പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പാലാ കാനാട്ട്പാറ മംഗലംകുന്നേല്‍ ഇമ്മാനുവല്‍ (മാത്തുക്കുട്ടി-20), ചെറുതോണി പുന്നക്കോട്ടില്‍ പോള്‍ ജോര്‍ജ് (43) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്. കട്ടപ്പന പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്ബ് ഇമ്മാനുവല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ബുധനാഴ്ച ഇരുവരെയും തിരുവനന്തപുരത്തു നിന്ന് പിടികൂടി കട്ടപ്പനയിലെത്തിച്ചു. തമിഴ്നാട്ടിലും തിരുവനന്തപുരത്തും വച്ച്‌ ലൈംഗികാതിക്രമം കാട്ടിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കൗണ്‍സിലിങ്ങിലാണ് പോള്‍ ജോര്‍ജിന്‍റെയും മറ്റു രണ്ടുപേരുടെയും പേരുകള്‍ വെളിപ്പെടുത്തിയത്.

തായ്ക്കോണ്ട അധ്യപകനായ പോളിന്‍റെ കീഴില്‍ ഒരു വര്‍ഷത്തോളം പെണ്‍കുട്ടി പരിശീലനം നേടിയിരുന്നു. മത്സരങ്ങള്‍ക്കായി കൊണ്ടു പോയപ്പോഴാണ് ഉപദ്രവിച്ചത്. മറ്റു രണ്ടുപേരും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ലൈംഗികാതിക്രമം കാട്ടിയതായും പെണ്‍കുട്ടി മൊഴി നല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. സി.ഐ. ബി. ജയന്‍, എസ്.ഐമാരായ ബിനു ലാല്‍, സാബു തോമസ്, ടി.എ ഡേവിസ്, വനിത സി.പി.ഒ ജോളി ജോസഫ്, സി.പി.ഒമാരായ സിയാദ്, സബിന്‍ കുമാര്‍, എബിന്‍ ജോസ്, പ്രശാന്ത് മാത്യു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

prp

Leave a Reply

*