പുരാണ സീരിയല്‍ അനുകരിക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു

ലക്നൗ: സഹോദരിക്കൊപ്പം പുരാണ സീരിയല്‍ അനുകരിച്ച്‌ കളിക്കുകയായിരുന്ന പതിനാലുകാരന്‍ മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ചിത്തരഞ്ജന്‍ അലിയാസ് രാജന്‍ ആണ് ദാരുണമായി മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മഹാകാളി സീരിയയിലെ ദേവിയെ അനുകരിച്ച്‌ കഴുത്തില്‍ ഷാള്‍ കുടുക്കിയപ്പോള്‍ മുറുകി അപകടമുണ്ടാവുകയായിരുന്നു. ഒമ്പത് വയസുകാരിയായ സഹോദരിയും കളിക്കാനായി ഒപ്പമുണ്ടായിരുന്നു. കളിക്കിടെ മറ്റു കുട്ടികളുടെ ആവശ്യപ്രകാരം മഹാകാളിയെ അനുകരിച്ചത് അപകടത്തിനിടയാക്കിയെന്ന് പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ കുട്ടിയെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികള്‍ സീരിയലുകള്‍ അനുകരിച്ച്  […]

മുംബൈയില്‍ വന്‍ തീപ്പിടുത്തം: 15 പേര്‍ മരിച്ചു

മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരുക്ക്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണ്. നിരവധി ഹോട്ടലുകളും ഓഫീസുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടില്‍  ഇന്നലെ  അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ ആറാമത്തെ നിലയിലാണ് ആദ്യം തീപ്പിടുത്തം ഉണ്ടായത്. താമസിയാതെ തീ പടര്‍ന്നു. മോജോ ബ്രിസ്റ്റോ എന്ന ഒരു പബ്ബിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് വഴിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കെട്ടിടത്തില്‍ […]

പാചക വാതകത്തിന്‍റെ പ്രതിമാസ വില വര്‍ധന നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: പ്രതിമാസം പാചക വാതകത്തിന് ഏര്‍പ്പെടുത്തിയിരുന്ന വില വര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. കഴിഞ്ഞ മെയ് വരെ രണ്ടുരൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ ഇത് നാല് രൂപയാക്കി ഉയര്‍ത്തിയിരുന്നു.   ഇതിന് സമാന്തരമായി 2013 ഡിസംബര്‍ മുതല്‍ സബ്സിഡിയില്ലാത്ത പാചക വാതകത്തിന്‍റെ വിലയും വര്‍ധിപ്പിച്ചുവരികയാണ്. സബ്സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്ന 18.11 കോടിപേരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിയ മൂന്ന് കോടി […]

അഞ്ചും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പുറത്തു പറയാതിരിക്കാന്‍ 5 രൂപ പ്രതിഫലം

ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അറുപതുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി. അഞ്ചും ഒമ്പതും വയസുള്ള കുട്ടികളാണ്​ പീഡിപ്പിക്കപ്പെട്ടത്​. സംഭവത്തില്‍  ദക്ഷിണ ഡല്‍ഹിയിലെ തൊഴിലാളിയായ മുഹമ്മദ് ജയ്നുള്‍ എന്നയാളെ പൊലീസ്​ അറസ്​റ്റു ചെയ്തു.   ഇക്കാര്യം വെളിയില്‍ പറയാതിരിക്കാന്‍ ഇയാള്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കിയതായും പോലീസ് വ്യക്തമാക്കി. വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ മിഠായി വാഗ്ദാനംചെയ്ത് ഇയാള്‍ സ്വന്തം വീടിനുള്ളിലേയ്ക്ക് വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു.  ഈ സമയം മുഹമ്മദിന്‍റെ ഭാര്യയും മകളും വീട്ടില്‍ ഇല്ലായിരുന്നു. പീഡനം പുറത്തു പറയാതിരിക്കുന്നതിനായി മുഹമ്മദ് […]

പുകമഞ്ഞ്‌; ഡല്‍ഹിയില്‍ ഇന്നും 19 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്നും ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് 19 ട്രെയിനുകളാണ് റദ്ദാക്കിയത്.  26 ട്രെയിനുകളാണ് വൈകിയോടുന്നത്. ഏഴ് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. മൂടല്‍ മഞ്ഞിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളിലും ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.  ഡല്‍ഹിയില്‍ ഇന്ന് രാവിലെ കുറഞ്ഞ താപനില ഒന്‍പത് ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു കൂടിയ താപനില ഇരുപത്തിമൂന്നും.  

പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ 12കാരിയും സുഹൃത്തും ചേര്‍ന്ന്‍ കൊലപ്പെടുത്തി

ഫത്തേപ്പുര്‍: 45 കാരിയായ വളര്‍ത്തമ്മയെ കൊലപ്പെടുത്തിയതിന് 12കാരിയും സുഹൃത്തായ 15കാരനും അറസ്റ്റില്‍. സ്കൂളില്‍ രണ്ട് വര്‍ഷം സീനിയറായ സുഹൃത്തുമായി പെണ്‍കുട്ടി പ്രണയത്തിലായതിനെ വളര്‍ത്തമ്മ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉത്തര്‍പ്രേദശിലെ ഫത്തേപ്പുരിലാണ് സംഭവം.  മൂന്നുമാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മ ദത്തെടുത്തത്. സംഭവദിവസം ആണ്‍കുട്ടി വീട്ടില്‍വന്നതിനെ വളര്‍ത്തമ്മ ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ തല്ലുകയും ചെയ്തു. അന്ന് രാത്രിയില്‍ ആണ്‍കുട്ടിയെ വീണ്ടും വിളിച്ചുവരുത്തിയശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട് വിട്ട് പുറത്തുപോയ ഇവര്‍ പിറ്റേ ദിവസം രാവിലെയാണ് തിരിച്ചെത്തിയത്. ഇതിനോടകം […]

മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കാനുള്ള ബില്‍  ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.മുത്തലാഖ് ചൊല്ലുന്നത് കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്.  മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുത്തലാഖ് ചൊല്ലപ്പെടുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരേ നിയമസഹായം തേടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്യാമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. അതേസമയം മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. ബില്ല് അപ്രായോഗികമാണെന്നും ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്നും യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍കൊണ്ടുവരുന്നതെന്നുമാണ് അവരുടെ […]

ഗോവയില്‍ അവധിക്കാലം ആസ്വദിച്ച്‌ സോണിയാ ഗാന്ധി

പനാജി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയാ ഗാന്ധി ഗോവയില്‍ ‘വിശ്രമ ജീവിതം’ നയിക്കുന്നു. അവധിക്കാലം ചെലവിടാന്‍ ഈ മാസം 26ന് ഗോവയിലെ ലീലാ ഹോട്ടലിലെത്തിയ സോണിയ ജനുവരി ആദ്യ വാരത്തില്‍ ഡല്‍ഹിയില്‍ തിരിച്ചെത്തും. സൈക്കിള്‍ സവാരിയാണ് ഗോവയില്‍ സോണിയയുടെ ഇഷ്ടവിനോദം. ഇതിനിടെ റിസോര്‍ട്ടിലെ മറ്റ് അതിഥികള്‍ സോണിയയോടൊപ്പം സെല്‍ഫി എടുക്കാനും എത്തുന്നുണ്ടായിരുന്നു. ഒരു മടിയും കൂടാതെയാണ് സോണിയ സെല്‍ഫിക്ക് നിന്ന് കൊടുക്കുന്നത്. വിദേശികളുമായി സൗഹൃദം പങ്കുവയ്ക്കാനും സോണിയ മടി കാട്ടുന്നില്ല. ദക്ഷിണേന്ത്യന്‍ വിഭവമായ മസാല ദോശയാണ് […]

സോഫിയ ആദ്യമായി ഇന്ത്യയിലേക്ക്…

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്‍റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് ആയ സോഫിയ ഇന്ത്യയിലേക്ക് എത്തുന്നു. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 30നാണ് സോഫിയ എത്തുന്നത്. ഡിസംബര്‍ 29 മുതല്‍ 31 വരെയാണ് ടെക്ക് ഫെസ്റ്റ് നടക്കുന്നത്. ഒരു മണിക്കൂര്‍ നേരം സദസ്സുമായി ആശയവിനിമയം നടത്തുന്ന സോഫിയ ആ ദിവസം മുഴുവന്‍ ഐഐടി ക്യാമ്പസിലുണ്ടാകും.ട്വിറ്ററില്‍ #AskSophia എന്ന ഹാഷ്ടാഗില്‍ നിങ്ങള്‍ക്ക് സോഫിയയോട് ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. […]

സാരി ധരിച്ചില്ല; കാലില്ലാതെ എവറസ്റ്റ് കീഴടക്കിയ അരുണിമയ്ക്ക് ക്ഷേത്രത്തില്‍ വിലക്ക്

ബംഗളൂരു:മുറിച്ച കാലുകളുമായി എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹയ്ക്ക് ഉജ്ജയിനിയിലെ മഹാകല്‍ ക്ഷേത്രത്തില്‍ വിലക്ക്. സാരി ധരിക്കാത്തതിനാല്‍ ക്ഷേത്രത്തില്‍ കയറ്റാനാവില്ലെന്നു പറഞ്ഞാണ്    അരുണിമയെ ക്ഷേത്രഭാരവാഹികള്‍ വിലക്കിയത്. ഈ വിലക്ക് തന്നെയേറെ വേദനിപ്പിച്ചുവെന്നും എവറസ്റ്റ് കീഴടക്കുമ്പോഴുള്ളതിനേക്കാള്‍ വേദനയാണ് അനുഭവിച്ചതെന്നും ക്ഷേത്രം ഭാരവാഹികള്‍ തന്‍റെ അംഗവൈകല്യത്തെ പരിഹസിക്കുകയായിരുന്നുവെന്നും അരുണിമ പറഞ്ഞു. അതേസമയം, ക്ഷേത്രത്തില്‍ ഭസ്മ ആരതി സമയത്ത് സാരിയുടുത്ത സ്ത്രീകളെയും മുണ്ടുടുത്ത പുരുഷന്‍മാരേയും മാത്രമെ പ്രവേശിപ്പിക്കാറുള്ളൂവെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ആ സമയം ജീന്‍സ് ധരിച്ച പുരുഷന്‍മാര്‍ […]