ചെന്നൈയില്‍ കനത്ത മഴ; സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്തതോടെ ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. തിങ്കളാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ, കാഞ്ചിപുരം. തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിലും ചെന്നൈയില്‍ ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നു. കാലവര്‍ഷം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി അറിയിച്ചു. 2015ല്‍ ഉണ്ടായ മഴക്കെടുതിയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് ചെന്നൈയില്‍ നല്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം പെയ്ത വടക്കുകിഴക്കന്‍ […]

ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കി : ഇടുക്കിയില്‍ അണക്കെട്ടിനോട് ചേര്‍ന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.52നാണ് ചെറുതോണി, മൂലമറ്റം, കുളമാവ്, എന്നിവിടങ്ങളില്‍ എഴ് സെക്കന്റ് വരെ നീണ്ട  ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അണക്കെട്ടുകളെ ഭൂചലനം ബാധിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

50 കോടി രൂപയുമായി സര്‍ക്കാര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

ലക്നൌ:ഉത്തര്‍പ്രദേശില്‍ 50 കോടി രൂപയുമായി സര്‍ക്കാര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഉത്തര്‍പ്രദേശിലെ ജലസേചന വകുപ്പ് എന്‍ജിനീയറായ  രാജേഷ് വാര്‍ സിംഗ് യാദവ് പിടിയിലായത്. ഇയാളില്‍ നിന്നും 2.5 കോടി രൂപയുടെ സ്വര്‍ണവും ആദായനികുതി വകുപ്പ് കണ്ടെത്തി. ഇയാളുടെ സഹോദരങ്ങളുടെ വീടും ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു ഏഴ് നഗരങ്ങളിലായി 22 സ്ഥലങ്ങളിലാണ് ഇതു സംബന്ധിച്ച പരിശോധന ആദായനികുതി വകുപ്പ് നടത്തിയത്. ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.  

യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ മുസ്ലിം യുവതിക്ക് വധഭീഷണി

ന്യൂഡല്‍ഹി: യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ മുസ്ലിം യുവതിക്ക് വധഭീഷണി. റാഞ്ചിയിലെ ദോറണ്ട സ്വദേശിയായ റഫിയ നാസാണ് വധഭീഷണി നേരിടുന്നത്. ചില മതപണ്ഡിതന്മാര്‍ നാസിനെതിരെ ഫത്വ പുറപ്പെടുവിച്ചതായും പറയപ്പെടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് റഫിയ പറഞ്ഞു. വീട്ടിലേക്ക് കല്ലേറുമുണ്ടാകാറുണ്ട്. നാല് വയസു മുതല്‍ യോഗ അഭ്യസിക്കുന്ന നാസിന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഫത്വ പുറപ്പെടുവിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ശിവസേന നേതാവ് മനിഷ കയാണ്ടെ ആവശ്യപ്പെട്ടു.

മമതാ ബാനര്‍ജിയുടെ കടുത്ത ആരാധകനാണെന്ന് വെളിപ്പെടുത്തി കമല്‍ഹാസന്‍

കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത ആരാധകനാണ് താന്‍ എന്ന പറഞ്ഞ് ഉലകനായകന്‍ കമല്‍ഹാസന്‍. മമതയെ സന്ദര്‍ശിച്ച ശേഷമാണ് കമല്‍ഹാസന്‍ തന്‍റെ അഭിപ്രായം അറിയിച്ചത് കൊല്‍ക്കത്തയിലെ 23ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയതായിരുന്നു താരം. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായും കമല്‍ഹാസന്‍ കൂടി കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് തന്‍റെ  രാഷ്ട്രീയ പ്രവേശനം പിറന്നാള്‍ ദിനത്തില്‍ നടക്കുമെന്ന് സൂചന നല്‍കിയിരുന്നു. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ മായം വിസില്‍ […]

മൂന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ അയല്‍വാസി അറസ്റ്റില്‍

ചെന്നൈ: അമ്മയോടുള്ള ദേഷ്യത്തിനു മൂന്നരവയസ്സുകാരിയായ മകളെ കൊലപ്പെടുത്തി. ഭാരതി നഗറില്‍ താമസിക്കുന്ന വെങ്കിടേഷ് – ജയന്തി ദമ്പതികളുടെ മകള്‍ കാവ്യയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ദേവി എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വില്ലിവാക്കത്ത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ദേവിയും ജയന്തിയും തമ്മില്‍ ഇടയ്ക്കിടെ ചില തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ദേവി കുട്ടിയെ എടുത്തുകൊണ്ട് പോയി ബക്കറ്റിലെ വെള്ളത്തില്‍ മുക്കിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. […]

ജിഎസ്ടി വീണ്ടും ആശ്വാസമാകുന്നു; ഹോട്ടല്‍ ഭക്ഷണത്തിനു നികുതി 5 ശതമാനമായി കുറച്ചു

ന്യൂഡല്‍ഹി :ഹോട്ടലുകളിലെ ഭക്ഷണത്തിനു ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചു ജിഎസ്ടി കൗണ്‍സില്‍. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍മാത്രമേ ഇനി 28 ശതമാനം നികുതി ഉണ്ടാവുകയുള്ളൂ. പഴയ നിരക്കുപ്രകാരം എസി റസ്റ്റോറന്‍റുകളില്‍ 18 ശതമാനവും നോണ്‍ എസി റസ്റ്ററന്റുകളില്‍ 12 ശതമാനവുമായിരുന്നു നികുതി. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്‍റെ  വിവരങ്ങള്‍ അറിയിച്ചത്. ഇളവുകള്‍ സംബന്ധിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ‘ഫിറ്റ്മെന്‍റ് കമ്മിറ്റി’യുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു തീരുമാനം. സാധാരണക്കാര്‍ ദിനംപ്രതി ഉപയോഗിക്കുന്ന ചോക്കലേറ്റ്, ച്യൂയിംഗം, ഷാംപൂ, ഡിയോഡ്രന്‍ഡ്, ഷൂ പോളിഷ്, സോപ്പുപൊടി, […]

ആശ്വാസമായി ജിഎസ്ടി; 177 നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചു

ഗുവാഹത്തി: സാധാരണക്കാര്‍ക്ക് ആശ്വാസമേകി കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കി ജിഎസ്ടി കൗണ്‍സില്‍ യോഗം. 177 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ നിന്നും ഒഴിവാക്കി.      ഗുവാഹത്തിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതി വെറും 50 ഇനങ്ങള്‍ക്ക് മാത്രമാണ് ഇനി ഉണ്ടാവുക. ഇതിലൂടെ പ്രതിവര്‍ഷം 20,000 കോടി രൂപയുടെ നഷ്ടമാണ് കേന്ദ്രസര്‍ക്കാരിന് ഉണ്ടാകുന്നത്.     ചോക്ലേറ്റ്, […]

ബീഫ് ബിരിയാണി  പാകം ചെയ്തെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിക്ക് പിഴ

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി  പാകം ചെയ്തെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിക്ക് യുണിവേഴ്സിറ്റി പിഴ ശിക്ഷ വിധിച്ചു. എം.എ വിദ്യാര്‍ത്ഥിക്കാണ് കോളേജ് അധികൃതര്‍ 6000 രൂപ വരെ പിഴ ചുമത്തിയത്. കോളേജിലെ അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. കോളേജിന്‍റെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്‍റെ സമീപത്ത് വച്ച്‌ ബിരിയാണി ഉണ്ടാക്കിയതും കഴിച്ചതും ഗുരുതര കുറ്റകൃത്യമാണെന്നും ഉത്തരവില്‍ പറയുന്നു. ഈ വിദ്യാര്‍ഥിയെ കൂടാതെ മറ്റു മൂന്നു പേര്‍ക്കും  6000 രൂപ മുതല്‍  10000 രൂപ വരെ പിഴ വിധിച്ചിട്ടുണ്ട്. 10 […]

ഛായാഗ്രാഹകന്‍ പ്രിയന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ ഛായാഗ്രാഹകന്‍ പ്രിയന്‍ വിടവാങ്ങി . 55 വയസായിരുന്നു. ഹൃദയാഘാതം മൂലം ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഹരി സംവിധാനം ചെയ്യുന്ന സാമി 2 ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രിയന്‍റെ അകാല മരണം. ബാലുമഹേന്ദ്രയുടെ സഹായിയായി സിനിമയിലെത്തിയ പ്രിയന്‍ 1995 പുറത്തിറങ്ങിയ തൊട്ടാ ചിണുങ്ങി എന്ന ചിത്രത്തിത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. സംവിധായകന്‍ ഹരിയുടെ സിനിമകളുടെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു പ്രിയന്‍. ആറ്, സിങ്കം, സിങ്കം2, സിങ്കം 3, സാമി, വേല്‍ അരുള്‍ തുടങ്ങി ഹരിക്കുവേണ്ടി പ്രിയന്‍ ക്യാമറ ചലിപ്പിച്ച ചിത്രങ്ങളെല്ലാം […]