അഭിമാനം വാനോളം; നാസയുടെ അടുത്ത ചാന്ദ്രയാത്രക്കുള്ള പട്ടികയില്‍ ഇന്ത്യന്‍ വംശജനും

വാഷിംങ്ടണ്‍; അഭിമാനം വാനോളം ഉയര്‍ത്തി നാസയുടെ അടുത്ത ചാന്ദ്രയാത്രക്കുള്ള പട്ടികയില്‍ ഇന്ത്യന്‍ വംശജനും ഇടംപിടിച്ചു, രാജാ ചാരി ആണ് പട്ടികയിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജന്‍. പ്രാരംഭ ടീമിനെയാണ് നാസ ഇപ്പോള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. രാജാ ചാരി ആണ് പട്ടികയിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജന്‍. പ്രാരംഭ ടീമിനെയാണ് നാസ പ്രഖ്യാപിച്ചിരിക്കുന്നത്. നാസ ആര്‍ടെമിസ് ടീം രൂപീകരിക്കുന്നതിനാണ് 18 ബഹിരാകാശയാത്രികരുടെ പ്രാരംഭ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ജോസഫ് അകാബ, കെയ്‌ല ബാരണ്‍, മാത്യു ഡൊമിനിക്, വിക്ടര്‍ ഗ്ലോവര്‍, വാറന്‍ ഹോബര്‍ഗ്, ജോണി കിം, ക്രിസ്റ്റീന ഹാമോക്ക് […]

അഫ്ഗാനിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തക വെടിയേറ്റ് മരിച്ചു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തക വെടിയേറ്റു മരിച്ചു. ഇനികാസ് ടി.വി ആന്റ് റേഡിയോയിലെ മാധ്യമ പ്രവര്‍ത്തക മലാല മയ്‌വന്ദ് ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കാര്‍ ഡ്രൈവര്‍ മുഹമ്മദ് താഹിറും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ ഈയിടെ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളെ നാറ്റോയും യുറോപ്യന്‍ യൂനിയനും അപലപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വെടിവയ്പ്പ്. അക്രമി ഓടി രക്ഷപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. ആക്റ്റിവിസ്റ്റ് കൂടിയായ മലാല അഫ്ഗാനില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ഈയിടെ സംസാരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍, […]

സ്‌കൂള്‍ തുറക്കല്‍: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം> സംസ്ഥാനത്ത് സ്കൂളുകള് തുറക്കുന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കാന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. 17ന് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തില് സ്കൂളുകള് തുറക്കുന്നത് കുറച്ചുനാളുകളായി നീട്ടിവച്ചിരിക്കുകയായിരുന്നു. ജനുവരി ആദ്യത്തോടെ സ്കൂളുകള് തുറക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിര്ദേശം.പത്ത്, പ്ലസ് ടു ക്ലാസുകളില് പൊതുപരീക്ഷകള് നടത്തേണ്ടതുണ്ട്. പ്രാക്ടിക്കല് ക്ലാസുകളും നടത്തണം. ഈ സാഹചര്യത്തിലാണ് സ്കൂളുകള് തുറക്കുന്നതിനെക്കുറിച്ച്‌ ചര്ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചത്. ഈ മാസം 17മുതല്‍ പകുതി വീതം ടീച്ചര്‍മാര്‍ സ്കൂളുകളില്‍ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ഭാര്യയ്‌ക്കൊപ്പമായിരിക്കാന്‍ കോഹ്‌ലി അവധിയെടുത്തത് പ്രശംസനീയം, ക്രിക്കറ്റിനു പുറത്തും ഒരു ജീവിതമുണ്ട്: സ്‌മിത്ത്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തിനു ശേഷം നാട്ടിലേക്ക് പോകാനുള്ള കോഹ്‌ലിയുടെ തീരുമാനത്തില്‍ തെറ്റില്ലെന്ന് ഓസീസ് സൂപ്പര്‍താരം സ്റ്റീവ് സ്‌മിത്ത്. ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമായിരിക്കാന്‍ കോഹ്‌ലി അവധിയെടുത്തത് പ്രശംസനീയമാണെന്നും സ്‌മിത്ത് പറഞ്ഞു. കോഹ്‌ലിക്കും ഭാര്യ അനുഷ്‌കയ്‌ക്കും ജനുവരിയില്‍ കുഞ്ഞ് ജനിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്ബരയിലെ അവസാന മൂന്ന് ടെസ്റ്റുകളില്‍ നിന്ന് കോഹ്‌ലി അവധിയെടുത്തത്. കോഹ്‌ലിയുടെ പറ്റേര്‍ണിറ്റി ലീവ് ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. കോഹ്‌ലിയുടെ തീരുമാനം ഉചിതവും പ്രശംസ അര്‍ഹിക്കുന്നതും ആണെന്നാണ് ഓസീസ് താരം […]

വീണ്ടും ഞെട്ടിപ്പിക്കുന്ന സൈബര്‍ ആക്രമണം; ഫൈസര്‍ വാക്സിന്റേതും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോഎന്‍ടെകിന്റേയും വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

വാഷിങ്ടണ്‍: ( 10.12.2020) അമേരിക്കന്‍ കമ്ബനിയായ ഫൈസര്‍ വാക്സിന്റേതും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോഎന്‍ടെകിന്റേയും കോവിഡ് വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി വിവരം. യൂറോപ്പ്യന്‍ യൂണിയനില്‍ വാക്സിന്‍ വികസനത്തിനും മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയാണ് (ഇ എം എ) തങ്ങള്‍ സൈബര്‍ അറ്റാക്കിന് ഇരയായെന്ന് വെളിപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി തയ്യാറായില്ല. യൂറോപ്പിലെ മെഡിസിന്‍സ് റെഗുലേറ്ററിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിലാണ് വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട […]

ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി പൂ​ജി​ച്ച താ​മ​ര​ വി​ത​ര​ണം ചെ​യ്​​തതായി പരാതി

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്ത​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ കാ​രു​ര്‍ 42ാം വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. പ​രാ​തി​യെ തു​ട​ര്‍​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ പൊ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. പൂ​ജി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ് സ്ഥാ​നാ​ര്‍​ഥി​യും പ്ര​വ​ര്‍​ത്ത​ക​രും വീ​ടു​ക​ളി​ല്‍ വ്യാ​പ​ക​മാ​യി ബി.​ജെ.​പി ചി​ഹ്ന​മാ​യ താ​മ​ര പൂ​ക്ക​ള്‍ വി​ത​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച്‌ എ​ല്‍.​ഡി.​എ​ഫ് കാ​രൂ​ര്‍ വാ​ര്‍​ഡ് ഏ​ജ​ന്‍​റ് ടി.​ജി പ​ര​മേ​ശ്വ​ര​നാ​ണ് ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

പാവപ്പെട്ടവരെ സഹായിക്കാന്‍ 10 കോടി ലോണ്‍ എടുത്ത് സോനു സൂദ്; പണയപ്പെടുത്തിയത് ഈ വസ്തുക്കള്‍

ലോക്ഡൗണില്‍ കുടുങ്ങി പോയ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍കൈയെടുത്ത് സഹായങ്ങള്‍ നല്‍കി ജനശ്രദ്ധ നേടിയ നടനാണ് സോനു സൂദ്. ഇപ്പോഴിതാ, പാവങ്ങളെ സഹായിക്കാന്‍ താരം 10 കോടി രൂപ ബാങ്കില്‍ നിന്നും ലോണെടുത്തതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 15ന് കരാര്‍ ഒപ്പിട്ട് നവംബര്‍ 24ന് ഇത് റജിസ്റ്റര്‍ ചെയ്തു. ലോണ്‍ എടുക്കുന്നതിനുള്ള റജിസ്ട്രേഷന്‍ ഫീ അഞ്ച് ലക്ഷം രൂപയായിരുന്നു. സോനുവിന്റെയും ഭാര്യയുടെയും പേരിലുള്ള രണ്ട് ഷോപ്പുകളും ആറ് ഫ്ളാറ്റുകളും പണയപ്പെടുത്തിയാണ് ലോണ്‍ എടുത്തിരിക്കുന്നത്. കെട്ടിടങ്ങളില്‍ നിന്നും ലഭിക്കുന്ന […]

കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യം പ്രക്ഷോഭം ദുര്‍ബലപ്പെടുത്തല്‍; കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദ്യേശമെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നതയെന്ന പ്രചാരണം കര്‍ഷക നേതാക്കള്‍ തള്ളി. അതേസമയം, കര്‍ഷക സംഘടനകളുമായി ആറാം ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. പ്രക്ഷോഭം കടുപ്പിക്കാന്‍ തീരുമാനിച്ചതോടെ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചു. കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ കര്‍ഷക നേതാക്കള്‍ പ്രക്ഷോഭത്തിന് ഡല്‍ഹിയിലെ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. കര്‍ഷക സമരത്തിന്റെ വിജയത്തിനായി അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാചടങ്ങുകള്‍ സംഘടിപ്പിച്ചു. പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ […]

കൊവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാനില്ല ലൈസന്‍സ് കിട്ടാന്‍ എന്തുചെയ്യും ?

ക​ണ്ണൂ​ര്‍: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് ഹാ​ജ​രാ​കു​മ്ബോ​ള്‍ കൊ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​ത്തോ​ട് മുഖം തിരിക്കുന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ നിലപാട് പ​ഠി​താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് തരാമെന്നാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും പറയുന്നത്. നിന്നു തിരിയാന്‍ കഴിയാത്ത തിരക്കിനിടെ ഇപ്പോള്‍ അതുപോലുള്ള സര്‍ട്ടിഫിക്കറ്റുകളൊന്നും നല്കാന്‍ കഴിയില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളിലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കി​ലും ആ​യ​തോ​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം പ​ല​യി​ട​ത്തും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തോടെ നി​ര​വ​ധി പേ​ര്‍​ക്ക് […]

യുഡിഎഫ് ആണ് ശരിയെന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്; വിജയ പ്രതീക്ഷയില്‍ ഉമ്മന്‍ചാണ്ടി

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മോദിയുടെയും പിണറായിവിജയന്റെ ഭരണത്തിനെതിരെ നാട്ടില്‍ അതിശക്തമായ ജനവികാരമാണുള‌ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണം അവര്‍ക്ക് എന്തുമാകാം എന്ന നിലയിലുള‌ളതാണ്. രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുകയാണ്.അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞിരിക്കുന്ന സമയത്തും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കൂട്ടുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഏഴ് തവണ എണ്ണവില വര്‍ദ്ധനവില്‍ നിന്നുള‌ള അധിക നികുതി വരുമാനം വേണ്ടെന്ന് വച്ചു. ഇങ്ങനെ വേണ്ടെന്ന് വച്ചത് […]