ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത് 17കാരി! – VIDEO

ഹൈദരാബാദ്: ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി ഒടുവില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് ഈ വിവാഹ കഥയിലെ നായിക.

തമിഴ്നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി. പെണ്‍കുട്ടിയാണെങ്കിലും ആണ്‍വേഷത്തില്‍ ജീവിക്കാനായിരുന്നു രമാദേവിയുടെ മോഹം. അതുകൊണ്ടു തന്നെ ജോലി സമയത്തും മറ്റും ആണുങ്ങളെ പോലെ വസ്ത്രം ധരിച്ചാണ് രമാദേവി ജീവിച്ചിരുന്നത്. സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളായിരുന്നു.

ഇതിനിടയാണ് ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലാവുന്നത്.  ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. വീട്ടുകാരെ വിവരമറിയിച്ചതോടെ പെണ്‍വീട്ടുകാരും വിവാഹത്തിന് എതിരുനിന്നില്ല. ഇതോടെ രണ്ടു മാസം മുമ്പ് ഇരുവരും വിവാഹിതരായി.

വിവാഹത്തിനുശേഷവും തന്നെ താലി കെട്ടിയത് ഒരു പെണ്ണാണെന്ന കാര്യം വധു അറിഞ്ഞില്ല. പിന്നീട് അറിഞ്ഞശേഷം ആരോടും പരാതി പറയാനും മുതിര്‍ന്നില്ല.  എന്നാല്‍ മാതാപിതാക്കള്‍ വിവരം അറിഞ്ഞതോടെ  പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രമാദേവി നേരത്തെ രണ്ട് തവണ വിവാഹിതയായതാണെന്ന് കണ്ടെത്തി. 16ഉം 17 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് രമാദേവി വിവാഹം ചെയ്തത്. അതുകൊണ്ടുതന്നെ ഇവരുടെ മാനസിക നില പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ എടുക്കുക .

Related posts

Leave a Reply

*