സ്വപ്നയും സരിതയും ഭരണകക്ഷിയുടെ സ്വന്തം ആള്‍ക്കാര്‍; കുരുക്കി മുറുകി, നാണംകെട്ട് പിണറായി സര്‍ക്കാര്‍

തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനി മണ്‍ക്കൂറുകള്‍ മാത്രം അവശേഷിക്കേ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ കേസ്. കേസുകളും വിവാദങ്ങളും കൊണ്ട് ശ്വാസം വിടാന്‍ പോലും കഴിയാതെ പിണറായി സര്‍ക്കാര്‍. സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതാ എസ്. നായരാണ് സര്‍ക്കാരിനെ വെട്ടിലാക്കി നിയമന തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ സരിത എസ് നായര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെന്നാണ് കേസ്. ഈ കേസില്‍ സരിതയ്ക്ക് പിന്നില്‍ സി പി എമ്മിലേയും ഭരണകക്ഷിയിലെയും പ്രമുഖര്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

ബെവ്‌കോയിലും കെടിഡിസിയിലും സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന പരാതിക്കാരുടെ മൊഴികള്‍ പൊലീസ് മുഖവിലയ്ക്കെടുത്തിരിക്കുന്നു. ഇടനിലക്കാരായി പ്രവര്‍ത്തിച്ച രതീഷ്, ഷിജു എന്നിവരും കേസില്‍ പ്രതികളാണ്. നെയ്യാറ്റിന്‍കര സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ കുന്നത്തുകാല്‍ പഞ്ചായത്തിലെ സി പി ഐ സ്ഥാനാര്‍ത്ഥിയാണ്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഘം ഇരുപതിലേറെ യുവാക്കളില്‍ നിന്ന് പണം തട്ടിയതായാണ് പൊലീസിന് ലഭിച്ച വിവരം. അമ്മയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം സരിത നായര്‍ ഇപ്പോള്‍ തമിഴ്നാട്ടിലാണ് താമസിക്കുന്നത്. ചോദ്യം ചെയ്യലില്‍ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സരിത വെളിപ്പെടുത്തിയാല്‍ സി പി എമ്മിലെ പലപ്രമുഖരും കുടുങ്ങും. തട്ടിപ്പില്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായാണ് പൊലീസിന് ലഭിക്കുന്ന വിവരം.

prp

Leave a Reply

*