നടി ഷക്കീല കോണ്‍ഗ്രസ്സില്‍; രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് പാര്‍ട്ടി പ്രവേശനമെന്ന് താരം, തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കും

ചെന്നൈ: നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസ്സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി അംഗത്വമെടുത്തശേഷം അവര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നത് എന്ന് ഷക്കീല പറഞ്ഞു. കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീലയുടെ പ്രവര്‍ത്തനം. തൊണ്ണൂറുകളില്‍ നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച നടിയാണ് ഷക്കീല. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 110 ലധികം ചിത്രങ്ങളില്‍ ഷക്കീല അഭിനയിച്ചിട്ടുണ്ട്. നിലവില്‍ സിനിമാ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഇല്ലാതെ ചെന്നൈയില്‍ താമസിച്ച്‌ […]

ആകെയുള്ള സമ്ബാദ്യം 31,985 രൂപ; ഭര്‍ത്താവിന് 400 രൂപ ദിവസക്കൂലി; ബിജെപി സ്ഥാനര്‍ത്ഥി ചന്ദന ബൗറിയുടെ സ്വത്ത് വിവരം ഇങ്ങനെ

കൊല്‍ക്കത്ത: സ്വന്തമായി ഉള്ളത് ഒരു മണ്‍കുടിലും മൂന്ന് ആടുകളും, മൂന്ന് പശുക്കളും മാത്രം. കയ്യില്‍ ആകെയുള്ള സമ്ബാദ്യം 31,985 രൂപ. ബിജെപി സ്ഥാനാര്‍ത്ഥിയായ ചന്ദന ബൗറിയുടെ സ്വത്തു വിവരങ്ങളാണിത്. പശ്ചിമ ബംഗാളിലെ ബങ്കുര മേഖലയിലെ സാല്‍ട്ടോറ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ചന്ദന ബൗറി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ധനയായ സ്ഥാനാര്‍ത്ഥി ചന്ദനയാണ്. ചന്ദനയുടെ ഭര്‍ത്താവായ ശ്രബന്‍ ദിവസ വേതന തൊഴിലാളിയാണ്. 400 രൂപ മാത്രമാണ് അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ശമ്ബളം. ഭര്‍ത്താവിനൊപ്പം ചന്ദനയും […]

കരസേനയില്‍ വനിത ഉദ്യോഗസ്ഥര്‍ക്കും സ്ഥിര നിയമനം; സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: കരസേനയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ച്‌ സുപ്രീം കോടതി ഉത്തരവ്. കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമര്‍ശിച്ചു. രാജ്യത്തിന് വേണ്ടി ബഹുമതികള്‍ വാങ്ങിയവരെ സ്ഥിര കമ്മീഷന്‍ നിയമനത്തില്‍ അവഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിം കോടതി പറഞ്ഞു. മെഡിക്കല്‍ യോഗ്യതയില്‍ അടക്കം കരസേനയുടെ വ്യവസ്ഥകള്‍ കോടതി റദ്ദാക്കി. മെഡിക്കല്‍ ഫിറ്റ്നസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷന്‍ […]

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക […]

ഏപ്രില്‍ ഒന്നു മുതല്‍ ബംഗളൂരുവില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി സര്‍ക്കാര്‍

ബംഗളൂരു: ഏപ്രില്‍ ഒന്നു മുതല്‍ കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമാക്കി. ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളില്‍ നഗരത്തില്‍ കേസുകള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ബംഗളൂരുവിലെ 60 ശതമാനത്തിലധികം കേസുകള്‍ അന്തര്‍സംസ്ഥാന യാത്രക്കാരാണെന്നും നിരീക്ഷിച്ച ശേഷമാണ് നടപടി. എല്ലാവര്‍ക്കും ഏപ്രില്‍ 1 മുതല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പരിശോധന കര്‍ശനമാക്കും. കര്‍ണാടകയ്ക്ക് പുറത്തുള്ള ഏത് സ്ഥലത്തുനിന്നും നഗരത്തിലെത്തുന്ന സ്ഥിര […]

എംജി യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു; ഏപ്രില്‍ അഞ്ചു മുതല്‍ ഏഴുവരെയും പരീക്ഷയില്ല

കോട്ടയം: എംജി യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. ഏപ്രില്‍ 5,6,7 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. നാലാം സെമസ്റ്റര്‍ എം.എഡ് ( 2 വര്‍ഷ കോഴ്‌സ് – 2018 അഡ്മിഷന്‍ റഗുലര്‍/ 2017, 2016 അഡ്മിഷന്‍സ് സപ്ലിമെന്ററി & 2015 അഡ്മിഷന്‍ മേഴ്സി ചാന്‍സ് ), ഒക്ടോബര്‍ 2020 പരീക്ഷയുടെ 26.03.2021 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ വൈവ വോസി പരീക്ഷ 08.04.2021 തീയതിയിലേക്ക് മാറ്റിവെച്ചുവെന്ന് […]

ബിജെപി ഒരു എതിരാളിപോലുമല്ലെന്ന് കനിമൊഴി എംപി; തമിഴ്‌നാട്ടില്‍ ജനങ്ങള്‍ ഭരണമാറ്റം ആ​ഗ്രഹിക്കുന്നെന്നും ഡി.എം.കെ നേതാവ്

ചെന്നൈ: ഡി.എം.കെയെ സംബന്ധിച്ച്‌ ബിജെപി ഒരു എതിരാളിപോലുമല്ലെന്ന് കനിമൊഴി എംപി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഡി.എം.കെ അധികാരത്തില്‍ എത്തണമെന്നാണെന്ന് ഡി.എം.കെ നേതാവ് പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡി.എം.കെ എന്നും അവര്‍ പറഞ്ഞു. തമിഴ്‌നാട് ഭരിക്കുന്നത് എ.ഐ.എ.ഡി.എം.കെ സര്‍ക്കാരാണെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് ഡല്‍ഹിയില്‍ നിന്നാണെന്നും കനിമൊഴി പറഞ്ഞു. എ.ഐ.എ.ഡി.എം.കെയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും പാര്‍ട്ടി ഏതുനിമിഷവും പിളര്‍ന്നുപോയേക്കാമെന്ന പേടി പാര്‍ട്ടിക്കുണ്ടെന്നും കനിമൊഴി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ച്‌ വെബ്ലി ആന്റ് സ്‌കോട്ട്; യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തും

ലക്നൗ : രാജ്യ പുരോഗതിയില്‍ നിര്‍ണായക ഘടകമായി മാറിയ ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ പ്രമുഖ തോക്ക് നിര്‍മ്മാതാക്കളായ വെബ്ലി ആന്റ് സ്‌കോട്ട്. ഇത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ക്കായി കമ്ബനി ഡയറക്ടര്‍ ജോണ്‍ ബ്രൈറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കൂടുതല്‍ കരുത്തേകുന്നതാണ് പുതിയ നീക്കം. ഉത്തര്‍പ്രദേശില്‍ പുതിയ ഫാക്ടറി ആരംഭിക്കാനാണ് വെബ്ലി ആന്റ് സ്‌കോട്ട് പദ്ധതിയിടുന്നതെന്നാണ് വിവരം. ഹര്‍ദോയില്‍ പങ്കാളിത്തതോടെ […]

കോവിഡില്‍ വിറച്ച്‌​ വിപണിയും; റിലയന്‍സിനുണ്ടായത്​ കനത്ത നഷ്​ടം

മുംബൈ: കോവിഡിന്‍റെ രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമാകുന്നത്​ ഓഹരി വിപണിയിലും പ്രതിസന്ധിയാകുന്നു. ബോംബെ സൂചിക സെന്‍സെക്​സ്​ 740.19 പോയിന്‍റ്​ നഷ്​ടത്തോടെ 48,440ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 224.50 പോയിന്‍റ്​ നഷ്​ടത്തോടെ 14,324.90ലും ക്ലോസ്​ ചെയ്​തു. കഴിഞ്ഞ ദിവസവും വിപണികള്‍ നഷ്​ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. റിലയന്‍സ്​, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐ.ടി.സി, ഇന്‍ഫോസിസ്​, മാരുതി തുടങ്ങിയ കമ്ബനികളാണ്​ കനത്ത നഷ്​ടം നേരിട്ടത്​. എല്‍ & ടി, എച്ച്‌​.ഡി.എഫ്​.സി, എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​, ഐ.സി.ഐ.സി.ഐ എന്നിവയാണ്​ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്​. […]

കോവിഡ് വാക്സിന്‍ സംശയ നിവാരണ ചര്‍ച്ച നാളെ

ജിദ്ദ: കോവിഡ് വാക്സിനെ കുറിച്ച ജനങ്ങളുടെ ആകുലതകള്‍ പങ്കുവെക്കാനും സംശയ നിവാരണത്തിനുമായി സൗദിയിലെ പ്രഫഷനല്‍ ഫാര്‍മസിസ്​റ്റുകളുടെ കൂട്ടായ്മ സൗദി കേരള ഫാര്‍മസിസ്​റ്റ് ഫോറം (എസ്​.കെ.പി.എഫ്​) സൂം വഴി ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. മാര്‍ച്ച്‌ 26ന്​ വൈകീട്ട് ഏഴിനാണ്​ പരിപാടി. ഡോ. അബൂബക്കര്‍ സിദ്ദിഖ് മോഡറേറ്ററാകും. ചര്‍ച്ചയില്‍ ദമ്മാം യൂനിവേഴ്സിറ്റി അധ്യാപിക ഡോ. ജിഷ ലൂക്ക വിഷയം അവതരിപ്പിക്കും. ഡോ. സുഹാജ്, ഡോ. ജൂനി സെബാസ്​റ്റ്യന്‍ (വാക്സിന്‍ സ്പെഷലിസ്​റ്റ്​, ജെ.എസ്​.എസ്​ മെഡിക്കല്‍ കോളജ് മൈസൂര്‍), ഫാര്‍മസിസ്​റ്റുകളായ ഹനീഫ പാറക്കല്ലില്‍, […]