ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത് 17കാരി! – VIDEO

ഹൈദരാബാദ്: ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി ഒടുവില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് ഈ വിവാഹ കഥയിലെ നായിക. തമിഴ്നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി. പെണ്‍കുട്ടിയാണെങ്കിലും ആണ്‍വേഷത്തില്‍ ജീവിക്കാനായിരുന്നു രമാദേവിയുടെ മോഹം. അതുകൊണ്ടു തന്നെ ജോലി സമയത്തും മറ്റും ആണുങ്ങളെ പോലെ വസ്ത്രം ധരിച്ചാണ് രമാദേവി ജീവിച്ചിരുന്നത്. സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളായിരുന്നു. ഇതിനിടയാണ് ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലാവുന്നത്.  ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. […]

കുല്‍ഭൂഷന്‍റെ കുടുംബത്തെ അപമാനിച്ചെന്ന ഇന്ത്യയുടെ ആരോപണം; വിശദീകരണവുമായി പാക്കിസ്ഥാന്‍

ന്യൂ​ഡ​ല്‍​ഹി: വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു പാ​ക്കി​സ്ഥാ​ന്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കു​ല്‍​ഭൂ​ഷ​ന്‍ ജാ​ദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മയെയും ഭാര്യയെയും അപമാനിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി പാക്കിസ്ഥാന്‍. ജാദവിന്‍റെ ഭാര്യ ചേ​ത​ന കൗ​ളിന്‍റെ ഷൂ ഊരിവാങ്ങിയത് സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ചെരിപ്പിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നെന്നും വിശദ പരിശോധനയ്ക്ക് അയച്ചതിനാലാണ് ചെരിപ്പ് തിരികെ നല്‍കാതിരുന്നതെന്നും വിദേശകാര്യ ഓഫീസ് വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. ഊരിവാങ്ങിയ ചെരിപ്പിനു പകരം മറ്റൊരു ചെരിപ്പ് അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കി. പരിശോധനയ്ക്കായി ഊരിവാങ്ങിയ ആഭരണങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. […]

വാട്സ് ആപ്പിനെതിരെ ഇന്ത്യന്‍ അഭിഭാഷകന്‍ രംഗത്ത്

ന്യൂഡല്‍ഹി: വാട്സ് ആപ്പിനെതിരെ ഇന്ത്യന്‍ അഭിഭാഷകന്‍ രംഗത്ത്. നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി വാട്സ് ആപ്പില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂഡല്‍ഹിയിലെ മജിസ്ട്രേറ്റ് കോടതികളില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന ഗുര്‍മീത് സിംഗ് വാട്സ് ആപ്പിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തെ സമയമാണ് വാട്സ് ആപ്പിന് നല്‍കിയിരിക്കുന്നത്. കലാപത്തിന് കാരണമായേക്കാവുന്ന ഇമോജിയാണിത്, ഇത് അശ്ലീലവും, ആഭാസം നിറഞ്ഞ ശരീര ചേഷ്ഠയാണെന്നും അഭിഭാഷകന്‍ നോട്ടീസില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും, ക്രിമിനല്‍ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും പരാമര്‍ശിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇമോജി സ്ഥാപിച്ചത് […]

മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി. 30ട്രെയിനുകളാണ് വൈകിയോടുന്നത്. ആറു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട് റെയില്‍വേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്തണമെന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി.

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിക്കു നേരെ പതിനാറുകാരന്‍ വെടിയുതിര്‍ത്തു

മഥുര: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) പതിനാറുകാരന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്‍സിആറിലെ റോഡ്വെയ്സ് കോളനിക്കു സമീപമാണു നാടിനെ നടുക്കിയ സംഭവം നടന്നത്. തനിച്ചു സ്കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ വെടിയുതിര്‍ത്ത ശേഷം ആണ്‍കുട്ടി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.   ആണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.  

കുല്‍ഭൂഷന്‍റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷയുടെ പേരില്‍ ഭാര്യയുടെ താലിവരെ അഴിപ്പിച്ചെന്നും, പാക്കിസ്ഥാന്‍റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിപ്പിച്ചെന്നും പാക്കിസ്ഥാനിലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കുല്‍ഭൂഷന്‍റെത് സമ്മര്‍ദ്ദത്തിന്‍റെ ശരീരഭാഷയെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച്‌ പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടിയത്. 22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കാണുന്നത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക് മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സന്ദര്‍ശനത്തിന് […]

107 കാരിക്ക്​ ജന്മദിനത്തില്‍ നിറഞ്ഞ ആലിംഗനം നല്‍കി രാഹുല്‍

ന്യൂഡല്‍ഹി: ജന്മദിനത്തില്‍ എല്ലാവര്‍ക്കും ഒാരോ ആഗ്രഹങ്ങളുണ്ടാവും. ഡല്‍ഹിയിലെ 107 കാരിക്ക്​ പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണണമെന്നായിരുന്നു​ ആഗ്രഹം. ഇൗ ആഗ്രഹം ട്വിറ്ററിലൂടെ പേരമകള്‍ പങ്ക്​ വെച്ചതോടെ​ സമൂഹമാധ്യമങ്ങള്‍ അത്​ ഏറ്റെടുത്തു. എന്തുകൊണ്ട് രാഹുലിനെ കാണാന്‍ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് രസകരമായ ഉത്തരമായിരുന്നു നല്‍കിയതും. രാഹുല്‍ ഗാന്ധി സുമുഖനായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. ഓഫീസ് ഓഫ് ആര്‍ ജിയെ ടാഗ് ചെയ്തായിരുന്നു ദീപാലിയുടെ ട്വീറ്റ്. മുത്തശ്ശി കേക്ക് മുറിക്കുന്ന ചിത്രവും ദീപാലി ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു. ഇത് […]

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി സത്യപ്രതിജ്ഞചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞചെയ്തു. ഗവര്‍ണര്‍ ഓം പ്രകാശ് കോലിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. മോദിക്കു പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി നിരവധിപ്പേര്‍ ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തു. 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ച ബിജെപി ഇത്തവണയും ഭരണം നിലനിര്‍ത്തുകയായിരുന്നു.  മുഖ്യമന്ത്രിയുള്‍പ്പടെ 19 അംഗ മന്ത്രിസഭയാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്. ഒന്‍പത് […]

ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍; ഓടിക്കൊണ്ടിരുന്ന കാറില്‍ 19 കാരിയെ ബലാത്സംഗം ചെയ്തു

ഡല്‍ഹി:  ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയയ്ക്കു സമാനമായ പീഡനം.  ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് പത്തൊന്‍പതുകാരിയെ ബലാത്സംഗം ചെയ്തു. ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ദ്വാരക സെക്ടര്‍ 21 മെട്രോ സ്റ്റേഷന് സമീപം ഒരു പെണ്‍കുട്ടി ഇരുന്ന് കരയുന്നതായും, അവളെ രണ്ടു പേര്‍ ബലാത്സംഗം ചെയ്തുമെന്ന സന്ദേശം പുലര്‍ച്ചേ 12.30ഓടെയാണ് പോലീസിന് ലഭിച്ചത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഡല്‍ഹി സ്വദേശിയായ […]

രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം: 31ന് നിലപാട് വ്യക്തമാക്കും

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഈ മാസം 31ന് അന്ത്യമാവും. ഈ മാസം അവസാനം തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. എന്നാല്‍ ആരാധകരേക്കാള്‍ ആകാംക്ഷ മാധ്യമങ്ങള്‍ക്കാണെന്നും അധികം ഊഹാപോഹങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകരെ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രഖ്യാപനം. ഇന്ന് മുതല്‍ 31വരെയാണ് അദ്ദേഹം ആരാധകരെ കാണുന്നത്. രാവിലെ എട്ടു മുതല്‍ ഉച്ച കഴിഞ്ഞ് തിരിഞ്ഞ് മൂന്ന് മണിവരെയാണ് […]