തിരുവനന്തപുരം : ബിവറേജസ് കോര്‍പറേഷന്റെ പേരില്‍ ലക്ഷക്കണക്കിനു രൂപയുടെ നിയമന തട്ടിപ്പുനടത്തിയ സരിത എസ്. നായര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോര്‍പറേഷന്‍ എംഡി സര്‍ക്കാരിനെ സമീപിച്ചു.
തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കിയതായി ബവ്റിജസ് കോര്‍പറേഷന്‍ എംഡി ജി.സ്പര്‍ജന്‍ കുമാര്‍ ഐപിഎസ് പറഞ്ഞു.
സോളാര്‍ വിവാദ നായിക സരിതയോടൊപ്പം കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ഥി ടി.രതീഷ്, പൊതു പ്രവര്‍ത്തകന്‍ ഷാജു പാലിയോട് എന്നിവരാണ് മറ്റു പ്രതികള്‍. തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്ന് കഴിഞ്ഞ ദിവസം പൊലീസ് സ്ഥിരീകരിച്ചിരുന്നു.

