ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കേസ് അട്ടിമറിക്കാന്‍: പരാതിക്കാരി

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കേസ് അട്ടിമറിക്കാനാണെന്ന് പരാതിക്കാരി. റിപ്പോര്‍ട്ടില്‍ പറയുന്ന തീയതിയല്ല ക്ലിഫ് ഹൗസിലെത്തിയത്. സെപ്തംബര്‍ 19 ന് ക്ലിഫ് ഹൗസില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ താന്‍ ഓഗസ്റ്റ് 19 നാണ് അവിടെ പോയത്. പൊലീസ് സാക്ഷികളെ സ്വാധീനിച്ച്‌ മൊഴി മാറ്റുകയാണ്. വിഷയത്തില്‍ ആഭ്യന്തരസെക്രട്ടറിക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. അതേസമയം ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരായ സോളാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് […]

ഫിഷറീസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദം പൊളിയുന്നു; അമേരികന്‍ കമ്ബനിയുമായുളള ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ സര്‍കാര്‍ അറിഞ്ഞു കൊണ്ട്, രേഖകള്‍ പുറത്ത്

തിരുവനന്തപുരം: ( 25.03.2021) ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യുഎസ് കമ്ബനിയുമായി ഒപ്പിട്ട ധാരണാപത്രം സര്‍കാരിന്റെ അറിവോടെയല്ലെന്നുള്ള ഫിഷറീസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദം പൊളിയുന്നു. ഇം സി സിയുമായുള്ള ചര്‍ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. ധാരണാ പത്രത്തില്‍ കെ എസ് ഐ എന്‍ സിയെയും എംഡി എന്‍ പ്രശാന്തിനെയും പഴിചാരിയ സര്‍കാര്‍ നീക്കത്തിന് തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. ഇം സി സിയും സര്‍കാരും തമ്മിലുണ്ടാക്കിയ അസെന്‍ഡ് ധാരണാപത്രം പ്രകാരമാണ് കരാര്‍ ഒപ്പിടുന്നത്. ഇതിനു തെളിവായി വട്‌സ് […]

ബംഗാളില്‍ വ്യവസായങ്ങള്‍ വളരാന്‍ ഇടതുപക്ഷവും തൃണമൂലും അനുവദിക്കില്ല; തൊഴിലവസരങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കുക ബിജെപിക്ക് മാത്രമെന്നും അമിത് ഷാ

കൊല്‍ക്കത്ത: മാര്‍ച്ച്‌ 27 ന് നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വികസിപ്പിക്കുന്നതിനായി ഈ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ തിരഞ്ഞെടുക്കണമെന്ന് പുരുലിയയിലെ ബാഗ്മുണ്ടിയില്‍ നടന്ന റാലിയില്‍ അമിത് ഷാ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. ഇടതുമുന്നണിയോ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളോ ഇവിടെ വ്യവസായങ്ങള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഷാ ആരോപിച്ചു. ‘ഒന്നാമതായി, വ്യവസായങ്ങള്‍ ഇവിടെ സ്ഥാപിക്കാന്‍ […]

തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്; അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു; നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ല: കൂവലില്‍ നിലപാട് മയപ്പെടുത്താതെ പിസി ജോര്‍ജ്

ഈരാറ്റുപേട്ട: കൂവല്‍ വിവാദത്തില്‍ നിലപാട് മാറ്റാതെ പിസി ജോര്‍ജ്. വോട്ട് ചോദിക്കാനെത്തിയപ്പോള്‍ തന്നെ കൂവിയവര്‍ തീവ്രവാദ മനസ്ഥിതിയുള്ളവരെന്നും അവരുടെ വോട്ടുകള്‍ വേണ്ടെന്നും ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്. തീക്കോയി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ പി.സി.ജോര്‍ജ്ജിനെ നാട്ടുകാരില്‍ ചിലര്‍ കൂക്കി വിളിച്ചിരുന്നു. ഈ സംഭവത്തിലാണ് പി.സി. ജോര്‍ജ്ജിന്റെ പ്രതികരണം. പ്രീപോള്‍ സര്‍വ്വേയില്‍ എല്ലാം പൂഞ്ഞാറില്‍ പിസി ജോര്‍ജ് ജയിക്കുമെന്നാണ് പ്രവചനം. ഇതിനിടെയാണ് കൂവിയവരുടെ വോട്ട് വേണ്ടെന്ന് പിസി പറയുന്നത്. കൂവിയവരുടെ പെരുമാറ്റത്തില്‍ കുപിതനായി കൃത്യമായി തന്നെ പി.സി. ജോര്‍ജ്ജ് […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പാലാ കാനാട്ട്പാറ മംഗലംകുന്നേല്‍ ഇമ്മാനുവല്‍ (മാത്തുക്കുട്ടി-20), ചെറുതോണി പുന്നക്കോട്ടില്‍ പോള്‍ ജോര്‍ജ് (43) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്. കട്ടപ്പന പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്ബ് ഇമ്മാനുവല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ബുധനാഴ്ച ഇരുവരെയും തിരുവനന്തപുരത്തു നിന്ന് പിടികൂടി കട്ടപ്പനയിലെത്തിച്ചു. തമിഴ്നാട്ടിലും തിരുവനന്തപുരത്തും വച്ച്‌ ലൈംഗികാതിക്രമം കാട്ടിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കൗണ്‍സിലിങ്ങിലാണ് പോള്‍ ജോര്‍ജിന്‍റെയും […]

‘യാതൊരു ബഹുമാനവുമില്ല, അംപയര്‍മാരെ സമ്മര്‍ദത്തിലാക്കുന്നു’

പെട്ടന്ന് ദേഷ്യം വരികയും കളിക്കളത്തില്‍ അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന താരമാണ് വിരാട് കോഹ്‌ലി. ക്യാപ്‌റ്റന്‍ ആയതോടെ ആ സ്വഭാവം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ചിലപ്പോള്‍ അംപയര്‍മാര്‍ക്കെതിരെ പോലും കോഹ്‌ലി ദേഷ്യപ്പെടാറുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്ബരയില്‍ കോഹ്ലി അംപയര്‍മാരോട് ക്ഷോഭിക്കുന്നത് പലപ്പോഴും കണ്ടതുമാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ അടക്കം രംഗത്തെത്തിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അംപയര്‍മാരോട് മോശമായാണ് പെരുമാറിയതെന്ന് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ഡേവിഡ് ലോയ്‌ഡ് കുറ്റപ്പെടുത്തി. അംപയര്‍മാരെ സമ്മര്‍ദത്തിലാക്കുന്ന വിധമാണ് കോഹ്‌ലി പെരുമാറുന്നതെന്നും അര്‍ഹിക്കുന്ന […]

ആ​ല​പ്പു​ഴയില്‍ 1,68,096 പേര്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 1,68,096 പേ​ര്‍ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ഇ​തി​ല്‍ 32,413 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 34,357 പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രും മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ ജീ​വ​ന​ക്കാ​രു​മു​ള്‍​പ്പെ​ടു​ന്നു. 60ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 96,319 പേ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. മ​റ്റ് അ​സു​ഖ​ങ്ങ​ളു​ള്ള 45നും 59 ​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള 5814 പേ​രും വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​രാ​ണ്. 17,481 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും 1133 ഉ​ദ്യോ​ഗ​സ്ഥ​രു​മു​ള്‍​പ്പെ​ടെ 18,614 പേ​ര്‍ ര​ണ്ടാ​മ​ത്തെ ഡോ​സും പൂ​ര്‍​ത്തി​യാ​ക്കി. 60നു​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലോ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച മെ​ഗാ ക്യാ​മ്ബു​ക​ളി​ലോ എ​ത്തി ത​ത്സ​മ​യ ര​ജി​സ്‌​ട്രേ​ഷ​ന്‍ […]

മണിക്കൂറുകള്‍ക്കകം അര ഡസന്‍ മോഷണങ്ങള്‍ നടത്തി; യുവാവ് പിടിയില്‍

വിളപ്പില്‍ശാല : മണിക്കൂറുകള്‍ക്കകം അര ഡസന്‍ മോഷണങ്ങള്‍ നടത്തിയ ഒട്ടേറെ കവര്‍ച്ച കേസുകളിലെ പ്രതിയായ യുവാവ് പിടിയില്‍. കെ‍ാറ്റാമം ഷഹാന മന്‍സിലില്‍ റംഷാദ് (20), മോഷണ സാധനങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച മാതാവ് റഹ്മത്ത് (49) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച കാര്‍, ബൈക്ക് തുടങ്ങിയവയില്‍ എത്തി ഞെ‍ാടിയിടയില്‍ മോഷണങ്ങള്‍ നടത്തി കടക്കുന്നതാണ് പ്രതിയുടെ രീതി. 22ന് രാവിലെ 5.40ന് വെള്ളനാട് കുളക്കോട്ട് യോഗ ക്ലാസില്‍ പങ്കെടുക്കാന്‍ നടന്ന് പോകുകയായിരുന്ന യുവതിയെ കാറിലെത്തിയ റംഷാദ് വെട്ടുകത്തി കാട്ടി മെ‍ാബൈല്‍ ഫോണ്‍ […]

ടി പി വധക്കേസില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിനു മുന്‍പിലെത്തിക്കുമെന്ന് രമേശ്‌ ചെന്നിത്തല

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത ഗൗരവമായി പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല. കെകെ രമക്കും ആര്‍എംപിക്കും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ തയ്യാറെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തുടരന്വേഷണത്തിന് പുതിയ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് കെകെ രമ കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ഈ പ്രഖ്യാപനം. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്ന കഴിഞ്ഞ യു‍ഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പ് ലക്ഷ്യത്തില്‍ എത്തിയില്ല എന്നതാണ് കെകെ രമയുടെയും ആര്‍എംപിയുടെയും വികാരം. അതുകൊണ്ടാണ് […]

അയല്‍ രാജ്യമെന്ന നിലയില്‍ പാകിസ്ഥാനുമായിഹൃദ്യമായ ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, ഇമ്രാന്‍ ഖാന് കത്തയച്ച്‌ മോദി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനുമായി ഇന്ത്യ ഊഷ്മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും, ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും, ഭീകരതയും ശത്രുതയും ഇല്ലാത്ത അവസ്ഥയും അനിവാര്യമാണെന്ന് കത്തില്‍ പറയുന്നു. പാക് ദിനത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസ അറിയിച്ചുകൊണ്ടാണ് മോദി കത്തയച്ചത്. ‘അയല്‍ രാജ്യമെന്ന നിലയില്‍ പാകിസ്ഥാനിലെ ജനങ്ങളുമായി ഇന്ത്യ ഹൃദ്യമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരത ഇല്ലാത്ത അവസ്ഥയും അനിവാര്യമാണ്’- എന്നാണ് കത്തില്‍ പറയുന്നത്. അതോടൊപ്പം കൊവിഡിനെ നേരിടാന്‍ […]