സാരി ധരിച്ചില്ല; കാലില്ലാതെ എവറസ്റ്റ് കീഴടക്കിയ അരുണിമയ്ക്ക് ക്ഷേത്രത്തില്‍ വിലക്ക്

ബംഗളൂരു:മുറിച്ച കാലുകളുമായി എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹയ്ക്ക് ഉജ്ജയിനിയിലെ മഹാകല്‍ ക്ഷേത്രത്തില്‍ വിലക്ക്. സാരി ധരിക്കാത്തതിനാല്‍ ക്ഷേത്രത്തില്‍ കയറ്റാനാവില്ലെന്നു പറഞ്ഞാണ്    അരുണിമയെ ക്ഷേത്രഭാരവാഹികള്‍ വിലക്കിയത്.

ഈ വിലക്ക് തന്നെയേറെ വേദനിപ്പിച്ചുവെന്നും എവറസ്റ്റ് കീഴടക്കുമ്പോഴുള്ളതിനേക്കാള്‍ വേദനയാണ് അനുഭവിച്ചതെന്നും ക്ഷേത്രം ഭാരവാഹികള്‍ തന്‍റെ അംഗവൈകല്യത്തെ പരിഹസിക്കുകയായിരുന്നുവെന്നും അരുണിമ പറഞ്ഞു.

അതേസമയം, ക്ഷേത്രത്തില്‍ ഭസ്മ ആരതി സമയത്ത് സാരിയുടുത്ത സ്ത്രീകളെയും മുണ്ടുടുത്ത പുരുഷന്‍മാരേയും മാത്രമെ പ്രവേശിപ്പിക്കാറുള്ളൂവെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ആ സമയം ജീന്‍സ് ധരിച്ച പുരുഷന്‍മാര്‍ കയറിയിട്ടുണ്ടെന്നും താന്‍ വികലാംഗയായതിനാലാണ് ഇപ്രകാരം പെരുമാറിയതെന്നും അരുണിമ പറയുന്നു.

മുന്‍ ദേശീയ വോളിബാള്‍ ടീമംഗമായിരുന്നു അരുണിയെ ഒരു യാത്രക്കിടെ ഗുണ്ടകള്‍ ട്രെയിനില്‍നിന്ന് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിമയുടെ ഒരുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. അതിനു ശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി അരുണിമ ചരിത്രത്തില്‍ ഇടം നേടിയത്.

 

 

prp

Related posts

Leave a Reply

*