രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 47,262 പുതിയ രോഗികള്‍

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയതായി 23,907 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,12,05,160 ആയി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 275 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,60,441 ആയി. നിലവില്‍ അഞ്ചുകോടിയില്‍പ്പരം […]

പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ കഴിവെന്ന് പഠന റിപ്പോ‍ര്‍ട്ട്

കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതി‍ര്‍ന്നവരെ അപേക്ഷിച്ച്‌ 10 വയസിനും അതില്‍ താഴെയുമുള്ള കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതായി പഠന റിപ്പോ‍ര്‍ട്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികള്‍ക്ക് കടുത്ത കോവിഡ് – 19 വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തുന്നതിന് ഈ കണ്ടെത്തല്‍ സഹായിച്ചതായി ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ രചയിതാക്കള്‍ പറഞ്ഞു. സജീവമായ ഗവേഷണ സാധ്യതയുള്ള മേഖലയാണിതെന്നും ഗവേഷക‍ര്‍ പറഞ്ഞു. വെയില്‍ കോര്‍ണല്‍ മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ന്യൂയോര്‍ക്ക് […]

ജസ്റ്റിസ് എന്‍ വി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

കൊച്ചി: പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍. വി രമണയുടെ പേര് ശുപാര്‍ശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ഇക്കാര്യം വ്യക്തമാക്കി ബോബ്‌ഡെ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. പിന്‍ഗാമിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ എന്‍. വി രമണയെ നിര്‍ദ്ദേശിച്ചു കൊണ്ട് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. […]

സോളാര്‍; സി ബി ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി | സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളില്‍ സി ബി ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. സി ബി ഐ ആവശ്യപ്പെട്ടപ്രാകാരം തെളിവുകള്‍ നല്‍കാന്‍ പരാതിക്കാരി ഡല്‍ഹിയിലെ ഓഫീസിലെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേഴ്സണല്‍ മന്ത്രാലയം പരാതിയുടെ പകര്‍പ്പ് സി ബി ഐക്ക് കൈമാറുകയാണ് ഉണ്ടായത്. ഇങ്ങനെ ഒന്ന് ലഭിക്കുമ്ബോള്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തുക എന്നുളളത് സി ബി ഐ […]

കള്ളവോട്ട് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; 140 മണ്ഡലങ്ങളിലും പട്ടിക പരിശോധിക്കുന്നു

തിരുവനന്തപുരം: വോട്ടര്‍പട്ടികയിലെ ആവര്‍ത്തനം ഒഴിവാക്കാനും കള്ളവോട്ടും തടയാനും കര്‍ശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍പ്പട്ടികയില്‍ പേരുകള്‍ ആവര്‍ത്തിച്ചിട്ടുള്ളതായ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ കള്ളവോട്ട് തടയാന്‍ വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി. വോട്ടര്‍പ്പട്ടിക സംബന്ധിച്ച പരാതികളില്‍ ജില്ലാ കളക്ടര്‍മാര്‍ മുഖേന നടത്തിയ പ്രാഥമിക പരിശോധനയില്‍ വോട്ടര്‍മാരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നതായും, സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എന്‍ട്രികളും, ഒരേ വോട്ടര്‍ നമ്ബരില്‍ വ്യത്യസ്ത വിവരങ്ങളുമായ എന്‍ട്രികളും കണ്ടെത്തിയിരുന്നു.സാധാരണഗതിയില്‍ സമാന എന്‍ട്രികള്‍ വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയാല്‍ […]

ഇത് കേരളമാണ്, രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബിജെപിക്ക് ഇവിടെ നിലയുറപ്പിക്കാനാകില്ല: വിഎസ്

ആലപ്പുഴ: ബിജെപി രാഷ്ട്രത്തെ വിറ്റു തുലയ്ക്കുകയാണെന്നും അവര്‍ക്ക് കേരളത്തില്‍ നിലനില്‍ക്കാനാകില്ലെന്നും മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായ വി.എസ്.അച്യുതാനന്ദന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. “ബിജെപി കേരളത്തില്‍ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികള്‍ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനാവില്ല. രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബിജെപിയെ ഏറ്റവും നന്നായി വിലയിരുത്തുന്നതും കേരളമാവും,” വിഎസ് പറഞ്ഞു. സംസ്ഥാനത്ത് ഇടതുപക്ഷ ഭരണം തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് […]

കല്ലൂര്‍ക്കാട് കഞ്ചാവുകേസ്: സാമ്ബത്തിക ഇടപാടുകാരന്‍ പിടിയില്‍

മൂ​വാ​റ്റു​പു​ഴ: ക​ല്ലൂ​ര്‍​ക്കാ​ട് 40 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ളെ​കൂ​ടി ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​യി​പ്ര കു​റ്റി​യാ​നി​ക്ക​ല്‍ വീ​ട്ടി​ല്‍ മാ​ധ​വ് കെ. ​മ​നോ​ജി​നെ​യാ​ണ് (26) ജി​ല്ല ​െപാ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി‍െന്‍റ നേ​തൃ​ത്വ​ത്തി​െ​ല പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ല്ലൂ​ര്‍​കാ​ട് ക​ഞ്ചാ​വു​കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യാ​യ റ​സ​ലി‍െന്‍റ സാ​മ്ബ​ത്തി​ക ഇ​ട​പാ​ട് നി​യ​ന്ത്രി​ക്കു​ന്ന​ത് മാ​ധ​വാ​ണ്. ക​ഞ്ചാ​വു​സം​ഘ​ത്തി‍െന്‍റ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തും ആ​വ​ശ്യ​ക്കാ​ര്‍ പ​ണം ന​ല്‍​കു​ന്ന​തും ഇ​യാ​ളു​ടെ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ്. പു​റ​മെ ഇ​യാ​ള്‍ ക​ഞ്ചാ​വ് വി​ല്‍​പ​ന​യും ന​ട​ത്തു​ന്നു​ണ്ട്. കാ​ല്‍​ക്കി​ലോ, അ​ര​ക്കി​ലോ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് വി​ല്‍​പ​ന. ആ​ന്ധ്ര​യി​ല്‍​നി​ന്നാ​ണ് […]

ശബരിമലയുടെ പേര് പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുന്നു: കെ.കെ.ശൈലജ

കോട്ടയം: ശബരിമലയെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ശബരിമലയില്‍ കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയിലെ സത്യവാങ്മൂലം നിലനില്‍ക്കുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് രോഗികളുടെ എണ്ണമുയരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നത് മുന്നില്‍കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഭയപ്പെടേണ്ട രീതിയിലുള്ള വര്‍ധനവ് ഉണ്ടാകില്ല. നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും കര്‍ശനമായി നിബന്ധനകള്‍ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. […]

കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണിതെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ധാരണയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ ശ്രമം ഒരിടത്ത് കൊടുത്ത് മറ്റൊരിടത്ത് വാങ്ങാനാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ തെളിവാണ് എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല എന്നതില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് മനസിലാക്കാന്‍ അവിടെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പരിശോധിച്ചാല്‍ മതിയെന്നും പിണറായി വിജയന്‍ പറഞ്ഞു. കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. […]

ഭാര്യമാർ ആരും തന്നെ ഇനി ഭർത്താവിനോട് മട്ടൺ കറി ചോദിക്കില്ല

കൊച്ചി :പട്ടണത്തിലെ മട്ടൺ കറി എന്ന യൂട്യൂബ് ചിത്രം കണ്ടഭാര്യമാർ ആരും തന്നെ ഇനി ഭർത്താവിനോട് മട്ടൺ കറി ചോദിക്കില്ലഎന്നാണ് എല്ലാവരുടെയും അഭിപ്രായം .സോഷ്യൽ മീഡിയ ചരിത്രത്തിൽ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ട പട്ടരുടെ മട്ടൻ കറി എന്ന ഷോർട്ഫിലിം വിവാദങ്ങൾക്കു ശേഷം മറ്റൊരു പേരിൽ കഴിഞ്ഞ ദിവസം (19/03/21)യൂട്യൂബ് റിലീസിലൂടെ ജനങ്ങളിലേക് എത്തിയിരുന്നു. വളരെ നല്ല പ്രീതികരണം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ചിത്രം ഇറങ്ങി രണ്ടു ദിവസം കൊണ്ട് തന്നെ മൂവായിരത്തോളം ആളുകൾ ആണ് സിനിമ […]