ഇനി മദ്യം കഴിക്കാനും ആധാര്‍ കാര്‍ഡ്?

ന്യൂഡല്‍ഹി:  ഇനി മദ്യം കഴിക്കാന്‍ ആ‍ധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡല്‍ഹി പൊലീസും എക്സൈസ് വകുപ്പുമാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതനുസരിച്ച്‌ 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷമാവും മദ്യവില്‍പന. മദ്യപിച്ച്‌ വാഹനമോടിക്കുന്നത് […]

പാചകവാതകവില പ്രതിമാസം വര്‍ധിക്കുന്ന രീതി വീണ്ടും കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വീണ്ടും സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്രസര്‍ക്കാര്‍. എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നു വെച്ച പാചകവാതകവില പ്രതിമാസം വര്‍ധിക്കുന്ന രീതി വീണ്ടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ചെറിയ തോതില്‍ വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിലിണ്ടറിന് രണ്ടു അല്ലെങ്കില്‍ മൂന്ന് രൂപ വീതം മാസം തോറും ഉയര്‍ത്താനാണ് പുതിയ നീക്കം. ജൂണ്‍ മാസത്തില്‍ കേന്ദ്രം സിലിണ്ടറുകളുടെ വില പ്രതിമാസം നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് വേണ്ടെന്നു വെയ്ക്കുകയായിരുന്നു. സബ്സിഡി ഉള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ […]

മും​ബൈ തീപിടിത്തം: രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍

മുംബൈ: ക​മ​ല മി​ല്‍​സി​ലെ മൂ​ന്ന് പ​ബു​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം അപകടം നടന്ന പബിലെ രണ്ട് മാനേജര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്‍-എബവ് പബിലെ മാനേജര്‍മാരായ കെവിന്‍ ബാവ, ലിസ്ബണ്‍ ലോപ്പസ് എന്നിവരാണ് അറസ്റ്റിലായത്. ലോ​വ​ര്‍ പ​രേ​ലിലെ പ്ര​ധാ​ന വാ​ണി​ജ്യ സ​മു​ച്ച​യ​മാ​യ കമല മില്‍സില്‍ ഡിസംബര്‍ 29നുണ്ടായ തീപിടിത്തത്തില്‍ 14 പേരാണ് മരിച്ചത്. അപകടം നടന്ന സമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അതിഥികളെ സഹായിക്കാന്‍ നില്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീപിടിച്ച പബുകളിലൊന്നായ വ​ണ്‍ എ​ബൗ​വിന്‍റെ […]

പുതുവര്‍ഷ രാവില്‍ മദ്യപിച്ച്‌ വാഹനമോടിച്ച 200 പേര്‍ പിടിയില്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതുവര്‍ഷ രാവില്‍ മദ്യപിച്ച്‌ വാഹനമോടിച്ച 200 പേര്‍ പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി നടത്തിയ പരിശോധനയിലാണ് പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുത്ത് മടങ്ങിയ 200 പേരെ പോലീസ് പിടികൂടിയത്. ഇവരില്‍ ഏറെ പേരും അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇവരില്‍ 50 പേരും തലസ്ഥാന നഗരമായ ലക്നൗവില്‍ നിന്നുള്ളവരാണ്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് യുപി പൊലീസ് അറിയിച്ചു.  

സൈനിക ക്യാമ്പ് ആക്രമണം; 5 ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്‍സ്പെക്ടര്‍ കുല്‍ദീപ് റോയ്, കോണ്‍സ്റ്റബിള്‍മാരായ തുഫൈല്‍ അഹമ്മദ്, രാജേന്ദ്ര നയിന്‍, പ്രദീപ് പാണ്ഡ, ജഗ്സിര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നാലുപേര്‍ വെടിയേറ്റും ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നുമാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണത്തിന് തുടക്കം. സിആര്‍പിഎഫ് ക്യാംപിനുനേരെ ഭീകരര്‍ ഗ്രാനേഡ് എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. അക്രമത്തില്‍ അഞ്ച് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റതായും ശ്രീനഗര്‍ ആസ്ഥാനമാക്കിയുള്ള സിആര്‍പിഎഫ് വാക്താവാണ്  മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ഭീകരരുടെ […]

വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവതിക്ക് പ്രദര്‍ശനാനുമതി; പേര് ‘പത്മാവത്’ എന്നാക്കണം ​

ന്യൂഡല്‍ഹി: തുടക്കം മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന പത്മാവതി സിനിമക്ക് ഒടുവില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് പടം പ്രദര്‍ശനത്തിനെത്തുക. സിനിമയിലെ 26 സീനുകള്‍ ഒഴിവാക്കണം. പത്മാവതി എന്ന പേര് പത്മാവത് എന്നാക്കണം ​ ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിനിമയ്ക്ക് മുമ്പ്  എഴുതിക്കാണിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും മുന്നറിയിപ്പ് സന്ദേശം പ്രദര്‍ശിപ്പിക്കണം.  വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍മാതാക്കളേയും ബന്‍സാലിയേയും അറിയിച്ചിട്ടുണ്ട്. […]

കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്- VIDEO

സിറ : കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ് നല്‍കി സര്‍ക്കാര്‍. കര്‍ണാടകയിലെ സിറയില്‍ വ്യാഴാഴ്ച നടന്ന സാധന സമവേശ പരിപാടിയിലാണ് സംഭവം. കന്നട ഗീതം ‘നാദ ഗീതെ’ ആലപിക്കുമ്പോള്‍ ഐഎഎസ് പ്രൊബേഷനറി ഓഫീസറായ പ്രീതി ച്യുയിംഗം ചവച്ചുകൊണ്ടാണ് നില്‍ക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്ന വേദിയിലാണ് കന്നട ഗീതത്തെ പ്രീതി അപമാനിച്ചത്. സമവേശ പരിപാടിയില്‍ പങ്കെടുത്ത സമയം മുഴുവനും പ്രീതി ച്യുയിംഗം ചവയ്ക്കുന്ന വീഡിയോ കര്‍ണ്ണാടകത്തിലെ ചാനലുകള്‍ വാര്‍ത്തയാക്കി. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് […]

രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ല കാലം വരുമ്പോള്‍ എല്ലാം മാറും: രജനികാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ പ്രഖ്യപിക്കാനിരിക്കെ നിര്‍ണായക പ്രതികരണവുമായി രജനികാന്ത്. ചെന്നൈയില്‍ തുടരുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം വരുമ്പോള്‍ എല്ലാം മാറുമെന്നും രജനി പറഞ്ഞിരിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നൊരു മാറ്റം തമിഴ്നാട്ടില്‍ സാധ്യമാണോയെന്ന് ആരാധക സംഗമത്തിനായി പുറപ്പെടുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ അതിന് അദ്ദേഹം മറുപടി നല്‍കിയില്ല. ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് രജനി ആരാധകരെ കാണുന്നത്.  അവസാന   ദിവസം   രജനി […]

പുതുവര്‍ഷാഘോഷങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി ഹിന്ദു സംഘടനകള്‍

ബംഗളൂരു:വാലന്‍റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് പിറകെ പുതുവര്‍ഷാഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ഹിന്ദു സംഘടനകള്‍.  ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഡിസംബര്‍ 31ന് രാത്രി 12 മണിയോടെ എല്ലാവരും പുതുവത്സര ആഘോഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നുമാണ് ഹിന്ദുസംഘടനകള്‍ ആവശ്യപ്പെടുന്നത്. വിഎച്ച്‌പി, ബജ്രംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് വിലക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആഘോഷപരിപാടികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഇവര്‍ നഗരത്തിലെ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ 12 മണിക്ക് മുന്‍പ് കഴിയുന്ന വിധത്തില്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസിനെയും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വാലന്‍റൈന്‍സ് ഡേയുടെ മറവില്‍ അനാശാസ്യം നടക്കുന്നുവെന്നാരോപിച്ച്‌ സ്ത്രീകള്‍ അടക്കമുള്ളവരെ ഹിന്ദുസംഘടനകള്‍ […]

ഈ വര്‍ഷം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത് 17 ദേശസ്​നേഹ സിനിമകള്‍

ദില്ലി: 2017 ല്‍ ദൂരദര്‍ശനില്‍ ദേശസ്നേഹം വിഷയമായ സിനിമകളുടെ പ്രദര്‍ശനത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം വിവിധ ഭാഷകളിലായി ദേശസ്നേഹം സംബന്ധമായ 17 സിനിമകളാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത്. ബി.ജെ.പി എം.പിയായ ഹരീഷ്​ ദ്വിവേദിയുടെ ചോദ്യത്തിന് മറുപടിയായി വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ ആണ് ഈ കാര്യം ലോക്സഭയില്‍ പറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്ന രാജ്യസ്നേഹം മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2014ല്‍ ഈ വിഭാഗത്തില്‍ ഒരു ചിത്രം മാത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2015ല്‍ […]