോട്ടയം […]

കോവിഡ് വാക്‌സിന്‍;നല്‍കേണ്ടത് ഇങ്ങനെയൊക്കെ,ഒരു ദിവസം നൂറു പേര്‍ക്ക് മാത്രം

സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണത്തിനായി മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍. വാക്സിന്‍ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാര്‍​ഗരേഖ. ഓരോ വാക്സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും വാക്സിന്‍ കുത്തിവെക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മാത്രമേ കേന്ദ്രത്തിലുണ്ടാകാന്‍ പാടുള്ളൂവെന്നും മാര്‍​ഗരേഖയില്‍ പറയുന്നു. മൂന്നു മുറികളിലായിട്ടാണ് വാക്സിന്‍ കേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ […]

അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് മനപ്പൂര്‍വ്വം: വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത നികൃഷ്ട രാഷ്ട്രം: ചൈനയ്ക്കെതിരെ ആഞ്ഞടിച്ച്‌ ഇന്ത്യ

ദില്ലി: അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ചൈനയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഗാല്‍വന്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിനിടെ ചൈനയുടെ വൃത്തികെട്ട നീക്കങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യ. ചൈന ഉഭയകക്ഷി കരാറുകള്‍ ലംഘിച്ചെന്നും നിലവിലെ അവസ്ഥയ്ക്ക് കാരണം ചൈനയാണെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ‘കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈന നടത്തിയ ഏകപക്ഷീയമായ നീക്കങ്ങളാണ് കഴിഞ്ഞ ആറു മാസമായി അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള ഉഭയകക്ഷി കരാറുകളും പ്രോട്ടോകോളുകളും […]

ത്രില്ലറുമായി കണ്ണന്‍ താമരക്കുളം! സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു എക്സ്ട്രിം ത്രില്ലര്‍ ചിത്രമാണ്. സെന്തില്‍ രാജമണി, അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. “ഉടുമ്ബ്” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക. മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് “ഉടുമ്ബ്” എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് അനൗണ്‍സ് ചെയ്തത്. കണ്ണന്‍ […]

വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോങ്ങ് റൂമില്‍; വോട്ടെണ്ണല്‍ 16ന്

എറണാകുളം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍്റെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി, വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. പോലീസ് കാവലില്‍ അഞ്ചു ദിവസം യന്ത്രങ്ങള്‍ സൂക്ഷിക്കും. സ്ട്രോങ്ങ് റൂമുകള്‍ തന്നെയാണ് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ഡിസംബര്‍ 16ന് രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ജില്ലയിലാകെ 28 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമീഷന്‍്റെ ട്രെന്‍ഡ് സോഫ്റ്റ് വെയറില്‍ തത്സമയം അപ് ലോഡ് ചെയ്യും.ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും […]

യുഡിഎഫ് ഡിവഷന്‍തല തെരഞ്ഞെടുപ്പ് യോഗം 13ന്

തൊടുപുഴ: വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജില്ലയിലെ 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഡിവിഷന്‍തല തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ ഡിസംബര്‍ 13-ന് (ഞായറാഴ്ച്ച) വിളിച്ചുകൂട്ടുമെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ പ്രൊഫ. എംജെ ജേക്കബ്ബും അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികള്‍, ചുമതലക്കാര്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനര്‍ത്ഥികള്‍ എന്നിവര്‍ അതാത് യോഗങ്ങളില്‍ പങ്കെടുക്കും. -അഡ്വ. എസ് അശോകന്‍