ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ നട്ടിപോര മേഖലയിലാണ് വെടിവയ്പ് ഉണ്ടായത് . വെടിവയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പിഡിപി നേതാവ് പര്‍വേസ് ഭട്ടിന്റെ വീടിനരികെയാണ് സംഭവം. മന്‍സൂര്‍ അഹമ്മദ് എന്ന പൊലീസുകാരനാണ് മരിച്ചത്.

പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനയില്‍ അംഗമായിരുന്നു ഇദ്ദേഹം. പരുക്കേറ്റ ഉദ്യോഗസ്ഥനെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

prp

Leave a Reply

*