ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ഖത്തറില്‍ ഇന്ന് പകല്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴക്കും സാധ്യതയുണ്ട്. ഖത്തറില്‍ ഈ വാരാന്ത്യം തണുപ്പ് കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ കാറ്റനുഭവപെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില 25 ഡിഗ്രി സെല്‍ഷ്യസ്.

prp

Leave a Reply

*