‘യാതൊരു ബഹുമാനവുമില്ല, അംപയര്‍മാരെ സമ്മര്‍ദത്തിലാക്കുന്നു’

പെട്ടന്ന് ദേഷ്യം വരികയും കളിക്കളത്തില്‍ അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന താരമാണ് വിരാട് കോഹ്‌ലി. ക്യാപ്‌റ്റന്‍ ആയതോടെ ആ സ്വഭാവം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ചിലപ്പോള്‍ അംപയര്‍മാര്‍ക്കെതിരെ പോലും കോഹ്‌ലി ദേഷ്യപ്പെടാറുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്ബരയില്‍ കോഹ്ലി അംപയര്‍മാരോട് ക്ഷോഭിക്കുന്നത് പലപ്പോഴും കണ്ടതുമാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ അടക്കം രംഗത്തെത്തിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അംപയര്‍മാരോട് മോശമായാണ് പെരുമാറിയതെന്ന് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ഡേവിഡ് ലോയ്‌ഡ് കുറ്റപ്പെടുത്തി. അംപയര്‍മാരെ സമ്മര്‍ദത്തിലാക്കുന്ന വിധമാണ് കോഹ്‌ലി പെരുമാറുന്നതെന്നും അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ലെന്നും ലോയ്‌ഡ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ നാലാം ടി 20 യില്‍ ഇന്ത്യ ബാറ്റ് ചെയ്യുമ്ബോള്‍ സോഫ്‌റ്റ് സിഗ്നല്‍ ഔട്ട് വിളിക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ അംപയര്‍മാരെ സ്വാധീനിച്ചുവെന്നാണ് കോഹ്‌ലിയുടെ ആരോപണം.

prp

Leave a Reply

*