അഞ്ചും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പുറത്തു പറയാതിരിക്കാന്‍ 5 രൂപ പ്രതിഫലം

ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അറുപതുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി. അഞ്ചും ഒമ്പതും വയസുള്ള കുട്ടികളാണ്​ പീഡിപ്പിക്കപ്പെട്ടത്​. സംഭവത്തില്‍  ദക്ഷിണ ഡല്‍ഹിയിലെ തൊഴിലാളിയായ മുഹമ്മദ് ജയ്നുള്‍ എന്നയാളെ പൊലീസ്​ അറസ്​റ്റു ചെയ്തു.   ഇക്കാര്യം വെളിയില്‍ പറയാതിരിക്കാന്‍ ഇയാള്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കിയതായും പോലീസ് വ്യക്തമാക്കി.

വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ മിഠായി വാഗ്ദാനംചെയ്ത് ഇയാള്‍ സ്വന്തം വീടിനുള്ളിലേയ്ക്ക് വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു.  ഈ സമയം മുഹമ്മദിന്‍റെ ഭാര്യയും മകളും വീട്ടില്‍ ഇല്ലായിരുന്നു. പീഡനം പുറത്തു പറയാതിരിക്കുന്നതിനായി മുഹമ്മദ് കുട്ടികള്‍ക്കു അഞ്ച് രൂപ വീതം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇയാളെ ഭയന്ന് കുട്ടികള്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാല്‍ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇളയ കുട്ടി കരഞ്ഞതോടെയാണ് കുട്ടിയുടെ അമ്മ സംഭവം അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ പരിശോധിച്ച മാതാപിതാക്കള്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി മനസ്സിലാക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക്​ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ വിട്ടു.

 

 

 

 

prp

Related posts

Leave a Reply

*